Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 1

” ഈ സ്റ്റോപ്പിൽ നിന്ന് ആണ് അവൾ കയറുന്നത്, നമ്മുടെ അനന്തുനെ ഇന്നലെ പൊക്കി ഫുൾ ഡീറ്റെയിൽസ് ഒപ്പിച്ചു “

അനന്തു ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ കോഴി, ഏത് പെണ്ണിന്റെ ഡീറ്റെയിൽസും അവനോടു ചോദിച്ച കിട്ടും. ഏതോ വലിയ കേസ് തെളിയിച്ച CID ടെ ഭാവത്തിൽ ഓൻ എന്നെ നോക്കി. ഞാൻ ഒരു ലോഡ്‌ പുച്ഛം വാരി വിതറി.

” അജു, ദേ അവൾ ” പെട്ടന്ന് അവൻ അപ്പുറത്തെ സ്റ്റോപ്പിൽ വന്നു നിന്ന പെൺകൊച്ചിനെ ചൂണ്ടികാണിച്ചു. ഞാൻ അങ്ങോട്ട്‌ നോക്കി, ഇവളെ ഞാൻ എവിടെയോ…

” എടാ ഇത് മറ്റേ ലവൾ അല്ലേ??, ഇന്നലെ ക്യാന്റീനിൽ വെച്ച്…?? ” ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.

” ആം ” രാവിലെ കണ്ട അതേ വളിച്ച ചിരിയോടെ അവൻ മറുപടി തന്നു.

” എന്നാ ബാ നമുക്ക് പരിചയപ്പെടാം “

” അജു അലമ്പാക്കല്ലേ ഡാ പ്ലീസ് ” അവൻ എന്നെ ദയനീയമായി നോക്കി.

” എന്റെ പൊന്നു നന്ദു ഞാൻ അവളെ തിന്നാൻ ഒന്നും പോണില്ല, ഒന്നുമില്ലേലും അന്റെ പെണ്ണ് അല്ലേ. അവൾക്ക് ഒരു കൊമ്പ് കൂടുതൽ ആണ്, അത് ഒന്ന് ഒടിക്കണം അത്രേ ഉള്ളു ഉദ്ദേശം ” ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ അവനേം വിളിച്ചോണ്ട് റോഡ് ക്രോസ് ചെയ്തു.

” നിന്റെ കാര്യം ആണല്ലോ, പറയാൻ പറ്റൂല്ല, ഇന്നലെ ദേഷ്യത്തിനു ചെലപ്പോ അവളെ തിന്ന് കളഞ്ഞാലോ? ”
അത് പറഞ്ഞിട്ട് അവൻ ഒരു ആക്കിയ ചിരി ചിരിച്ചു.

ഇന്നലെ കോളേജ് ഫ്രഷേഴ്‌സ് ഡേ ഫങ്ക്ഷൻ നടക്കുന്ന ടൈം, ഇവന്മാർ ഒക്കെ വായ് നോക്കുന്ന തിരക്കിൽ ആയിരുന്നു. ഞാൻ കാന്റീനിൽ ഇരുന്നു ഒരു ചായകുടിക്കുവായിരുന്നു. പെട്ടന്ന് ഒരുത്തി കണ്ണും മൂക്കും ഇല്ലാതെ ഓടി വന്ന് എന്റെ നെഞ്ചത്തേക്ക് കയറി, എന്റെ കയ്യിൽ ഇരുന്ന ചായ മേല്‌ മൊത്തം ആയി. എനിക്ക് അങ്ങ് മൊത്തത്തിൽ വെറഞ്ഞു വന്നു, അന്നേരം ഉണ്ട് അവൾ താൻ എവിടെ നോക്കിയാഡോ നിക്കുന്നെ തനിക്ക് കണ്ണ് കണ്ടൂടെ എന്നൊക്ക ചോദിച് ബഹളം, ഒപ്പം എവിടെന്നോ കൊറേ വാണാലി പെൺപിള്ളേരും വന്ന് സീൻ ആക്കി. എല്ലാത്തിനേം അവിടെ ഇട്ടു ചവിട്ടികൂട്ടാൻ തോന്നിയതാണ് എനിക്ക്. അന്നേരം ആണ് നന്ദു വന്ന് എന്നെ പിടിച്ചു മാറ്റിയത്. ഇന്നലെ എന്തൊക്ക ആയിരുന്നു എന്നെ സമാധിപ്പിക്കുന്നു കൂൾ ആക്കുന്നു ആ പെൺപിള്ളേരോട് ഭയങ്കര സോഫ്റ്റ്‌ ആയി പെരുമാറുന്നു, അവളോട്‌ ഒന്നും പറ്റിയില്ലല്ലോ എന്നോക്കെ ചോദിക്കുന്നു, ഇതായിരുന്നല്ലേ ഡാ നാറി നിന്റെ ഉദ്ദേശം. ശരിയാക്കി തരാം.

സ്റ്റോപ്പിലേക്ക് വരുന്ന ഞങ്ങളെ അവൾ കണ്ടു,

” hi ” അവൾ ഒരു ചിരിയോടെ കൈ വീശി കാണിച്ചു,

” ഹലോ ” നിറഞ്ഞ ചിരിയോടെ നന്ദു അവളെ വിഷ് ചെയ്തു

” ആഹാ നിനക്ക് ചിരിക്കാൻ ഒക്കെ അറിയാവോ, ഇന്നലെ കണ്ടപ്പോ അങ്ങനെ തോന്നിയില്ലല്ലോ, കൂടെ കൊറേപേര് ഉണ്ടായിരുന്ന അഹങ്കാരം ആയിരുന്നോ?? “

ഞാൻ കലിപ്പ് മോഡ് ഓണാക്കി. നന്ദു എന്റെ ഷോൾഡറിൽ വേണ്ടാ എന്നാ ഭാവത്തിൽ പിടിച്ചു. ഞാൻ അവനെ നോക്കി കണ്ണടച്ച് കാണിച്ചു.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025