Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 1

രണ്ട് കൊല്ലം മുൻപ് ആണ് ഞങ്ങൾ രണ്ടുപേരും അച്ഛന്റെ നിർബന്ധ പ്രകാരം ഡിഗ്രിക്ക് ജോയിൻ ചെയ്യുന്നത്. +2 കഴിഞ്ഞു മൂന് കൊല്ലത്തോളം ഞാൻ ഡ്രോയിങ്ലെ വെത്യസ്ഥ ശൈലികൾ പഠിക്കാൻ എന്നും പറഞ്ഞ് നാട് ചുറ്റുവായിരുന്നു. ഡ്രോയിങ്നെ പറ്റി ഒരു കെണയും അറിയില്ലേൽ കൂടി നന്ദുവും എന്റെ ഒപ്പം കൂടി. മൂന് കൊല്ലം ഞങ്ങൾ ഇന്ത്യ മുഴുവൻ അടിച്ചുപൊളിച്ചു നടന്നു. ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല സ്വന്തം കാലിൽ നിൽക്കണം അതിന് ആദ്യം ഒരു ഡിഗ്രി എങ്കിലും എഴുതി എടുക്കണം എന്നും പറഞ്ഞ് എന്റെ അച്ഛനും രാംഅങ്കിളും ചേർന്ന് ഞങ്ങളെ ഡിഗ്രിക്ക് കൊണ്ടോയി ചേർത്തു. അവിടെന്നാണ് ന്റെ നാശം തുടങ്ങിയത്. കഴിഞ്ഞ കൊല്ലം ആ നാശം പിടിച്ചവളെ കണ്ടപ്പോ തൊട്ട്.

ഞങ്ങൾ സെക്കന്റ്‌ ഇയറിൽ എത്തി, ഒരു മാസം കഴിഞ്ഞു ജൂനിയർ പിള്ളേർ ഒക്കെ വന്നു തുടങ്ങി, ഫ്രഷേഴ്‌സ് ഡേ കഴുഞ്ഞ തിന്റെ പിറ്റേ ദിവസം, എന്റെ ശനി തുടങ്ങിയ ദിവസം, അന്നാണ് ഞാൻ അവളെ ആദ്യ മായി കണ്ടത്. ഞാൻ ആ ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

***

“അജു ഡാ കോപ്പേ എഴുന്നേക്ക്, കോളജിൽ പോവണ്ടേ ”
ഏതവനാ ഈ നേരത്ത് എന്നും പിറുപിറുത്തോണ്ട് ഞാൻ എഴുന്നേറ്റു. നന്ദു ഒരു ഇളിച്ച ചിരിയുമായി നിൽക്കുന്നു,

” മലരേ നീ ആണല്ലോ ഇന്നത്തെ കണി, ഈ ദിവസം മൊത്തത്തിൽ മൂഞ്ചുമല്ലോ “

അവനെ ഒന്ന് വാരി കൊണ്ട് ഞാൻ ഫോൺ എടുത്തു നോക്കി. അവൻ എന്തോ തെറി പറയാൻ വന്നെങ്കിലും അത് കഷ്ടപ്പെട്ട് പെട്ട് വിഴുങ്ങിയിട്ട് എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചുകൊണ്ട് നിന്നു.

” എന്താണ് മോനെ എന്നെ കൊണ്ട് എന്തോ സാധിക്കാൻ ഉണ്ടല്ലോ എന്താണ് “

ഞാൻ സംശയത്തോടെ അവനെ നോക്കികൊണ്ട്‌ ചോദിച്ചു.

” ഏയ്‌ എന്ത് നേടാൻ, നീ എഴുന്നേറ്റേ, നമുക്ക് കോളേജിൽ പോണ്ടേ “

അവൻ അതേ വളിച്ച ചിരിയോടെ എന്നെ കുത്തി പൊക്കാൻ നോക്കി, അതോടെ എന്റെ സംശയം കൂടി, അല്ലേൽ ഞാൻ ചെന്ന് നടുവിന് ചവിട്ടിയാൽ മാത്രം എഴുന്നേൽക്കുന്നവനാണ് ഇന്ന് എന്നെ എഴുന്നേൽപ്പിക്കാൻ വന്നിരിക്കുന്നെ. ഞാൻ ഫോണിൽ നിന്ന് കണ്ണെടുത്ത് അവനെ ഒന്ന് ഇരുത്തി നോക്കി അപ്പോഴാണ് ഞാൻ ടൈം ശ്രദ്ധിച്ചത് ആറു മണി.

” എടാ കോപ്പേ, ആറു മണിയെ ആവുന്നുള്ളൂ, ഇത്ര നേരത്തെ എന്നാ ഉണ്ടാക്കാൻ പോകുവാ ”
എന്നും പറഞ്ഞ് ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടു

” പൊന്ന് അജു ചതിക്കല്ലേ, എഴുന്നേറ്റെ, ഒരു കാര്യം ഉണ്ട് നീ വേഗം ഒന്ന് റെഡി ആക് ”
അവൻ എന്റെ പുതപ്പ് പിടിച്ചു മാറ്റിക്കൊണ്ട് ചിണുങ്ങി.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025