ഞാനങ്ങനെ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് അവളുടെയാ വെള്ളനിറമുള്ള കിന്നരിപല്ലുകൾ കാട്ടി ചിരിക്കുന്നു…അതോടൊപ്പം അവളുടെയാ വെള്ളാരം കണ്ണുകൾ തിളങ്ങുകയും ചെയ്യുന്നു…… ഞാനപ്പോൾ കാർ മുന്നോട്ട് എടുക്കുന്നു വീണ്ടും…. എന്നിട്ട് ഞങ്ങൾ അവൾ പറഞ്ഞ ആ പള്ളിയിൽ എത്തുന്നു……. അവിടെ ഞങ്ങളെ കാത്തു ആ പള്ളി മുറ്റത്തു സെലിൻ നിൽക്കുന്നുണ്ട്…..ആ കന്യാസ്ത്രീ വേഷമൊക്കെ ഉപേക്ഷിച്ചു,,,, ഒരു ചുവന്ന ചുരിദാർ വേഷത്തിലായിരുന്നു അവളപ്പോൾ
ഞാൻ പള്ളി കോംബൗണ്ടിലേക്കു കാർ ഓടിച്ചു കേറ്റിയ ശേഷം,,, അവിടെ ഒതുങ്ങിയ ഒരു ഭാഗത്തു കാർ പാർക്ക് ചെയ്യുന്നു…. അന്നേരം സെലിൻ ഞങ്ങൾക്കരികിലേക്കു പെട്ടന്ന് വരുന്നു….. ഡ്രൈവിംഗ് സീറ്റിലിരുന്ന എന്നെ കാറിന്റെ മുന്നിലൂടെ ഒളികണ്ണിട്ട് നോക്കിയിട്ട് അവൾ,,, കാറിൽ നിന്നിറങ്ങുന്ന സിസിലിയുടെ അടുത്തേക്ക് എത്തുന്നു…..
ഇപ്പോളവളെ കാണാൻ നല്ല ഭംഗിയുണ്ട്…. കന്യാസ്ത്രീ വേഷത്തിനേക്കാളും ഇവൾക്ക് ചേരുക ഈ ചുരിദാർ തന്നെയാണെന്ന് ഞാനപ്പോൾ മനസ്സിൽ പറഞ്ഞു….. അവളുടെ കണ്ണുകൾക്ക് പ്രത്യേക ഒരു തിളക്കം തോന്നിയപ്പോൾ,,,,, വട്ടത്തിൽ ഞാണു കിടക്കുന്ന അവളുടെ കമ്മൽ അവളിലെ സൗന്ദര്യത്തിനു മാറ്റു കൂട്ടിയിരുന്നു…..
ചെറുതായി കറുപ്പോടു കൂടിയ ചുവന്ന ചുണ്ടിണകൾ പുരുഷന്റെ കാമത്തിനെ വിളിച്ചുണർത്തുന്ന പോലെയായിരുന്നു…. പഠിക്കുന്ന കാലത്തു ഇവളുടെ യീ സൗന്ദര്യം ഒക്കെ എങ്ങോട്ട് പോയിരിക്കയായിരുന്നെന്നു ഞാനപ്പോൾ,,, അവളെ കണ്ടപ്പോൾ ഓർത്തു പോയി….. അത്രക്കും സൗന്ദര്യം ഉണ്ടായിരുന്നു ഇപ്പോളവൾക്കു…… സെലിനും സിസിലിയും തമ്മിൽ എന്തൊക്കെയോ കുശലം പറയുന്നു…
അന്നേരം സിസിലീ എന്നോട് :എന്താടോ ഇറങ്ങാത്തെ? തന്നെ കാണാൻ വേണ്ടിയല്ലേ ഈ മീറ്റിംഗ് തന്നെ,,, എന്നിട്ട് താനവിടെ തന്നെ ഇരിക്കുവാണോടൊ?
ഞാനപ്പോൾ :ഞാനീ കാർ ലോക്ക് ചെയ്തിട്ട് വരാം,,, നിങ്ങളങ്ങോട്ട് നടന്നോ?
ഞാനതു പറഞ്ഞപ്പോൾ അവർ രണ്ടാളും അവിടെ നിന്നു തിരിച്ചു നടക്കുന്നു,,, അന്നേരം സെലിൻ വീണ്ടും അവളുടെ ഭംഗിയുള്ള മാന്മിഴികളാൽ എന്നെ ഒളികണ്ണിട്ട് നോക്കികൊണ്ട് പോകുന്നു……
സത്യത്തിൽ മനസ്സിനുള്ളിൽ ലേശം പേടിയും എനിക്ക് ഉണ്ടായിരുന്നു,,, എങ്ങനെയാ പള്ളീലച്ചനെ സമീപിക്കുക എന്നതിൽ….. പിന്നെയിതിനി കാണാതെ തരമില്ലല്ലോ,,,, അതുകൊണ്ട് എന്ത് വന്നാലും മുന്നോട്ട് തന്നെ എന്ന് വിചാരിച്ചു കൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി…. പള്ളിച്ചന്റെ വാതിലിന്റെ അടുത്ത് സെലിൻ എനിക്കായി കാത്തു നില്ക്കുന്നുണ്ടായിരുന്നു….മുകളിലായിരുന്നു അദ്ദേഹത്തിന്റെ റൂം…
