Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

“അപ്പു എന്തിയെ ആന്റീ” ഗീത എന്റെ അമ്മയോട് ചോദിക്കുന്നത് കേട്ട് ഞാന്‍ ഇറങ്ങിച്ചെന്നു.

 

“എടാ രാത്രി ഗാനമേള കേള്‍ക്കാന്‍ പോവാം” എന്നെ കണ്ടപ്പോള്‍ വിടര്‍ന്ന ചിരിയോടെ അവള്‍ ചോദിച്ചു.

 

ഞാന്‍ അമ്മയെ നോക്കി.

 

“എന്തിനാ എന്നെ നോക്കുന്നെ. നിങ്ങളെല്ലാം കൂടി പോയിട്ട് വാ. ഒത്തിരി വൈകരുത്” അമ്മ പറഞ്ഞു.

 

അങ്ങനെ ഞങ്ങള്‍ ആറുപേരും കൂടി സന്ധ്യയോടെ ഇറങ്ങി. അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ അവസാനദിനം ആയിരുന്നു അന്ന്. ദീപാരാധന കഴിഞ്ഞാലുടന്‍ ഗാനമേള തുടങ്ങും. പിന്നെ വെളുക്കുവോളം നിരനിരയായി പരിപാടികള്‍ ആണ്. ഞങ്ങള്‍ക്ക് പക്ഷെ ഗാനമേള കണ്ടിട്ട് വരാന്‍ മാത്രമേ അനുമതി ഉള്ളായിരുന്നു.

 

കുട്ടികള്‍ മുന്നിലും ഗീതയും ഞാനും പിന്നിലുമായി നാട്ടുവഴിയിലൂടെ അമ്പലത്തിലേക്ക് നടന്നു. അവിടേയ്ക്ക് പോകുന്ന ധാരാളം പേര്‍ റോഡില്‍ ഉണ്ടായിരുന്നു. അമ്പലത്തിലെ ചെണ്ടമേളം അങ്ങകലെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ഗീത ഒരു കറുത്ത ടീഷര്‍ട്ടും അതെ നിറമുള്ള അരപ്പാവാടയുമാണ്‌ ധരിച്ചിരുന്നത്. മുട്ടിനു താഴെ അവളുടെ വെളുത്തുകൊഴുത്ത കണംകാലുകള്‍ നഗ്നമായിരുന്നു.

 

“ഞാന്‍ ഉടനെ കല്യാണം കഴിക്കുന്നില്ല”

 

കുറെ നേരം ഒന്നും മിണ്ടാതെ നടന്നു കഴിഞ്ഞപ്പോള്‍ ഗീത പറഞ്ഞു. ശാന്ത അവളെ കണ്ടതിനെപ്പറ്റി അറിയാന്‍ അതിയായ ഉദ്വേഗം ഉണ്ടായിരുന്ന ഞാന്‍, അവള്‍ തന്നെ അതെപ്പറ്റി പറയണേ എന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അവള്‍ പറഞ്ഞ കാര്യം, ശാന്തയുടെ സ്വാധീനമാണ് എന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു പ്രയാസവും ഉണ്ടായില്ല.

 

“എന്താ അച്ഛന്റെ പക്കല്‍ പണമില്ലേ” ഞാന്‍ ചോദിച്ചു.

 

“അതല്ല”

 

“പിന്നെ?”

 

“ഞാനിന്നു ശാന്തേച്ചിയെ കണ്ടിരുന്നു”

 

“വെടി ശാന്തയോ?”

 

“എന്തിനാ അവരെ അങ്ങനെ വിളിക്കുന്നത്. ഒരു പെണ്ണിന് തനിച്ച് വെടിയാകാന്‍ പറ്റില്ലല്ലോ? ആണുങ്ങള്‍ ഉള്ള കൊണ്ടല്ലേ അവരങ്ങനെ ചെയ്യുന്നത്” പരിഭവത്തോടെ ഗീത എന്നെ നോക്കി.

 

എന്റെ ഉള്ളു കുളിര്‍ത്തു. ഇപ്പോഴിവള്‍ ആണുങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. കെട്ടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗം എന്ന് ധരിച്ചിരുന്ന ഇടത്ത് നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിക്കഴിഞ്ഞു പെണ്ണ്.

 

“അവരെന്ത് പറഞ്ഞെന്നു പറ” ഞാന്‍ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025