കൂടുതല്‍ വിക്കറ്റ്സ് എടുത്തപ്പോള്‍ കപില്‍ദേവ് ഷാമ്പയിന്‍ അയച്ചുകൊടുത്തു … ”
“മദ്യമോ?”
അവള്‍ അദ്ഭുതപ്പെട്ടു.
“അനീ ഇത് നീ കരുതുന്നപോലെ ഇന്‍റ്റോക്സിക്കന്‍റ്റ് ഒന്നുമല്ല…ലൈറ്റ് ആല്‍ക്കഹോള്‍..അതിപ്പോള്‍ നമ്മള്‍ കുടിക്കുന്ന സംഭാരത്തില്‍ പോലുമുണ്ട് ആല്‍ക്കഹോള്‍…”
“രവിയേട്ടന്‍ കുടിച്ചിട്ടുണ്ടോ ഇത്?”
അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“പിന്നില്ലേ? നിന്നോടെന്തിനാ അനീ ഞാന്‍ കള്ളം പറയണേ?”
“അയ്യോ അപ്പം ഇനീം കുടിക്കുമോ?”
അവള്‍ ഭയത്തോടെ ചോദിച്ചു.
“എന്‍റെ മോളെ!”
അവനവളെ ആശ്ലേഷിച്ചു.
“നീയിത്രേം ഇന്നസന്‍റ്റ് ആയിപ്പോയല്ലോ…ഇത് കുടിച്ചാല്‍ …ന്താ ഞാന്‍ പറയ്ക? ആ, പെപ്സീം കോളേം കുടിചിട്ടില്ലേ നീ? അത് പോലത്തെ ഒരു ഫീല്‍…നല്ല ഒരു ഫീല്‍…ഇങ്ങനെ സ്മൂത്ത് ആയി ഫ്ലോട്ട് ചെയ്യണ ഒരു ഫീല്‍…”
“ന്തിനാ ഇങ്ങനെയൊക്കെ പറയണേ? രവിയേട്ടന്‍ എന്നെ ഇത് കുടിപ്പിക്കാന്‍ പോവാ?”
“പിന്നല്ലാതെ,”
അവനെഴുന്നേറ്റു.
ഷോട്ട്സ് എടുത്ത് ധരിച്ചു.
അനിതയും അലമാരയില്‍ നിന്ന് തന്‍റെ ഷോട്ട്സ് എടുത്തണിഞ്ഞു. ടീ ഷര്‍ട്ടും.
രവിശങ്കര്‍ പതിയെ ഷാമ്പയിന്‍ ബോട്ടില്‍ തുറന്ന് അവളെ നോക്കി. അത് നുരയാന്‍ തുടങ്ങിയപ്പോള്‍ രവിശങ്കര്‍ അത് വായ് തുറന്ന് അകത്തേക്ക് ഒഴിച്ചു. അനിത അപ്പോള്‍ അദ്ഭുതത്തോടെ അയാളെ നോക്കി.
“വായ് തുറക്ക് അനീ…”
അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“പ്ലീസ് രവിയേട്ടാ, എനിക്ക് വേണ്ട ഇത്…പറ്റില്ല്യ എനിക്ക്…”
“മോളൂ ട്രസ്റ്റ് മീ…”
മയക്കുന്ന പുഞ്ചിരിയോടെ രവി പറഞ്ഞു.
“മോള്‍ടെ എട്ടനല്ലേ പറയണേ, ഇത് കുടിച്ചാല്‍ നല്ലതാ, മനസ്സിലും ദേഹത്തിനും…ഏറ്റവും മുന്തിയ ബ്രാന്‍ഡ് ആണിത് കുട്ടീ…”
