വീണ്ടും ധൈര്യം സംഭരിച്ചുകൊണ്ട് ദേവന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയപ്പോൾ ദേവന്റെ നോട്ടം എന്റെ എന്റെ നനവാർന്ന ചുണ്ടുകളിലേക്ക് ആയി. ആ നോട്ടം എന്നിലെ 28 കാരി പെണ്ണിന്റെ ഉള്ളിൽ മോഹങ്ങൾ ഉണർത്തുമോ എന്ന പേടി എനിക്ക് വർധിച്ചു തുടങ്ങി,എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നുണ്ടായിരുന്നില്ല.
ഇത്രയും സുന്ദരനും സ്മാർട്ട് ആയ ഒരു പയ്യൻ (വേണമെങ്കിൽ വിളിക്കാം 24 കാരനല്ലേ) കൂടെ ജോലി ചെയ്യുമ്പോ ഈ മധുവിധു ആഘോഷിക്കാൻ വരുന്ന ആളുകളുടെ മൂഡ് അറിയാതെ പലപ്പോഴും എനിക്കും കിട്ടാറുണ്ട് , പക്ഷെ സെലീന യപോലെ ഞാൻ അത് മുതലാക്കാറില്ല എന്ന് മാത്രം.
ഞങ്ങൾ സംസാരിച്ചു നടന്നു കൊണ്ട് സ്പാ മസ്സാജ് ഏരിയ കടന്നു പിന്നെ ഓപ്പൺ ഫുഡ് കോർട്ടിൽ എത്തിയപ്പോൾ ലഞ്ച് കഴിക്കാമെന്നു വെച്ചു. സമയം ഏകദേശം 1 മണി കഴിഞ്ഞിരുന്നു.
എന്നെപോലെ തന്നെ മിതമായ ഭക്ഷണ രീതിയാണ് ദേവന് എന്ന് ഞാൻ മനസികാക്കിയപ്പോൾ ഭക്ഷണ രീതികളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.
ആ സമയത്താണ് ഏട്ടൻ എന്നെ ഫോൺ വിളിച്ചത്.
“ഏട്ടാ ഞാൻ കഴിക്കുവാ”
“ശരി മോളെ ഞാൻ പിന്നെ വിളിക്കാം”
സ്പൂൻ കൊണ്ട് വെജ് സാലഡ് കഴിക്കുമ്പോ ദേവൻ ചോദിച്ചു “രതിയുടെ ഹസ്ബന്റ് എന്ത് ചെയുകയാ”
“ഏട്ടൻ സിവിൽ സ്റ്റേഷൻ ഇലാണ് ജോലി”
“രതി സിവിൽ സ്റ്റേഷൻ ന്റെ അടുത്തേക്ക് വന്നിട്ടുണ്ടോ”
“ഉണ്ടല്ലോ, എന്തെ”
