അതോടൊപ്പം അച്ഛൻ ഒരു കാര്യം കൂടി ഓർമിപ്പിച്ചു “””ഒരു വൈദികൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യത്തിനാണ് കൂട്ട് നിൽക്കുന്നതെന്നും,,, സമൂഹം ഇതറിഞ്ഞാൽ അച്ഛനെ മോശക്കാരനായി ചിത്രീകരിക്കുമെന്നും,,,, അത് മാത്രമല്ല തിരുവസ്ത്രം ഉപേക്ഷിച്ചു കഴിഞ്ഞാൽ സെലിൻ കുടുംബത്തിൽ ഒറ്റപ്പെടാൻ സാധ്യത ഉണ്ടെന്നും,,, അതുകൊണ്ട് എല്ലാം വളരെ പക്വതയോടെ അവളുടെ കൂടെനിന്നു ചെയ്യാനും അതോടൊപ്പം അവൾക്കു എന്നും സപ്പോർട്ട് ചെയ്തു ജീവിക്കണമെന്നും പറഞ്ഞു……
അച്ഛൻ പറഞ്ഞ ആ കാര്യങ്ങൾ വളരെ ശെരിയാണെന്നു എനിക്കും തോന്നി…. അതുകൊണ്ട് തന്നെ ഞാനെന്നും അവളുടെ കൂടെ ഒരു കൂട്ടായി ഉണ്ടാവുമെന്നുള്ള ഉറപ്പും അച്ഛന് കൊടുത്തു…… എന്നിട്ട് എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണമെന്ന് ഞാനച്ഛനോട് പറഞ്ഞു…..അവളുടെ മനസ്സിലെ ഇഷ്ടം അതെനിക്ക് അവളിൽനിന്ന് തന്നെ അറിയാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു…. അന്നേരം അച്ഛൻ അതെന്നോട് തന്നെ അവളിൽ നിന്ന് നേരിട്ട് അറിയേണ്ട കാര്യമാണെന്ന് പറഞ്ഞു…
ഞാനപ്പോൾ ആ റൂമിൽ നിന്ന് പുറത്തിറങ്ങി…. ആ സമയത്ത് റൂമിനു പുറത്തു സിസിലി മാത്രമാണ് ഉണ്ടായിരുന്നത്….. സെലിൻ എവിടെ എന്ന് ചോദിച്ചപ്പോൾ “””അവൾ അൾത്താരക്കകത്തു ഉണ്ടെന്നു”””മറുപടി പറഞ്ഞു…. അന്നേരം അച്ഛൻ എന്നോട് അവളെ പോയി കാണാൻ പറയുന്നു… ഞാൻ പോകാൻ ഒരുങ്ങുമ്പോൾ എന്റെ കൂടെ വരാൻ നിന്ന സിസിലിയെ അച്ഛൻ തടയുന്നു…എന്നിട്ടെന്നോട് അവളുടെ അടുത്ത് പോയി സംസാരിക്കാൻ പറയുന്നു …. (4p)ഞാൻ അവിടെ നിന്ന് പള്ളിക്കുള്ളിലേക്കു കയറുന്നു….
അവിടെയപ്പോൾ കർത്താവിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന സെലിനെ കാണുന്നു….. വൈകുന്നേരം നാല് മണിയോടടുത്ത സമയമായതുകൊണ്ടു അന്നേരം പള്ളിക്കകത്തു അവളല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല…..
ഞാൻ മെല്ലെ നടന്നു നടന്നു അവൾക്കരികിൽ എത്തി,,, അവളുടെ അടുത്തായി മുട്ട് കുത്തി നിൽക്കുന്നു,,, എന്നിട്ടവളോട് : ഞാൻ നിന്നോട് ചെയ്ത പാപത്തിനാണോ,,, നീയിപ്പോൾ കർത്താവിനോട് പ്രാര്ഥിക്കുന്നെ?
അവളപ്പോൾ :അല്ലാ,,,, ഞാൻ ചെയ്ത തെറ്റുകൾക്കാ,,, ഞാനിപ്പോൾ കർത്താവിനോടിപ്പോൾ പ്രാര്ഥിക്കുന്നെ?
അത് കേട്ടപ്പോൾ ഞാൻ :നീയതിനു എന്ത് തെറ്റാ ചെയ്തേ?
മറുപടിയായി അവൾ : ദിലീപേട്ടനെ എനിക്ക് മനസ്സിൽ നിന്നൊരിക്കലും പറിച്ചു മാറ്റാൻ പറ്റില്ലെന്നറിയാമായിരുന്നിട്ടും,,, ഞനൊരു കന്യാസ്ത്രീ ആവാൻ തീരുമാനിച്ചത്? ശെരിക്കും തെറ്റുകാരി ഞാനല്ലേ അപ്പോൾ?
