Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

“”””എന്നായെന്റെ ദേവൂട്ടി കിടന്നോട്ടോ… “”””

 

ഞാൻ ദേവുവിനോട് പറഞ്ഞുകൊണ്ട് അവളെ നോക്കി ചിരിയോടെ പുറത്തേക്കിറങ്ങി… അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് വന്നു വാതൽ അടച്ചു.

 

ഞാൻ തിരികെ മുറിയിൽ എത്തിയപ്പോഴും ഇന്ദുസ് ഉറങ്ങുകയാണ്… ഞാൻ മെല്ലെ അകത്ത് കയറി വാതൽ അടച്ചു ലോക്ക് ചെയ്‌തു ബെഡിൽ കയറി ഇന്ദുസിനെ കെട്ടിപിടിച്ചു കിടന്നു.

 

“”””അയാളെ എന്ത് അടിയ അടിച്ചേ “”””

 

ഇന്ദുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

 

“””അമ്പടി കള്ളി.. എന്റെ പെണ്ണ് ഉറങ്ങിയില്ലേ??? “””

 

ഇന്ദുസിന്റെ കവിളിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു.

“”””ഞാനെന്തോ ശബ്ദം കേട്ട് നോക്കുമ്പോൾ കിച്ചു വാതൽതുറന്നു പുറത്തേക്കുപോണു… ഞാനും നിന്റെ പിന്നാലെ വന്നു നോക്കിയപ്പോഴാ അയാളെ തല്ലുന്നത് കണ്ടത്… എന്തായാലും നന്നായി…!!! “”””

 

ഇന്ദുസ് എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..

 

“”””അന്നേ അയാളെ കണ്ടപ്പോ.. ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ… !!!””””

 

ഞാൻ ഇന്ദുസിനോട് പറഞ്ഞു..

ഞങ്ങൾ മെല്ലെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു…

 

 

>>>>>>>>>>><<<<<<<<<<<

 

 

ഇന്നും കഴിഞ്ഞ ദിവസത്തെ പോലെ ഞാനും ദേവുവും ഉച്ചക്ക് ഊണിന് ശേഷം നടക്കാൻ ഇറങ്ങി… കാട്ടിലെ കുളത്തിന്റെ പരിസരത്തേക്ക് തന്നെയാണ് ഇന്നും പോവുന്നത്……. കാവും കഴിഞ്ഞ് ചെറിയ കയറ്റം കയറുമ്പോൾ ആണ് ദേവു എന്നോട് സംസാരിച്ചു തുടങ്ങിയത്.

 

“”””ഇന്നലെ… ഏട്ടൻ എങ്ങിനെയറിഞ്ഞു…അയാളന്റെ.. മുറിയിൽ വന്നെന്ന്???? “””””

 

എന്റെ പിന്നാലെ നടന്നു കൊണ്ട് ദേവു എന്നോട് ചോദിച്ചു.

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025