Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

താലി മുറുക്കി പിടിച്ചുകൊണ്ട് മനസ്സിൽ ഞാനൊരു തീരുമാനം എടുത്തു… എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇന്ദുസിനെ മാത്രം വിവാഹം ചെയ്യൂ… എന്റെ പെണ്ണ് ഇന്ദുസ് മാത്രമാണ്…..

 

>>>>>>>>>>>><<<<<<<<<<

 

ഉത്രാടം….

 

 

“””കിച്ചു….കുളികഴിഞ്ഞു ഇടാനുള്ളത് ഞാൻ ബെഡിൽ വെച്ചിട്ടുണ്ട്…. അത് ഇട്ടിട്ട് നീനേരെ കാവിലേക്ക് വാ…. ഞങ്ങളവിടെയുണ്ടാവും… !!!”””””

 

 

ബാത്റൂമിന്റെ ഡോറിൽ മുട്ടികൊണ്ട് ഇന്ദുസ് എന്നോട് പറഞ്ഞു… ഞാനതിന് ഒരുമറുപടിയും നൽകിയില്ല…. ഞാൻ കുളികഴിഞ്ഞു അരയിൽ ടവലും ചുറ്റി റൂമിലേക്ക് വന്നപ്പോഴേക്കും ഇന്ദുസ് പോയിരുന്നു…

 

ബെഡിൽ ഇരുന്ന നീല ഷർട്ടും കസവുമുണ്ടും ധരിച്ചു…. ബാഗിലെ ബോക്സിൽ നിന്നും താലിമാല എടുത്തു ഷിർട്ടിന്റെ പോക്കറ്റിൽ ഇട്ടു… കൈമുട്ടോളം ഷിർട്ടിന്റെ കൈ മടക്കി വെച്ചു… മുടിയും ചീകി… സ്റ്റെപ് ഇറങ്ങി നേരെ കാവിലേക്ക് നടന്നു…

 

ഉമ്മറത്തു മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു… എന്നെ കണ്ടപ്പോൾ എവിടെ പോണെന്നു ചോദിച്ചു…. ഒരു നറുപുഞ്ചിരി ആയിരുന്നു എന്റെ മറുപടി എന്താ അതിനർത്ഥം എന്നെനിക്കറിയില്ല…മുറ്റത് ഉത്രാടപ്പൂക്കളം ഉണ്ട്… ഞാൻ സ്റ്റെപ്പിൽ കിടന്ന ചെരുപ്പും ധരിച്ചു കാവിലേക്ക് നടന്നു.

 

മനസ്സിൽ ഉറച്ചൊരു തീരുമാനം ഉള്ളത് കൊണ്ട് വെച്ച ചുവടുകൾ ഒന്നും തന്നെയിടറിയില്ല…

 

കാവിൽ എത്തുബോൾ ഇന്ദുസും ദേവുവും എന്നെ കാത്ത് അവിടെ നില്പുണ്ടായിരുന്നു…

 

ഇന്ദുസ് എന്റെ അതെ കളറിൽ ഉള്ള സാരിയും ബ്ലൗസും ആണ് വേഷം… സാധാരണ ധരിക്കാറുള്ള ആഭരണങ്ങൾ മാത്രം… ആ സാരിയിൽ ഇന്ദുസിനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്ന്….

 

ദേവുവും സാരി തന്നെയാണ് വേഷം…. വെള്ള സെറ്റ് സാരിയും ഗോൾഡൻ കളർ ബ്ലൗസും…. അത്യാവശ്യം ആഭരങ്ങൾ ഒകെ ധരിച്ചിട്ടുണ്ട്…. സാധാരണ കാണുന്നതിലും അൽപ്പം ഭംഗികൂടിയിട്ടുണ്ട്… ഞാൻ നടന്നു അവരുടെ അരികിൽ എത്തി.

 

 

“”””പ്രാർത്ഥിക്ക്…!!! “”””

 

എന്നോടും ദേവുവിനോടുമായി ഇന്ദുസ് പറഞ്ഞു…. ഞങ്ങൾ ഇന്ദുസ് പറഞ്ഞത് അനുസരിച്ചു ദേവിക്ക് അഭിമുഖമായി നിന്ന് പ്രാർത്ഥിച്ചു…

 

എന്റെ ഭാര്യ എന്റെ ജീവിതാവസാനം വരെ എന്റെ കൂടെയുണ്ടാവണേ… !!!

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025