Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 2

അതെ; ഇടനെറ്റിയിൽ ഒരു കാക്കപ്പുള്ളി! …….. അവരുടെ ചർച്ചയ്ക്കിടയിൽ ബാക്കി സ്കാനിങ്ങൊക്കെ പെട്ടന്ന് നിർത്തിചേച്ചിയുടെ മുഖമിളക്കിയുളള മനോഹര വർത്തമാനത്തിനിടയിൽ നെറ്റിയിലെക്ക് തന്നെ എന്റെ ഒളിഞ്ഞ തുറിച്ചു നോട്ടം പിടിച്ചു നിർത്താൻ ആ കാക്കപ്പുള്ളിക്ക് കഴിഞ്ഞത് മഹാ ഭാഗ്യമായി.

കാരണം ഒരു പണക്കാരന്റെ വീട്ടിൽ പണിക്കു വന്നവന്റെ പണി ചിലപ്പോൾ തുടങ്ങുന്ന ദിവസം തന്നെ തെറിച്ചേനെ … എന്റെ താഴോട്ടുള്ള പരിപൂർണ സ്കാനിങ്ങ് അവർക്ക് മനസിലായിരുന്നെങ്കിൽ…!

“ അപ്പോ.. ബാഗൊക്കെ പൊറകിലോട്ട് വെച്ച് ത തുടങ്ങിക്കോ…” ഒരു കുയിൽനാദം പോലെ രണ്ടാളോടും പറഞ്ഞ് ഒരു നിറഞ്ഞ ചിരി തന്ന് കാക്കപ്പുള്ളിയെ മറച്ച് ഡെൽന  തിരിഞ്ഞ് നടന്നപ്പോഴാണ് പെണ്ണമ്മച്ചേച്ചിയുടെ ക്ളാസൊക്കെ മറന്ന് ഞാൻ വീണ്ടും പറിശുദ്ധ പ്രേമത്തിൽ പെട്ടോ എന്ന സംശയവുമായി ഞാൻ ഡെൽനയിൽ നിന്ന് പുറത്തു വന്നത്…

“ടാ… ബാ..” അവന്റെ വിളിയുടെ പുറകെ കൊട്ടാര വീട് ചുറ്റി പുറകിലേക്ക് നടന്നു… ഇടയ്ക്ക് രണ്ട് മൂന്ന് സുന്ദരി പിള്ളേർ അവനെ നോക്കി  കടന്നുപോയപ്പോൾ സ്കാൻ ചെയ്യാൻ പോയിട്ട് നേരെ നോക്കാൻ വരെ മറന്നു പോയി…!

ഡെൽനയുടെ നെറ്റിയിലെ കാക്കപ്പുള്ളി എഫക്ട്!…..അതോ കാക്കപ്പുള്ളി ഇരുന്ന നെറ്റിയുടെ എഫക്ടോ… അതുമല്ലെങ്കിൽ നെറ്റിയുടെ ഉടമയായ ഡെൽനയുടെ ഇഫക്ടോ…!?

ശ്ശെ…. ഇതിപ്പോ നോളന്റെ പടം പോലെ പലവട്ടം പലതും ചിന്തിച്ച് കാടു കയറും….തല്കാലം ഒറ്റയ്ക്കിരിക്കുമ്പോൾ ചിന്തകൾക്ക് പുണ്ണാകാൻ തല വിട്ട് കൊടുക്കാം..

“ ഡാ… ഇതാണ് പത്തിരുപത് ദിവസം നമ്മുടെ കൊട്ടാരം…” നോളന്റെ പടത്തിൽ നിന്ന് രക്ഷപ്പെട്ട് നോക്കിയ ഞാൻ വീണ്ടും ഞെട്ടി. അവൻ കൊട്ടാരം എന്നത് പ്രാസം ഒപ്പിച്ച് ആക്കിപ്പറഞ്ഞതാണെങ്കിലും എനിക്ക് അതൊരു കൊച്ചു കൊട്ടാരമായാണ്  തോന്നിയത്.. വലിയ വീടിനു ചുറ്റുമുള്ള മൂന്നാല് കെട്ടിടങ്ങളിൽ ഏറ്റവും ചെറുതും മനോഹരവുമായ വീട് ….

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025