Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രതികാര കഥ 1

കളയുമല്ലോ” ഞാൻ ചിരിച്ചു കൊണ്ട്  ചോദിച്ചു. മനസ്സിൽ ദൈവത്തിനോട് പ്രാര്ഥിക്കുകയായിരുന്നു ഞാൻ.

“അയ്യോ, ആലോചിക്കാനേ വയ്യ. അച്ഛൻ കൊന്നു കളയും എന്നെ”. അവൾ പറഞ്ഞു. ഞാൻ പതുക്കെ അടുത്ത ചോദ്യം ചോദിച്ചു.

“ഹേയ്, അത് ചുമ്മാതായിരിക്കും. അഞ്ജലിയെപ്പോലുള്ള ഒരു പെൺകുട്ടിക്ക് ബോയ്‌ഫ്രണ്ട്‌ ഇല്ല എന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ കഴിയില്ല. എന്നെപോലെയുള്ള സാധാരണക്കാർക്ക് ഇല്ല എന്ന് പറഞ്ഞാൽ സത്യമായിരിക്കും. അഞ്ജലിയൊക്കെ, ചുമ്മാ അങ്ങ് പറഞ്ഞോണം”. ഞാൻ രണ്ടും കല്പിച്ചു അങ്ങ് പറഞ്ഞു.

“അയ്യോ, സത്യമായിട്ടും ഇല്ല ചേട്ടാ. ഞാൻ ഗേൾസ് സ്കൂളിലല്ലേ പഠിച്ചത്. എല്ലാ ദിവസവും അച്ഛൻ കൊണ്ട് വിടും, വൈകിട്ട് വിളിക്കാൻ വരും. പിന്നെ ഇപ്പോഴാ ആദ്യമായിട്ട് ഇങ്ങനെ. ചേട്ടന് ഗേൾ ഫ്രണ്ട്‌സ് ഇല്ല എന്ന് പറഞ്ഞത് ചുമ്മാതല്ലേ. ചേട്ടൻ വെസ്റ്റേൺ മ്യൂസിക് ക്ലബ്ബിൽ ഉണ്ട്, ബാഡ്മിന്റൺ പ്ലയെർ ആണ്, ഗിറ്റാർ പ്ലേയ് ചെയ്യും. എന്നിട്ടും ആരും ഇതുവരെ പ്രേമിച്ചിട്ടില്ല എന്നോ? അത് കള്ളമാ”.

ഞാൻ ഒന്ന് ഞെട്ടി. പക്ഷെ മനസ്സിൽ ഒരു “ഇനി എങ്ങാനും വളക്കാൻ പറ്റുമോ? ദൈവമേ കാത്തോളണേ, ഇത്രയും സുന്ദരിയായ പെണ്ണിനെ എങ്ങാനും ലൈൻ ആക്കിയാൽ ലോട്ടറി മോനെ” ഇങ്ങനെയുള്ള ചിന്തകൾ കൊണ്ട് നിറഞ്ഞു. ഞാൻ പറഞ്ഞു

“ഇതൊക്കെ എങ്ങനെ അഞ്ജലി അറിഞ്ഞു? ഞാൻ പറഞ്ഞില്ലല്ലോ? ഇതൊക്കെ ചെയ്തു എന്നും പറഞ്ഞു ആരെങ്കിലും പ്രമിക്കുമോ? അതിനൊക്കെ ഒരു ലുക്ക് ഒക്കെ വേണ്ടേ? നമ്മൾ ഒരു സാധാരണക്കാരൻ. എട്ടാം ക്ലാസ്സിൽ ഒരു പെണ്ണിനെ പ്രേമിച്ചു എന്നല്ലാതെ നമുക്കിതൊന്നും നടക്കുന്ന കാര്യമല്ല എന്നുള്ള സത്യം അന്നേ ഞാൻ തിരിച്ചറിഞ്ഞു. അത് കൊണ്ട് നോ പ്രേമം. വേണമെങ്കിൽ വിശ്വസിച്ചാൽ മതി മാഡം”.

“ഓക്കേ, ഞാൻ കരുതി മൊത്തം ആരാധികമാരുടെ ഇടയിൽ കിടന്നു വീർപ്പു മുട്ടുകയായിരിക്കുമെന്നു.” അവൾ ചിരിച്ചു.

“ഇല്ല, അത്രയ്ക്ക് ഭാഗ്യമുള്ളയാളല്ല ഞാൻ, ഇൻ ഫാക്ട് ഒരു ഭാഗ്യവും ഈ കാര്യത്തിൽ ഇതുവരെ ഇല്ല, പ്ലിങ്”. ഞാനും പറഞ്ഞു ചിരിച്ചു.

“തനിക്കൊക്കെ ഇനിയിപ്പോ ആരാധകന്മാരെക്കൊണ്ട് തട്ടിനടക്കാൻ പറ്റത്തില്ല. നമ്മളെയൊക്കെ ഓർത്താൽ ഭാഗ്യം”. ഞാൻ വീണ്ടും പറഞ്ഞു.

“അയ്യോ ചേട്ടാ എന്നെ വിട്ടേരെ, അങ്ങനെ അറിയാൻ വയ്യാത്ത ആൾക്കാരുടെ അടുത്തൊന്നും ഞാൻ പോകത്തില്ലേ.” അവളും പറഞ്ഞു.

“ഹാ അത് വിട്, ഗിറ്റാർ ഇഷ്ടമാണെന്നു തോന്നുന്നല്ലോ? ടു യു വാണ്ട്  ടു ലേൺ ഗിറ്റാർ? ഐ ക്യാൻ ടീച് യു എ ബിറ്റ്”.

“ഓഹ് ഇഷ്ടമാണ് പക്ഷെ എവിടെ എങ്ങനെ തുടങ്ങും എന്നൊന്നും അറിയത്തില്ല, അതാ പ്രശനം”. അവൾ പറഞ്ഞു.

“എന്നാൽ റെഡി, നാളെ മുതൽ നമ്മൾ ഗിറ്റാർ ക്ലാസ് തുടങ്ങുന്നു. ഞാൻ കൊണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025