Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

 

രാവിലെ എഴുനേൽക്കുമ്പോൾ ഇന്ദുസ് മുറിയിൽ ഇല്ല… ഞാൻ വേഗം കുളിച്ചു ഒരു ട്രാക്‌സും ടീഷർട്ടും ധരിച്ചു താഴേക്ക് ചെന്നു… എല്ലാവരും ഉമ്മറത്തുണ്ടായിരുന്നു…

 

മുത്തശ്ശിയും ഇന്ദുസും ദേവുവും എല്ലാവരും കുളിച്ചു റെഡിയായി.. കേരളത്തനിമ വെളിവാകുന്ന വസ്ത്രങ്ങളും ധരിച്ചു പൂക്കളം ഇടുകയാണ്.

 

ദേവു ഗോൾഡൻ കളർ ബ്ലൗസും ക്രീം പട്ടുപാവാടയും ആണ് വേഷം ഇന്ദുസ് സെറ്റ് സാരിയും കറുപ്പ് ബ്ലൗസും. … മുത്തശ്ശിയും രമണിയും സെറ്റ് സാരി തന്നെയാണ്. വേലായുധനെ അവിടെയൊന്നും കണ്ടില്ല…

 

എന്നെ കാണുന്നതിന് മുന്നേ വരെ പുഞ്ചിരി നിറഞ്ഞു നിന്നിരുന്ന ദേവുവിന്റെ മുഖം എന്റെ കണ്ട നിമിഷം മഴക്കാർ ഉരുണ്ട് കൂടിയത് പോലെയായി….. അവിടെ നിന്ന് പൂക്കളം ഇടുന്നതൊക്കെ കണ്ട്…. ഉച്ചവരെ പറമ്പിലും മറ്റും നടന്നു നേരം കളഞ്ഞു… ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്നു പായസം കൂട്ടി സദ്യയുണ്ടു…. അത്തം മുതൽ തിരുവോണം വരെ ദിവസവും ഓരോ പായസം വീതം തറവാട്ടിൽ നിർബന്ധം ആണെന്ന മുത്തശ്ശി പറഞ്ഞത്…

 

ഉച്ചയൂണ് കഴിഞ്ഞ് പതിവ് പോലെ ദേവു നടക്കാൻ ഇറങ്ങി… ഇന്ന് തറവാട്ടിലെ പറമ്പിലൂടെയാണ് അവളുടെ നടത്തം…. അവൾ കാണാതെ അവളോട് സംസാരിക്കണമെന്ന ഉദ്ദേശവുമായി ഞാൻ അവളുടെ പിന്നാലെ കൂടി…

 

വാഴത്തോപ്പും കഴിഞ്ഞു തറവാട്ട് കുളത്തിന്റെ അരികിൽ എത്തിയപ്പോൾ ഞാനാവുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് കുളത്തിലെ പടവുകൾ ഇറങ്ങി.

 

“””ഏയ്‌.. കിച്ചേട്ടാ… വിട്… !!!!””””

 

എന്നെയവിടെ പ്രതീക്ഷികാതെയിരുന്ന ദേവു… ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഞാൻ ആണെന്ന് തിരിച്ചറിഞ്ഞ ദേവു എന്നോടോയി പറഞ്ഞു.

 

പക്ഷെ ഞാൻ അതൊന്നും വകവെക്കാതെ അവളെയും വലിച്ചുകൊണ്ട് വേഗത്തിൽ പടവുകൾ ഇറങ്ങി.

 

 

“”””ദേവു…. എനിക്ക് നിന്നോട്.. !!!!””””

 

കല്പടവിൽ അവളെയിരുത്തി അവളുടെ അരികിൽ ആയി ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു തുടങ്ങിയതും ദേവു എന്നെ തടഞ്ഞു.

 

“””കിച്ചേട്ടാ…നിക്കറിയാം.. കിച്ചേട്ടന്… ന്നോടെന്തോ…പറയാനുണ്ടെന്ന്… പക്ഷെ അതിന് മുന്നേ ഞാമ്പറയുന്നത് കിച്ചേട്ടൻ കേൾക്കണം.. !!!!””””

 

ദേവു എന്നെ നോക്കി കാര്യമായി പറഞ്ഞു.
ഞാൻ മറുപടിയായി ഒന്നും പറയാതെ ഒന്ന് തലയാട്ടുകകൂടി ചെയ്യാതെ അവളെ തന്നെ നോക്കിയിരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025