Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 1

” എന്ത് കാര്യം?? “

” അതൊക്ക പോണ വഴിക്ക് പറയാം നീ ഇപ്പൊ റെഡിയാക് “

” hmm”

ഒന്ന് അമർത്തി മൂളികൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി.

കുളികഴിഞ്ഞു ഇറങ്ങിയപ്പോ ചെക്കനെ റൂമിൽ കാണാനില്ല. ഞാൻ റെഡിയായി താഴേക്ക് ഇറങ്ങി ചെന്നു, അവൻ അവിടെ ഇരുന്ന് അപ്പം കേറ്റുന്നു, അവരും അവന്റെ ഒപ്പം ഉണ്ട്, എന്റെ രണ്ടാനമ്മ. ഞാനും ചെന്ന് ഇരുന്നു രണ്ട് അപ്പം എടുത്തു പ്ലെറ്റിലേക്ക് ഇട്ടു, അച്ചു എഴുന്നേറ്റിട്ടില്ലന്ന് തോന്നുന്നു.

” ആഹാ എന്നാ ടേസ്റ്റ് ആ,
അല്ലേലും ആന്റി വെക്കുന്ന എല്ലാത്തിനും വല്ലാത്ത ഒരു രുചി ആണ്, അല്ലേ ഡാ അജു “

അവൻ അത് പറഞ്ഞിട്ട എന്നെ ഒന്ന് നോക്കി, ഒരു പുച്ഛഭാവത്തിൽ അവനെ ഒന്ന് നോക്കിയതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. അവരുടെ മുഖം ഒന്ന് വാടി.

” അച്ചു, എഴുന്നേറ്റില്ലേ ആന്റി? “

വിഷയം മാറ്റാൻ എന്നോണം അവൻ അവരോട് ചോദിച്ചു.

” ഇല്ല നന്ദു, അല്ലേലും അവൾ എഴുന്നേൽക്കുന്ന ടൈം ആയിട്ടില്ലല്ലോ, അതെങ്ങനാ നിന്റെ ഒക്കെ അല്ലേ പെങ്ങൾ, നിന്നെ ഒക്കെ കണ്ടല്ലേ പഠിക്കുന്നെ. അല്ല ഇന്നെന്താ ഇത്ര നേരത്തെ, എന്താണ് ഉദ്ദേശം?? “

ഒരു ചിരിയോടെ അവർ അവന് മറുപടി കൊടുത്തു.

” അതൊക്ക ഉണ്ട് ആന്റി, വന്നിട്ട് പറയാം “

അവൻ ഒരു കള്ള ചിരി ചിരിച്ചു. അവന്റെ ആ ചിരി കൂടി കണ്ടപ്പ എട്ടിന്റെ പണി ഒരെണ്ണം വരുന്നുണ്ട് എന്ന് എനിക്ക് ഉറപ്പായി.

” mm, നടക്കട്ടെ നടക്കട്ടെ “

അവർ അവന് മറുപടി കൊടുത്തിട്ടു അകത്തേക്ക് പോയി. അവനും അവരും നല്ല കമ്പനി ആണ്.

ഞങ്ങൾ കഴിച്ചിട്ട് എഴുന്നേറ്റു. ഞാൻ ബൈക്കിന്റെ കീ എടുക്കാൻ വേണ്ടി പോയപ്പോ അവൻ എന്റെ കൈയിൽ കയറി പിടിച്ചു.

” ഇന്ന് നമ്മൾ ബൈക്കിന് അല്ല പോണേ ബസിനാ “

” ബസിനോ, നിനക്ക് പ്രാന്ത് ആണോ പന്നി, ബൈക്കിന് ഷോർട്ട്കട്ട് പിടിച്ചു പോയാൽ അര മണിക്കൂർ കൊണ്ട് അവിടെ എത്തും, ബസ്ന് ചുറ്റികറങ്ങി, രണ്ട് ബസ് ഒക്കെ മാറി കയറി അവിടെ എത്തുമ്പോ ടൈം എടുക്കും, പോരാത്തതിന് ഒടുക്കത്ത തിക്കും ഡ്രെസ് ഒക്കെ സീൻ ആവും “

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025