Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുരിമ

അതിനായി ഒരു കോഫീഷോപ്പും അവൻ തിരഞ്ഞെടുത്തു. പറഞ്ഞ സമയത്തിനും മുൻപേ രാഹുൽ അവിടെ എത്തി ഇരിപ്പുറപ്പിച്ചു.

രാഹുൽ തന്റെ മൊബൈലിലെ സമയം ഒന്നുകൂടി നോക്കി. 5 മണി കഴിഞ്ഞിരിക്കുന്നു. ഒന്നുകൂടി നിവർന്നിരുന്ന ശേഷം അവൻ ഒരു ദീർഘനിശ്വാസമെടുത്ത് വിട്ടു. ഏതു നിമിഷവും അവൾ ഇവിടേക്ക് കടന്നു വരും എന്ന ചിന്ത ആദ്യം അവനിൽ ഒരു കുളിർമ്മ ഉണ്ടാക്കി. തൊട്ടടുത്ത നിമിഷം എന്തോ ഒരു ഭയം അവന്റെ മനസ്സിലേക്ക് കടന്നുവന്നു. അത് എന്ത് എന്നാലോചിക്കും മുൻപേ അവന്റെ
ഐ ഫോൺ ബെല്ലടിച്ചു.ആദ്യബെല്ല് മുഴങ്ങി തീരുന്നതിന് മുന്നേ രാഹുൽ കാൾ എടുത്ത് ഫോൺ ചെവിയിൽ വച്ചുകഴിഞ്ഞിരുന്നു…

“ഹലോ രാഹുൽ, ഞാൻ ദേ ഈ കോഫീഷോപ്പിനു പുറത്തുണ്ട്. താങ്കൾ എവിടെയാണുള്ളത്.” മറുതലയ്ക്കൽ താൻ പ്രതീക്ഷിച്ചിരുന്ന സ്ത്രീശബ്ദമായിരിന്നിട്ടു കൂടി മറുപടി പറയാൻ രാഹുലിന് കഴിഞ്ഞില്ല. അവൻ ഒരു നിമിഷം നിശബ്ദനായി തന്നെ ഇരുന്നു. ഫോണിൽ പിന്നെയും ഹലോ എന്ന് പറയുന്നത് കേട്ട് രാഹുൽ ചെറുതായി ഒന്ന് ഞെട്ടി.

” ആ മധുരിമ, ഞാൻ അകത്ത് ഇരിപ്പുണ്ട്. പറഞ്ഞത് പോലെ തന്നെ ഒരു നീല ടീഷർട്ടാണ് ഇട്ടിരിക്കുന്നത്.” രാഹുൽ അതും പറഞ്ഞ് ചുറ്റും ഒന്നു നോക്കി. ഭാഗ്യം നീല ടീഷർട്ട് ഇട്ട താൻ മാത്രമേ നിലവിൻ ഇവിടെയുള്ളു.

“ഓക്കെ രാഹുൽ, ഞാൻ ദേ അകത്തേക്ക് നടക്കുകയാണ്. അതേ താൻ മാത്രമല്ലേ നീല ടീഷർട്ട് ഇട്ട് അവിടെയുള്ളു. ഇനി ആളുമാറണ്ടല്ലോ “.. അതും പറഞ്ഞ് അവൾ ചെറുതായി ചിരിക്കുന്നതും ശ്വാസഗെതി ഉയരുന്നത്തും അവൻ കേട്ടു. പെട്ടന്ന് അവന്റെ പിന്നിൽ നിന്നും രാഹുൽ എന്നുള്ള വിളികേട്ട് അവൻ തിരിഞ്ഞുനോക്കി. പിന്നിൽ അതാ മധുരിമ ….. ഒരുകറുത്ത ട്രാൻസ്പറന്റ് സാരിയും, കൈയില്ലാത്ത ഇറക്കി വെട്ടിയ ബ്ലൗസും ആയിരുന്നു അവളുടെ വസ്ത്രം . അവളുടെ വെളുത്ത് തുടുത്ത ശരീരത്തിന് യോജിക്കുന്ന കളർ തന്നെയായിരുന്നു കറുപ്പ് . ആ കറുപ്പ് വസ്ത്രത്തിൽ അവൾ തിളങ്ങുന്നതായി രഹുലിന് തോന്നി. ഫോട്ടോയിലൂടെ കണ്ടതിലും സൗന്ദര്യം നേരിട്ടു കാണുമ്പോൾ ഉള്ളതായി അവന് തോന്നി.തന്റെ മുന്നിൽ ചെവിയിൽ ഫോണുമായി നിലക്കുന്ന സുന്ദരിയെ കണ്ട് രാഹുൽ അറിയാതെ എഴുന്നേറ്റ് നിന്നു. അവന്റെ നോട്ടം അവളുടെ കക്ഷത്തില്ലേക്ക് പോയി.

