എഴുന്നേറ്റു നിന്ന സമയത്ത് എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേൾക്കുന്നു…. ഞാനപ്പോൾ ഒന്ന് പുറകിലേക്ക് മാറികൊണ്ട് പാന്റിന്റെ പോക്കെറ്റിനുള്ളിൽ നിന്ന് ഫോൺ എടുത്തു നോക്കുന്നു…… ഫോണിലെ സ്‌ക്രീനിൽ പപ്പി കോളിങ് എന്ന് കാണിക്കുന്നു….. ഒരു നിമിഷ നേരത്തേക്ക് എന്റെ കൈ വിറക്കുന്നു….എന്റെ ഹൃദയം വേഗത്തിൽ വേഗത്തിൽ അടിക്കുന്നു…. ഒടുവിൽ ഞാനാ കോൾ കട്ടാക്കി ഫോൺ പോക്കറ്റിലിട്ടു തിരിയുമ്പോൾ വീണ്ടും ഫോൺ എടുക്കുന്നു…
ഭയത്തോടെ ഞാൻ ഫോൺ എടുത്തു വീണ്ടും നോക്കുമ്പോൾ സ്‌ക്രീനിൽ പഴയപോലെ പപ്പി കോളിങ് എന്ന് കാണിക്കുന്നു …..അന്നേരം സിസിലിയെന്നോട് ആംഗ്യത്തിൽ എന്തായെന്ന് ചോദിക്കുന്നു….ഞാനപ്പോൾ ഒന്നുമില്ലെന്ന് മറുപടി നൽകുന്നു…. ആ സമയത്തവൾ ആരും കാണാതെ ഒരു ഫ്ലയിങ് കിസ്സ് കാണിക്കുന്നു….
ഞാനപ്പോൾ സെലിനെയും ഫാദറിനെയും മാറി മാറി നോക്കുന്നു….അവർ രണ്ടാളുമപ്പോൾ എന്തോ കാര്യം പറയുകയായിരുന്നു…..ആ സമയത്തു ആ ഫോൺ കോൾ താനേ കട്ടാവുന്നു….. ഒന്ന് രണ്ടു സെക്കന്റുകൾക്കു ശേഷം വീണ്ടും പപ്പി വിളിക്കുന്നു….ഞാനപ്പോൾ ആകെ നിന്ന് വിയർക്കുന്നു…..ഞാനന്നേരം കിതച്ചു കൊണ്ട് കർത്താവിനെ നോക്കുന്നു…
കുരിശിൽ തറച്ച നിലയിലുള്ള കർത്താവിന്റെയാ രൂപം കണ്ടപ്പോൾ എന്റെ മനസ്സ് ശെരിക്കും ഞെട്ടുന്നു…… ഞാനിപ്പോൾ ഇതേ അവസ്ഥയിൽ തന്നെയല്ലേ? അതേ ഞാനിപ്പോൾ ഇതേ അവസ്ഥയിലാണ്…. ഇത്രയും കാലത്തെ എന്റെ ജീവിതത്തിനെ കർത്താവ് ശെരിക്കും കുരിശ്ശിൽ തറച്ചിരിക്കുന്നു….. സിസിലിയെ കൊണ്ടും പപ്പിയെ കൊണ്ടും….. എന്നെയാ കുരിശ്ശിൽ നിന്ന് മോചിപ്പിക്കാൻ സെലിന് കഴിയുമോ? അതോ ഞാൻ വീണ്ടും കള്ളങ്ങളുടെ ഒരു നീണ്ട പാലം ഉണ്ടാക്കി സ്വയം ആ കുരിശ്ശിൽ നിന്ന് പുറത്തു വരുമോ?
തുടരും (രാജാവിന്റെ മകൻ =രജപുത്രൻ )…….
കാമവും സ്നേഹവും ഇഴുകി ചേരുന്ന സങ്കീർണ നിമിഷങ്ങൾക്കായി കാത്തിരിക്കുക…..
