Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

റോഷൻ : ” ഹേയ് ഒന്നുമില്ല ”

ഹിഹിഹി നിന്നെ ഞാൻ പിന്നെ എടുത്തോളാം എന്ന് മനസ്സിൽ പറഞ്ഞു ഞാൻ.

അന്നത്തെ കൂടി കാഴ്ചയ്ക്ക് ശേഷം പിന്നീട് ഞങ്ങൾ സ്ഥിരമായി കാണാനും സംസാരിക്കാനും തുടങ്ങി. കല്യാണം കഴിഞ്ഞ് എന്നെ കമ്പനിയുടെ CEO ആക്കാൻ ഉള്ള അമ്മയുടെ തീരുമാനം റോഷന്റെ വീട്ടുകാരോട് അമ്മ തന്നെ പറഞ്ഞു. അവർക്ക് അത് സമ്മതം ആയിരുന്നു. കല്യാണം കഴിഞ്ഞാൽ ഭാര്യ അടുക്കളയിൽ ഒതുങ്ങണം എന്ന് ചിന്തിക്കുന്ന ആളെ അല്ല റോഷൻ. റോഷൻ ആളൊരു പാവം ആണ് മാത്രമല്ല എന്നോട് ഭയങ്കര സ്നേഹവും. എന്തും പരസ്പരം തുറന്ന് പറയാൻ പറ്റുന്ന അത്ര അടുപ്പം ഞങ്ങൾ തമ്മിൽ വന്നു ചേർന്നു. നല്ലത് പോലെ അടുത്തപ്പോൾ എന്റെ കോളേജ് ലൈഫും മുൻപ് ഉണ്ടായിരുന്ന ബോയ്‌ഫ്രണ്ട്സിനെ പറ്റിയും ഒക്കെ ഞാൻ റോഷനോട് തുറന്നു പറഞ്ഞു. എന്നാൽ റോഷന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു. ഇതേ സമയം മറ്റേ സൈറ്റിൽ ഞാൻ ഒരു മിസ്ട്രസ് ആയി തന്നെ റോഷനോട് ചാറ്റ് ചെയ്തു. അവിടെ അവൻ എന്റെ അടിമ ആയി തന്നെ തുടർന്നു.

അങ്ങനെ ഒരു ദിവസം ഞാനും റോഷൻ ചേട്ടനും കൂടി ഒരു കോഫി ഷോപ്പിൽ ഇരിക്കുക ആയിരുന്നു. ഞങ്ങൾ പതിവ് പോലെ എന്തൊക്കെയോ സംസാരിച്ചു. ഇടയ്ക്ക് റോഷൻ ചേട്ടന് ഒരു ഫോൺ വന്നു. പുള്ളി അതെടുത്തിട്ട് ” ടാ തിരക്കിലാ ഞാൻ സാജനെ പറഞ്ഞു വിടാം ” എന്ന് പറഞ്ഞു.

എന്നിട്ട് അപ്പോൾ തന്നെ ആരെയോ ഫോൺ വിളിച്ചിട്ട് ” ടാ സാജാ നീ പോയി ജിജിനെ ഒന്ന് വിളിക്ക് ” എന്നും പറഞ്ഞു.

ഞാൻ : ” ആരാ ചേട്ടാ വിളിച്ചത് ”

റോഷൻ : ” ഞാൻ പറഞ്ഞിട്ടില്ലേ എന്റെ രണ്ട് അനിയന്മാരെ പറ്റി ”

ഞാൻ : ” ഹ്മ്മ് പറഞ്ഞിട്ടുണ്ട് അവരെ പക്ഷെ ഇതുവരെ കണ്ടിട്ടില്ല ”

റോഷൻ : ” ആ എന്റെ ഇളയ അനിയൻ ജിജിൻ ആണ് വിളിച്ചത്. അവൻ ഇപ്പൊ ബിടെക് ചെയ്യുവാ ഇവിടെ അടുത്ത് ഒരു കോളേജിൽ. അവൻ ആൾ ആകെ ഒരു അയ്യോപാവി ആണ്. അവനെ കോളേജിൽ നിന്ന് പിക് ചെയ്യാൻ വിളിച്ചതാ ”

ഞാൻ : ” എന്നാ നമുക്ക് പോയി പിക് ചെയ്യാം എനിക്ക് അവനെ ഒന്ന് കാണാല്ലോ ”

റോഷൻ : ” അത് സാരമില്ല ഞാൻ സാജനെ ഏല്പിച്ചു ” സാജൻ ആണ് റോഷൻ ചേട്ടന്റെ രണ്ടാമത്തെ അനിയൻ.

എന്റെ മനസ്സിൽ മറ്റ് ചില കണക്കു കൂട്ടലുകൾ നടന്നു. റോഷൻ മൂത്രം ഒഴിക്കാൻ പോയ തക്കം നോക്കി ഞാൻ റോഷന്റെ ഫോണിൽ നിന്നും സാജന്റെയും ജിജിന്റെയും നമ്പർ അടിച്ചുമാറ്റി. ഹിഹി ഞാൻ ഉള്ളിൽ ചിരിച്ചു. റോഷൻ ചേട്ടനോട് വീണ്ടും കുറച്ച് നേരം കൂടി സംസാരിച്ചത്തിന് ശേഷം അന്ന് ഞാൻ വീട്ടിൽ മടങ്ങി എത്തി.

എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം. റോഷന്റെ നമ്പർ ചെയ്തത് പോലെ തന്നെ ഞാൻ ജിജിന്റെ നമ്പറിൽ ഉള്ള കാര്യങ്ങൾ ഒക്കെ കണ്ടുപിടിച്ചു. എന്നെ ഞെട്ടിച്ചത് എന്താണെന്നാൽ ഫെംടം ചാറ്റ് എന്ന സൈറ്റിൽ ജിജിനും ഒരു അക്കൗണ്ട് ഉണ്ട്. സിസ്സി ജിജി എന്നാണ് ആ അക്കൗണ്ട്. ഹോ കുടുംബം മുഴുവൻ ഇങ്ങനെ ആണോ. ഞാൻ അപ്പൊ തന്നെ സാജന്റെ നമ്പറിലും തപ്പി എങ്കിലും അതിൽ ഒന്നും കണ്ട് കിട്ടിയില്ല. ഞാൻ എന്റെ ഹെലൻ എന്ന അകൗണ്ടിൽ നിന്നും ജിജിന് മെസ്സേജ് വിട്ടു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025