Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 11

പ്രാതലും കഴിഞ്ഞ് രാധമ്മയെ സോപ്പിട്ടു വാങ്ങിയ അച്ഛന്റെ ഒരു കാവി മുണ്ടും എന്റെ ബ്ലൂ ഷര്‍ട്ടും ഇട്ട് ഫാമില്‍ പോകാനായി ഞാന്‍ കണ്ണാടിക്കു മുന്നില്‍ നിന്ന് മുടി ചീകിക്കൊണ്ടിരിക്കുമ്പോഴാണ് അനു എനിക്കുള്ള ചായയുമായി വന്നത്… കല്യാണം കഴിഞ്ഞ ശേഷം അവളെനിക്ക് തരുന്ന ആദ്യത്തെ ചായ… വല്ലോ വിമ്മും കലക്കിയാണോ എന്തോ..

“…ഇതെങ്ങോട്ടാ രാവിലെ ഈ വേഷത്തില്… കാവിമുണ്ടൊന്നും ഉടുത്ത് മുമ്പ് കണ്ടിട്ടില്ലല്ലോ…??” ഒരു ലൂസ് ബനിയനും നീളന്‍ പാവാടയിലും എളിക്ക് കൈയും കൊടുത്ത് നിന്നുകൊണ്ട് അവള്‍ ചോദിച്ചു…

“…തന്റെ അച്ഛന്റെ ഫാം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ…. തന്റെ അടുത്ത ബന്ധുവീടുകളിലൊക്കെ ഇന്നലെ കറങ്ങിയതല്ലേ… ഇന്നിവിടെ വെറുതേ ഇരിക്കുവാല്ലോ എന്നാ ഒന്ന് ഫാം വരെ പോകാം എന്ന് വിചാരിച്ചു… എന്തേ..??” മുടിചീകി ഒതുക്കുന്നതിനിടയില്‍ ഞാന്‍ മറുപടി നല്‍കി..

“…ദേവേട്ടാ… അന്നത്തെ കാര്യങ്ങളൊക്കെ വാവയ്ക്കും മീനുവേച്ചിക്കും അറിയാന്ന് പറഞ്ഞത് സത്യാണോ.. അതോ എന്നെ വിശ്വസിപ്പിക്കാന്‍ ചുമ്മാ പറഞ്ഞതോ…”

“…അവരുടെ വീടിവടടുത്തല്ലേ… താന്‍ പോയി ചോദിച്ചു നോക്കെടോ… ഇന്ന് ശനിയായകൊണ്ട് വാവ അവടെക്കാണും… പിന്നെ മീനു പ്രേഗ്നന്റല്ലേ… അവളും കാണും…”

“…ദേവേട്ടന്‍ കാറിനാണോ പോണേ…??”

“…ഇവടന്ന് രണ്ടു കിലോമീറ്ററല്ലേ ഉള്ളൂ… ഞാന്‍ നടന്ന്‍ പൊക്കോളാം… അതാവുമ്പോ കാഴ്ച്ചേം കാണാം.. രാവിലെ ഒരു നടപ്പുവാകും…”

“…എന്നാ ഒരു പത്ത് മിനിറ്റ് നിക്ക്… ഞാനീ ഡ്രസ്സ് ഒന്ന് മാറ്റീട്ട് വരാം… എന്നിട്ട് എന്റെ ആക്റ്റീവയില്‍ പോവാം… എന്നെ വാവേടെ വീട്ടിലിറക്കിയാ മതി…” തലയാട്ടി സമ്മതിച്ച് ഞാന്‍ അവളെ കാത്ത് ഹാളില്‍ പോയിരുന്നു..

“…ഇതെന്താ ഇത്…” അലറുന്ന പോലുള്ള അനുവിന്റെ ചോദ്യം കേട്ടാണ് ഞാന്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നോക്കിയത്… ഒരു കൈ പുറകിലേയ്ക്ക് ചുരുട്ടിപ്പിടിച്ച്… വലംകൈയിലിരുന്ന ചെക്ക് ലീഫ് എന്റെ നേരെ നീട്ടിക്കൊണ്ട് നില്‍ക്കുന്ന അവളുടെ മുഖത്ത് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു… അവളുടെ അച്ഛന് കല്യാണത്തിനു മുന്‍പ് ഞാന്‍ കൊടുത്ത പണത്തിനു പകരം സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ പാസ്സായി അക്കൌണ്ടില്‍ പണം വന്നപ്പോള്‍ അദ്ദേഹം എനിക്ക് തന്ന ചെക്കായിരുന്നു അനുവിന്റെ കൈയിലുണ്ടായിരുന്നത്… ഞങ്ങളുടെ രണ്ടു പേരുടെയും ഡ്രസ്സും മറ്റും ഒരേ ബാഗിലായിരുന്നകൊണ്ട് അതില്‍ വച്ചാല്‍ അനു അത് കാണുമെന്ന് കരുതി ഞാന്‍ കാറിന്റെ ഡാഷിനകത്ത് വച്ചിരുന്ന ആ ചെക്ക് അവള്‍ക്കെങ്ങനെ കിട്ടി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു..

“…ഇതെവിടന്നാ നിനക്ക് കിട്ടിയത്…??”

“…അതല്ലല്ലോ ഞാന്‍ ചോദിച്ചതിനുള്ള മറുപടി… എന്റെ അച്ഛന്റെ അക്കൌണ്ട് ചെക്ക് നിങ്ങള്‍ക്കെങ്ങാ കിട്ടിയത്… അതും ഒന്‍പത് ലക്ഷം രൂപയുടെ…”

“… ആ അതൊക്കെ കിട്ടി… തല്‍ക്കാലം അത് തന്നോട് പറയാന്‍ പറ്റില്ല… താനതിങ്ങു തന്നേരെ..” അവളോട്‌ മറുപടി പറയാന്‍ താല്‍പ്പര്യമില്ലാതെ ഞാന്‍ പറഞ്ഞു..

“…ഇല്ല…!!! അച്ഛനെന്തിനാ ഇത്രയും വലിയൊരു തുക നിങ്ങള്‍ക്ക് തന്നതെന്ന് എനിക്കറിയണം..?? അവളുടെ ശബ്ദമുയര്‍ന്നു…

“…അത് ഞാനും തന്റച്ഛനും തമ്മിലുള്ള ഇടപാടാ… താനറിയണ്ട കാര്യമില്ല…”

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025