Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 2

ഒന്ന് ഫ്രഷ് ആയി താഴെ വന്നു, ചേച്ചി ചായ ഉണ്ടാക്കുകയാണ്, കമല അട ചുട്ടതു പ്ലേറ്റിലേക്കു മാറ്റുന്നു. അടയാണോ കഴിക്കാൻ എന്ന് ചോദിച്ചു ഞാൻ പ്ലേറ്റിലേക്കു കൈ നീട്ടി. ചേച്ചി തള്ളിമാറ്റി,അവിടെപ്പോയിരിക്കെടാ, നിനക്ക് ഇത്. ചായയും കൊണ്ട് വരട്ടെ എന്നും പറഞ്ഞെന്നെ അടുക്കളയിൽ നിന്നും തള്ളിപ്പുറത്താക്കി.

വാഴയിലയിൽ പൊതിഞ്ഞു പുഴുങ്ങിയ ആവി പറക്കുന്ന അട എൻ്റെ മുൻപിലെത്തി. ഒന്നെടുത്തു പൊളിച്ചു കടിച്ചു, ആഹാ, വായ ചെറുതായി പൊള്ളിയെങ്കിലും ആ രുചി നാവിലേക്ക് പകർന്നപ്പോൾ എൻ്റെ കണ്ണുകൾ വിരിഞ്ഞിരിക്കണം. ആക്രാന്തം വേണ്ട ഹരീ, പതിയെ കഴിച്ചാൽ മതി എന്നും പറഞ്ഞു ചേച്ചി ചായ കൊണ്ടുവന്ന് തന്നു. കമലയുടെ മുന്നിൽ ചേച്ചി എന്നെ കണ്ണാ എന്ന് വിളിക്കുന്നില്ലെന്നു ഞാൻ ശ്രദ്ധിച്ചു.

ഒറ്റയിരുപ്പിനു നാലഞ്ചു അടയെങ്കിലും ഞാൻ കഴിച്ചു. ചായ തീർന്നിരുന്നു, ചേച്ചിയോട് പറഞ്ഞ് ഒരു ചായ കൂടി വാങ്ങിക്കുടിച്ചു. കമല പോകാനിറങ്ങുന്നു, ഇന്നലെ വാങ്ങിയ സാരികൾ ചേച്ചി എടുത്തുകൊടുക്കുന്നതു കണ്ടു. കമല സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നതും നോക്കി ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ ഇരുന്നു ചായ കുടിച്ചു.

ചേച്ചി എൻ്റെ അടുത്ത് കസേരയിൽ വന്നിരുന്ന് ചായ കുടിക്കാൻ തുടങ്ങി. അട ഇഷ്ടപ്പെട്ടോ കണ്ണാ, ചേച്ചി ചോദിച്ചു. പിന്നേ, ഒരുപാട് നാളുകൂടിയാ കഴിക്കുന്നേ ഞാൻ പറഞ്ഞു. നിനക്ക് എന്ത് കഴിക്കണമെങ്കിലും പറഞ്ഞോ ഞാൻ ഉണ്ടാക്കിത്തരാം. നോൺവെജ് ഉണ്ടാക്കാറില്ല കണ്ണാ, അത് വേണമെങ്കിൽ പുറത്തു പോയി കഴിച്ചോണം. ഞാൻ ചിരിച്ചു.

നിനക്ക് കാമുകിമാരൊന്നും ഇല്ലെടാ, നാട്ടിൽ ആരെ എങ്കിലും കണ്ടുവെച്ചിട്ടുണ്ടോ, ചേച്ചിയുടെ ചോദ്യത്തിന്, ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു. ഇത് വരെ ആരേയും അങ്ങിനെ കണ്ടുകിട്ടിയില്ല ചേച്ചീ, ചേച്ചി ഫ്രീ ആണെങ്കിൽ ഞാൻ റെഡിയാ കേട്ടോ. ചേച്ചി എൻ്റെ തോളത്തൊന്നാഞ്ഞു തല്ലിയിട്ട് കുലുങ്ങിചിരിച്ചു. ഈ കിളവിയെ ആണോ നീ നോക്കി വെച്ചിരിക്കുന്നെ, ചിരിക്കിടയിൽ ചേച്ചി ചോദിച്ചു. ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്, ചേച്ചി കിളവിയായിട്ടില്ലെന്നു, ആകുമ്പോൾ ഞാൻ പറയാം. ചേച്ചി ചിരിച്ചു കൊണ്ടിരുന്നു.

ഇന്ന് കണ്ണെഴുതിയിട്ടുണ്ടല്ലേ, അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഓ, ഇപ്പോഴെങ്കിലും നോക്കിയല്ലോ, ചേച്ചിക്ക് പരിഭവം. സുന്ദരിയായിട്ടുണ്ട് നിർമലക്കുട്ടി, ഞാൻ ആ കവിളിൽ ഒന്ന് തലോടി. ചേച്ചി എൻ്റെ കൈകൾ മുറുക്കെപ്പിടിച്ചു, നീ എന്നെ വിട്ടുപോവോടാ കണ്ണാ, പോയാലും എന്നെ മറക്കാതിരുന്നാ മതി, ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ എങ്ങും പോകുന്നില്ല പോയാലും നിർമലക്കുട്ടിയെയും കൊണ്ടേ പോകുന്നുള്ളൂ. ചേച്ചി ചിരിച്ചു.

പുറത്തിരിക്കുന്നതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ, ഞാൻ ചേച്ചിയോട് പറഞ്ഞു, ടീവി കാണാം ചേച്ചീ, എന്നിട്ടു ഞാൻ അകത്തേക്ക് നടന്നു. അകത്തു കടന്ന് ഞാൻ സോഫയിലേക്കിരുന്നു. ചേച്ചി വാതിൽ ചാരി അടുത്ത് വന്നിരുന്നു. ഞാൻ ചേച്ചിയെ ഒന്ന് മുറുക്കെ കെട്ടിപ്പിടിച്ചു. ചേച്ചി എന്നെ തള്ളിമാറ്റിയിട്ടു പറഞ്ഞു, വാതിൽ കുറ്റിയിട്ടിട്ടില്ല കണ്ണാ, ഞാൻ പരിഭവിച്ചൽപം നീങ്ങിയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025