Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 1

ഞാൻ അർജുൻ, അർജുൻ സത്യനാഥ്‌. അച്ഛൻ സത്യനാഥ്‌. അച്ഛന് ബിസിനസ് ആണ്, ഒരു കൊച്ച് ടെയ്‌ലർ ഷോപ്പിൽ തുടങ്ങി ഇന്ന് നാലോളം ടെസ്റ്റൽ ഷോപ്പ്സും രണ്ടു ജൂവലറി ഷോപ്പും അല്ലറ ചില്ലറ പലിശക്ക് കൊടുപ്പ് പരുപാടി ഒക്കെ ആയി വളർന്ന മഹാൻ. എനിക്ക് ഒരു രണ്ടു വയസൊക്കെ ഉള്ളപ്പോ അമ്മ പോയി. പോയെന്ന് പറഞ്ഞാൽ മരിച്ചു പോയത് ഒന്നും അല്ല മറ്റാരുടെയോ കൂടെ പോയി. ബന്ധുക്കളുടെ സഹതാപതരംഗം സഹിക്കാതെ വന്നപ്പോ അച്ഛൻ തറവാട്ടിൽ നിന്ന് പുതിയ വീട് വെച്ച് മാറി. ഞാനും അച്ഛനും മാത്രം ഉള്ള ലോകം. എല്ലാ സിംഗിൾ പേരന്റസിനേം പോലെ എനിക്ക് ഒരു കൊറവും വരാതെ ഇരിക്കാൻ എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നു. അസ് usual ഞാൻ ഒരു തന്നിഷ്ട ക്കാരൻ ആയി വളർന്നു. ഒളിച്ചോടി പോയ അമ്മയുടെ മകൻ എന്ന കളിയാക്കലും, എല്ലാരുടെയും മുന്നിൽ എപ്പോഴും തല ഉയർത്തി നിന്നിരുന്ന എന്റെ അച്ഛൻ അമ്മയെ പറ്റി പറയുമ്പോൾ മാത്രം തലതാഴ്ന്നു പോവുന്നതും എല്ലാം കണ്ടും കേട്ടും ഞാൻ എന്റെ അമ്മയെ വെറുത്തു തുടങ്ങി. Eventually ആ വെറുപ്പ് മുഴുവൻ സ്ത്രീ കളിലേക്കും പടർന്നു. എന്റെ വികൃതികൾ അതിരു വിട്ടു തുടങ്ങിയപ്പോ, ഇതൊക്കെ അമ്മ ഇല്ലാതെ വളരുന്ന തിന്റെ പ്രേശ്നമാണ് നീ മറ്റൊരു വിവാഹം കഴിക്കു എന്നുള്ള ബന്ധുക്കളുടെ നിർബന്ധതിന് അച്ഛൻ വഴങ്ങി. അങ്ങനെ ഏഴാമത്തെ വയസിൽ ഞാൻ എന്റെ അച്ഛന്റെ കല്യാണത്തിന് സാഷ്യം വഹിച്ചു. ഒരാക്സിഡന്റിൽ ഭർത്താവ് മരിച്ച ഞങ്ങളുടെ കുടുംബംത്തിൽ തന്നെ ഉള്ള സ്ത്രീയും അവരുടെ മൂന് വയസുള്ള മകളും എന്റെ ജീവിത്തിലേക്ക് കടന്ന് വന്നു. ഫെയറി ടെയിലിൽ ഒക്കെ കാണുന്ന പോലെ ദുഷ്ട യായ ഒരു രണ്ടാനമ്മയെയാണ് ഞാൻ പ്രതീക്ഷിച്ചത് എങ്കിലും അവർ ഒരു പാവം സ്ത്രീ ആയിരുന്നു. വന്ന് ഒരു വർഷത്തോളം എന്നോട് അടുക്കാൻ അവർ കഴിവതും ശ്രമിച്ചു നോക്കി പക്ഷെ ഞാൻ ഒരു നടക്കു പോവില്ലന്ന് മനസിലായപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചു. അച്ഛൻ എന്നോട് എന്തിനെങ്കിലും ചൂടായിട്ടുണ്ടേൽ അത് അവരോടു ഞാൻ കാണിക്കുന്ന അകലത്തെ കുറിച്ച് പറഞ്ഞായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്ത്രീകളെ ഞാൻ അത്ര വെറുത്ത് പോയിരുന്നു. പക്ഷെ ഒരൊറ്റ പെണ്ണിനെ ഒഴിച്. അവരുടെ മകൾ അശ്വതി, എന്റെ അച്ചു. ഞാൻ എത്ര ദേഷ്യം കാണിച്ചാലും ചേട്ടായി ചേട്ടായി എന്ന് വിളിച്ചു എന്റെ വാലെ വരുന്ന അവളെ മാത്രം വെറുക്കാൻ എനിക്ക് സാധിച്ചില്ല. വർഷങ്ങൾ കടന്നു പോയി ഞാൻ വളർന്നു ഒപ്പം എന്നിലെ സ്ത്രീവിരോധിയും.

പക്ഷെ ഇന്ന്, എന്റെ 24 മത്തെ വയസിൽ, ഒരു ഡിഗ്രി പോലും കംപ്ലീറ്റ് ആക്കുന്നതിനു മുൻപേ ഞാൻ വിവാഹിതൻ ആവാൻ പോവുന്നു. അതും എന്റെ അമ്മയെന്ന് പറയുന്ന അവർ കഴിഞ്ഞാൽ ഞാൻ ഏറ്റവും വെറുക്കുന്ന ആ ഉണ്ടക്കണ്ണിയെ.

അതിനു ഒക്കെ കാരണം ആ നന്ദുവും

നന്ദു, നന്ദൻ രാമചന്ദ്രൻ. എന്റെ ബാല്യം മുതൽ എന്റെ കൂടെ ഉള്ള ഉറ്റ തോഴൻ. അച്ഛന്റെ കൂട്ടുകാരനും ബിസിനസ് പാർട്ടണറും ആയ രാമങ്കിളിന്റെ മകൻ. ഞാനും നന്ദുവും ഒന്നാം ക്ലാസ്സ്‌ മുതൽ ഒരുമിച്ച് ആണ് പഠിച്ചത്. എല്ലാ തല്ലുകൊള്ളിത്തരത്തിനും കട്ടക്ക് കൂടെ നിൽക്കുന്നവൻ. പണ്ട് എന്റെ അമ്മയെ പറ്റി പറഞ്ഞ് കളിയാക്കി ഇരുന്നവരെ ഒക്കെ കൈകാര്യം ചെയ്തിരുന്നത് അവൻ ആയിരുന്നു. എന്റെ ബാക്ക് ബോൺ.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025