Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

അതുപ്രകാരം അവന്‍ വന്നു വിവാഹം ആലോചിക്കുകയും, ഇരുവീട്ടുകാരുടെയും സമ്മതത്തോടെ അത് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു… അതിനു ശേഷമാണ് ഫോണിലൂടെയും മറ്റും അവര്‍ തമ്മിലുള്ള ബന്ധം വളരുന്നത്… ചുരുക്കത്തില്‍ നടക്കാതെപോയ ഒരറേഞ്ച്ഡ് ലവ് മാരേജ്. എങ്കിലും ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് അവരൊരുപാട് സ്വപ്നങ്ങള്‍ കണ്ടിരിക്കും. അതെല്ലാം നഷ്ടപ്പെട്ട വിഷമത്തിനൊപ്പം എന്തിനു അജു അനുവിനെ വേണ്ടന്നു വെച്ചു എന്നറിയാത്തതുമെല്ലാം അനുവിന്റെ ടെന്‍ഷനു കാരണമായതാവാം..

അനുവിനെ ആദ്യം കണ്ടപ്പോള്‍ മുതല്‍ തോന്നിയിരുന്ന ആകര്‍ഷണം മൂലം അവളെന്റെ ഭാര്യയായി വന്നപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു… ആദ്യത്തെ ആശങ്കകള്‍ മാറുമ്പോള്‍ അവളുമൊരുമിച്ച് സന്തോഷകരമായ ജീവിതമുണ്ടാകുമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നു… എന്നാല്‍ ദിവസങ്ങളുടെ ആയുസ്സുപോലുമില്ലാതെ ആ സന്തോഷം നിലച്ചു..

ഫോണിന്റെ നോട്ടിഫിക്കേഷന്‍ സൗണ്ട് എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി… ഇന്നലെ ഞാന്‍ പറഞ്ഞ സജഷന്‍സോടെ ശ്രീനിധി ഫയലുകള്‍ അയച്ചിരിക്കുന്നു… ഒപ്പം നാളെയെന്തായാലും ഓഫീസില്‍ എത്തണം എന്നൊരു റിക്വസ്റ്റും.

ഇന്ന് ശ്രീമംഗലത്തേയ്ക്ക് ഞങ്ങള്‍ തിരിച്ചു പോകും… ഞങ്ങള്‍ ചെന്നിട്ടു വേണം  മുത്തിനും സഞ്ജുവിനും പോകാന്‍… തറവാട്ടിലും കേറിയിട്ടുവേണം പോകാന്‍.. അതുകൊണ്ട് അനു ഉണരുന്നത് കാക്കാതെ ഞാന്‍ തന്നെ ബാഗൊക്കെ പായ്ക്ക് ചെയ്തു വച്ചിരുന്നു.. അവളുണര്‍ന്നപ്പോള്‍ എട്ടുമണിയായി.

“…ദേവേട്ടാ..!!” പോകാന്‍ തയാറായി കാറില്‍ ബാഗെടുത്തു വയ്ക്കാനായി ഡിക്കി തുറക്കുന്നതിനിടയില്‍ പുറകില്‍ നിന്നും കേട്ട ആ കിളിമൊഴിയുടെ ഉടമ അഞ്ചുവായിരുന്നു.

“..ഉം..” ഡിക്കിയടച്ചു തിരിയുമ്പോള്‍ ഷാളിന്റെ അറ്റം തെരുപ്പിടിച്ചുകൊണ്ട് നിന്നിരുന്ന അവളുടെ മുഖത്ത് വലിയൊരു കടലിരമ്പുന്ന ഭാവം.. ഒരുപാടെന്തൊക്കെയോ പറയാനുള്ളപോലെ… പക്ഷേ പറയാന്‍ മടിച്ചു നിക്കുന്നകണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിനടുത്തേയ്ക്ക് നടന്നു… അല്‍പ്പംമാറി അമ്മയോട് സംസാരിച്ചു നിന്നിരുന്ന അനുവിന്റെ മുഖത്തൊരു ചിരി മിന്നി.

“..ദേവേട്ടാ… എന്നോടൊന്നു ക്ഷമിച്ചൂന്ന് പറഞ്ഞൂടെ…??” തലകുനിച്ചു നിന്ന അഞ്ചുവില്‍ നിന്നും മര്‍മ്മരം പോലെ ആ ചോദ്യം വന്നു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025