Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുരിമ

അവൾ തന്നെ ഒന്ന് ആക്കിയതാണ് എന്ന് രാഹുലിന് മനസ്സിലായി.
“അല്ലേലും പ്രായത്തിന് മുതിർന്നവരെ നമ്മൾ ബഹുമാനിക്കണമല്ലോ”……
എന്നും പറഞ്ഞ് രാഹുൽ തന്റെ കസേരയിലേക്ക് ഇരുന്നു.

“ഓ അപ്പോൾ അത്യാവശ്യം സംസാരിക്കാൻ ഒക്കെ അറിയാം. എന്നിട്ടാണോ ആദ്യം വായും തുറന്ന് നിന്നേ”. അവിളത് പറയുമ്പോഴേക്കും വെയിറ്റർ അവർ ഇരുന്ന ടേബിളിനടുത്തേക്ക് വന്നു. അയാൾ വന്നത് രാഹുലിന് ഇഷ്ട്ടപ്പെട്ടില്ല എന്ന് അവന്റെ മുഖത്തു നോക്കിയപ്പോൾ തന്നെ മധുരിമയ്ക്ക് മനസ്സിലായി. 2 കോഫി അവൾ തന്നെ ഓർഡർ ചെയ്തു. വെയിറ്റർ പോയതും മധുരിമ രാഹുലിനെ നോക്കി.
” ഹേയ് രാഹുൽ, എന്തു പറ്റി. താൻ ഞാൻ വന്നതുമുതൽ നോർമൽ അല്ലല്ലോ. എന്താണ് കാര്യം.”

“അങ്ങനെയെന്നും ഇല്ല, പിന്നെ ചെറിയ ടെൻഷൻ ഉണ്ട്. അത് ആദ്യമായതുകൊണ്ടാകും.” രാഹുൽ സ്വയം ഒന്ന് വിശകലനം ചെയ്ത് പറഞ്ഞു.
ഇതു കേട്ട് മധുരിമ ഒന്ന് പുഞ്ചിരിച്ചു.
“ഒന്ന് പോ രാഹുൽ, വെറുതേ നുണ പറയണ്ട. താൻ ആദ്യമായിട്ടാണോ ഇങ്ങനെ. ഞാൻ വിശ്വസിക്കില്ല.” അവൻ പറഞ്ഞത് വിശ്വാസമായില്ല എന്ന രീതിയിൽ അവൾ പറഞ്ഞു.

” അയ്യോ ഞാൻ എന്തിനാ തന്റെ അടുത്ത് കള്ളം പറയണേ.

എനിക്കതിന്റെ ആവശ്യമെന്താ. സത്യമാണ് പറഞ്ഞത്. ജീവിതത്തിലെ ആദ്യ അനുഭവം ആസ്വദിക്കാനാണ് ഞാൻ എത്തിയത് “. രാഹുൽ തന്റെ ഭാഗം പറഞ്ഞ് മധുരിമയെ നോക്കി.

”ഹേ രാഹുൽ, ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. ഇത്രയും പണവും സമ്പത്തും അതിന്റേതായ മേൽവിലാസവും ഒക്കെ ഉണ്ടായിട്ടും ആദ്യാനുഭവത്തിന് ഇത്രയും നാൾ താൻ കാത്തിരുന്നോ? സമ്മതിക്കണം തന്നെ. രാഹുലിന് 23 വയസ്സ് എന്നല്ലേ അന്ന് പറഞ്ഞത് ,എന്തായാലും കൊള്ളാം. ഇപ്പഴാണല്ലോ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്. കുറച്ചു കൂടി കാത്തിരുന്ന എങ്കിൽ വിവാഹ ശേഷം ആകാമായിരുന്നു അത്.” അതും പറഞ്ഞ് അവൾ പിന്നെയും ചിരിച്ചു. ഇത്തവണ അവളുടെ ആ ചിരി അവന്റെ മനസ്സിലെ ടെൻഷൻ പകുതി കുറച്ചു.

” കളിയാക്കാതെ മാഡം, ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല. പേടിയായിരുന്നു. വീട്ടിലറിഞ്ഞാലോ എന്ന് പേടി, എന്നെ അങ്ങനെ പുറത്തോട്ടെന്നും അധികം വിടുമായിരുന്നില്ല. അതു കൊണ്ട് തന്നെ ചാൻസും കുറവായിരുന്നു. എന്തായലും അതേ പറ്റി ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. നിങ്ങളെ പോലൊരു ദേവതയാണല്ലോ എനിക്ക്
ആദ്യസുഖം പകരാൻ എത്തിയത്. പക്ഷേ എന്തോ ഒരു ടെൻഷൻ “.

അവന്റെ സംസാരം മധുരിമയ്ക്ക് ഇഷ്ട്ടമായി. മാത്രമല്ല ആദ്യമായിട്ടാണ് എന്ന അവന്റെ വാദം സത്യമാണെന്ന് മനസ്സിലായപ്പോൾ അവൾക്കും ഒരു ഉൻമേഷം ലഭിച്ചു. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന സൗന്ദര്യവും ശരീരവും ഉള്ള ഒരു 23 കാരൻ തന്റെ മുന്നിൽ തന്നെ കൊതിച്ച് ഇരിക്കുന്നു എന്നോർത്തപ്പോൾ അവളുടെ കാലിനിടയിൽ തരിപ്പ് തുടങ്ങി. അതിനേക്കാൾ അവളെ തരിപ്പിച്ചത് അവന്റെ കന്യകാത്വം തന്നെയാണ്. പോരാത്തതിന് ശതകോടീശ്വരൻ. പെട്ടന്ന് അവൾ ടേബിളിന് പുറത്തിരുന്ന അവന്റെ കൈയിൽ പിടിച്ചു.

“രാഹുൽ ടെൻഷൻ അടിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നെ വിശ്വസിക്കൂ, തന്റെ ടെൻഷൻ എല്ലാം ഞാൻ മാറ്റിതന്നോളാം”. മധുരിമ അതും പറഞ്ഞു രാഹുലിന്റെ വിരലുകൾ കോർത്തു പിടിച്ചു. അപ്പോഴേക്കും വെയിറ്റർ കോഫിയുമായി വന്നു. അത് ടേബിളിൽ വച്ചിട്ടു പോയി. മധുരിമ കോഫി കപ്പ് എടുത്ത് രാഹുലിന് നീട്ടി. മറ്റെന്നെടുത്ത് അത് ചെറുതായി സിപ്പ് ചെയ്ത് കുടിക്കുന്നു.

” ഇനി നമുക്ക് കാര്യത്തിലേക്ക് വരാം രാഹുൽ . എത്ര ദിവസത്തേക്കാണ് നമ്മൾ ഒരുമിച്ച് ഉണ്ടാവുക.” മധുരിമ ആ ചോദ്യം ചോദിച്ചപ്പോൾ രാഹുൽ കപ്പ് ടേബിളിൽ വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025