“നോട് യറ്റ് ”
“കം ഓൺ അവിടെ കൂടെ കണ്ടിട്ട് വരാം”
റിസോർട്ടിന്റെ അറ്റത്തായി ഒരു കുന്നുണ്ട് അവിടെ നിന്നുള്ള വെള്ളം മുഴുവനും ഒരു ചെറിയ വെള്ളച്ചാട്ടം പോലെ ഒഴുകി റിസോർട്ടിന്റെ അരികിലൂടെ ഒഴുകി താഴേക്ക് പോകും.
ദേവൻ ആ കുന്നിലേക്ക് നോക്കികൊണ്ട് നടക്കുമ്പോൾ ഞാൻ ചോദിച്ചു
“കൊടും കാടാണ് കേട്ടോ അത്, ആനയും കടവയുമൊക്കെ ഉണ്ട്”
“അങ്ങോട്ടേക്ക് പോകാൻ കഴിയുമോ രതി?”
“എന്തിനാ പോകുന്നത്?”
“ഈ യുഗം തുടങ്ങുന്നത് അവിടെ നിന്നല്ലേ ?അവിടെ നിന്ന് വേണ്ടേ തുടങ്ങാൻ?”
“മനസിലായില്ല.”
“നതിങ്… അപ്പൊ അങ്ങോട്ടേക്ക് പോകാൻ കഴിയില്ല എന്നാണോ”
“ആ കുന്നു നില്കുന്നത് ശരിക്കും ഒരു ഫോറെസ്റ് ഏരിയയിൽ ആണ്. പക്ഷെ അവിടെ നമ്മുടെ റിസോർട് ഇലെ ആളുകളെ വ്യൂ പോയിന്റ് കാണിക്കാൻ വേണ്ടി മാത്രം കൂട്ടികൊണ്ട് പോകാറുണ്ട്. ജീപ്പ് സഫാരി പോലെ.”
“നൈസ്.” ദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
