“ആഹാ”
ഞങ്ങൾ നടന്നു ഗസ്റ് ഹൗസിനു മുൻപിലെത്തി. മാനേജർ മാർക്കെല്ലാം കൂടെ ഒരു ഗസ്റ് ഹൌസ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ആകെ നാല് മുറികൾ ഉണ്ട്. റിസോർട് പോലെ തന്നെ പണം മുടക്കി ഉണ്ടാക്കിയിരിക്കുന്നതാണ് ഗസ്റ് ഹൗസും. വട്ടത്തിൽ ആണ് അതിന്റെ ആർക്കിടെക്ചർ . ഒറ്റ വഴി മാത്രം അതിലേക്ക്.
ഞാൻ ദേവന്റെ മുറി തുറന്നു കാണിച്ചു, എന്റെ മുറിയുടെ തൊട്ടടുത്തു തന്നെയാണ് ദേവന്റെ മുറിയും”
“ഇന്നിപ്പോ രതി ഇവ്ടെയാണോ സ്റ്റേ”
“അതെ ദേവൻ നാളെയും കൂടെ സ്റ്റേ ഉണ്ട് അത് കഴിഞ്ഞു മറ്റെന്നാൾ തിരിച്ചു പോകാം”
“ദേവൻ പക്ഷെ നാളെ മുതൽ ഇവിടെ സ്റ്റേ ചെയേണ്ടി വരും.”
“യെസ് അത് ഒക്കെ , ബട്ട് ഇന്ന് വീട്ടിലേക്ക് പോകണം”
“നാളെ ഞാൻ തിങ്ങ്സ് എടുത്തിട്ട് വരാം , പിന്നെ പപ്പ മമ്മയെ നോക്കാൻ അവിടെ ഒരു കെയർ ടേക്കർ ഉണ്ട്, അവർ നാളെയെ വരൂ”
“ശരി ഞാൻ റൂമിലേക്ക് ചെല്ലട്ടെ, ദേവൻ ഇപ്പൊ ഇറങ്ങുകയാണോ വീട്ടിലേക്ക്”
“അതെ എന്റെ കാറിന്റെ കീ ഓഫീസിൽ ആണ് അങ്ങൊട് പോയി അതെടുക്കണം”
“യഹ് ഷുവർ വിൽ കം”
