Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

ലിയോണ : ” ഉവ്വ എനിക്കറിയാം. അതുകൊണ്ടല്ലേ ഫോൺ ഒന്നും എടുക്കാഞ്ഞത്. എന്നെ ലിയാമോളെ എന്നും വിളിക്കുന്നില്ല പിണക്കം മാറ്റാൻ ഞാൻ എന്താ ഇപ്പൊ ചെയ്യുക ”

 

ഒരു തണുത്ത കാറ്റ് എന്നെ പൊതിയുന്നു. എനിക്ക് ചെറിയ രോമാഞ്ചം ഒക്കെ ഉണ്ടായി.

ഞാൻ : ” അത് പിന്നെ ഞാൻ കരുതി……. ”

ലിയോണ : ” എന്ത് കരുതിയെന്ന് ”

ഞാൻ : ” അത് പിന്നെ ഞാൻ കരുതി ഇയാൾ എന്റെ കാര്യത്തിൽ സീരിയസ് അല്ലായിരുന്നു എന്ന് ”

ലിയോണ : ” എന്ത് ”

 

ഞാൻ : ” അത് പിന്നെ നീ വെറുതെ ഒരു നേരമ്പോക്കിന് ”

 

അപ്പുറത്ത് നിന്നും ഫോൺ കട്ടായി. അവൾ കട്ട് ചെയ്തതാണ് എന്ന് എനിക്ക് മനസിലായി. ആകെ കുളമായി. ഞാൻ തിരിച്ചു വിളിച്ചെങ്കിലും എടുത്തില്ല.

5 മിനിറ്റ് കഴിഞ്ഞു കാണും എന്റെ ഡോറിൽ ഒരു മുട്ട് കേട്ടു. ഞാൻ വാതിൽ തുറന്നപ്പോൾ തന്നെ വാതിൽ ശക്തിയിൽ തള്ളി തുറക്കപ്പെട്ടു. ഞാൻ പുറകിലേക്ക് മലർന്നു വീണു പോയി. ലിയോനയായിരുന്നു. അവൾ എന്റെ മേലേക്ക് ചാടി എന്റെ ശരീരത്തിന്റെ രണ്ട് വശത്തും കൈകുത്തി കിടക്കുന്ന എന്റെ മേലേക്ക് നിന്നു.

 

ലിയോണ : ” നേരംപോക്ക് അല്ലെ ”

ഞാൻ : ” അത് പിന്നെ….. ”

ലിയോണ : ” കൊല്ലും ഞാൻ….. ആാാ ”

 

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു. അവളുടെ കൃത്രിമ ദേഷ്യ അഭിനയത്തിന്റെ മൂടുപടം പൊഴിഞ്ഞു വീണു. അവളുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.

അവൾ താഴ്ന്നു വന്ന് എനിക്ക് ഒരു ഉമ്മ തന്നു. എന്നിട്ട് എന്റെ അടുത്ത് ആ തിണ്ണയിൽ തന്നെ കിടന്നു. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ ആയിരുന്നു.

 

ലിയോണ : ” കണ്ണേട്ടാ…… ”

ഞാൻ : ” ഹ്മ്മ് ”

ലിയോണ : ” ഞാൻ രണ്ട് തവണ ഒരു രഹസ്യം പറയാൻ വന്നിട്ട് നിർത്തിയത് ഓർമ്മ ഉണ്ടോ ”

ഞാൻ : ” പിന്നെ….. പോലിസ് ആണെന്ന് പറയാൻ വന്നതല്ലേ അത് ”

ലിയോണ : ” അല്ല…. അത് വേറെ ഒരു രഹസ്യമാ ”

ഞാൻ : ” ങേ ഇനി എന്ത് രഹസ്യം ”

ലിയോണ : ” അത് പറയാൻ തന്നെ എനിക്ക് ധൈര്യം ഇല്ല. എന്റെ വീട്ടിലേക്ക് വാ അവിടെ വച്ചു പറയാം ”

ഞാൻ : ” അതെന്താ ഇപ്പൊ പറഞ്ഞാൽ ”

ലിയോണ : ” പറ്റില്ല ഏട്ടാ എന്നെക്കൊണ്ട്. ഏട്ടൻ അത് എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025