ഒന്നും പറയാതെയുള്ള അവന്റെ ആ നിൽപ്പ് കണ്ട മധുരിമയ്‌ക്ക് ആദ്യം ഒരു കൗതുകം തോന്നി, പക്ഷേ ആളുകൾ ശ്രദ്ധിക്കും എന്നറിയുന്നതുകൊണ്ട് അവൾ രാഹുലിന്റെ ചുമലിൽ ഒന്ന് തട്ടി.

“ഹേ രാഹുൽ, എന്നെ മനസ്സിലായില്ലേ?”

” ആ മനസ്സിലായി, മധുരിമ അല്ലേ?” അവളുടെ മുഖത്തു നോക്കാൻ ചെറിയ നാണമുണ്ടെങ്കിലും അവൻ അവളുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു.

” ആ അതേ. അപ്പോ രണ്ടാൾക്കും തെറ്റ് പറ്റിയിട്ടില്ല, പിന്നെന്തിനാ ഇങ്ങനെ അന്തം വിട്ട് നിൽക്കണേ. ഞാൻ കരുതി ആളുമാറിയാണ് വിളിച്ചതെന്ന്.”

സത്യത്തിൽ അവൾ പറഞ്ഞപ്പോഴാണ് താൻ എഴുന്നേറ്റ് നിൽക്കുന്നു എന്ന സത്യം രാറുൽ അറിയുന്നത്. അത് അവനിൽ ചെറിയ ഒരു ചമ്മൽ ഉണ്ടാക്കി. തൊട്ടടുത്ത നിമിഷം രാഹുൽ തന്റെ മനസ്സിനെ ശാന്തമാക്കി തന്റെ വലതുകൈ അവൾക്കു നേരെ നീട്ടി. അവളുടെ മുഖത്തു നോക്കി ചരിച്ചു.

തനിക്കു നേരെ നീട്ടിയ ആ കൈയിൽ തന്റെ വലുതു കൈ ചേർത്തു പിടിച്ചു മധുരിമ രാഹുലിനെ നോക്കി ഒരു ചിരി പാസാക്കി.

” ഇനിയെങ്കിലും ഒന്ന് ഇരിക്കാൻ പറഞ്ഞു കൂടേ രാഹുൽ “. മധുരിമയുടെ ആ ചോദ്യം കേട്ട അവളുടെ കൈയുടെ മൃദുലത ആസ്വദിച്ച് നിന്ന രാഹുലിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൻ അവളുടെ കൈകളെ സ്വതന്ത്ര്യമാക്കി.

“സോറി മധുരിമ ,സത്യത്തിൽ നിങ്ങളെ നേരിട്ടു കണ്ടപ്പോൾ ഉണ്ടായ ത്രില്ലിൽ ഞാൻ എല്ലാം മറന്നിരിക്കുകയാണ്. ദയവു ചെയ്ത് ഇരിന്നാലും.” മുന്നിലെ കസേരയിലേക്ക് കൈ നീട്ടി കാണിച്ച് രാഹുൽ അവളോടായി പറഞ്ഞു.

രാഹുലിന്റെ ക്ഷണം ലഭിച്ചതും മധുരിമ ഒരു കസേര വലിച്ചിട്ട് അതിലേക്കിരുന്ന്, കൈയിലുണ്ടായിരുന്ന ഫോൺ ടേബിളിൽ വച്ചു. “അയ്യോ താൻ ഇരിക്കുന്നില്ലേ, ഇത്രയ്ക്ക് ബഹുമാനം ഒന്നും വേണ്ട”. തന്റെ മുന്നിൽ നിൽക്കുന്ന രാഹുലിനെ പരിഹസിച്ചെന്ന പോലെ അവൾ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025