അപ്പോളേക്കും അച്ഛന്റെ വാക്കുകൾ മുഴവനാക്കും മുന്നേ സെലിൻ :അയ്യോ ഫാദർ,,,
അന്നേരം ചിരിച്ചിട്ട് അച്ഛൻ :കണ്ടോടാ നീയവളുടെ സ്നേഹം,,,, ഇതുപോലെ അവളുടെ സ്നേഹം കണ്ടിട്ടാ ഞാനൊന്നും ചെയ്യാത്തെ?എന്നിട്ട് വീണ്ടും :നീയിങ് വാ റൂമിലേക്ക്,,, അതോടൊപ്പം സിസിലിയോട് പുറത്തു നിൽക്കുവാനും പറയുന്നു
അച്ഛൻ റൂമിലേക്ക് കേറിയപ്പോൾ പിന്നാലെ ഞാനും പോയി…… പിന്നീട് അച്ഛനിലൂടെ അന്നത്തെ സംഭവത്തിന് ശേഷം അവൾ പോയി അച്ഛന്റെ കാലിൽ വീണു മാപ്പപേഷിച്ചു കുമ്പസാരകൂട്ടിൽ നിന്നു അച്ഛനോടെല്ലാം തുറന്നു പറഞ്ഞതും എന്നോട് പറഞ്ഞു…. ആ തുറന്നു പറച്ചലിൽ അവൾക്കെന്നോട് ഉണ്ടായിരുന്ന സ്നേഹത്തെ പറ്റിയും ഞാനറിയുന്നു… എന്നെയൊരിക്കലും കിട്ടില്ലാ എന്നറിഞ്ഞപ്പോൾ അവൾ സ്വയം തിരുവസ്ത്രം ഇടാൻ തയ്യാറാവുകയായിരുന്നെന്നും,,,
പിന്നീട് എന്നെ കണ്ടപ്പോൾ,,, അതും മോശപ്പെട്ട രീതിയിൽ എന്നെ കണ്ടപ്പോൾ അവൾക്കെന്നെ കൊല്ലാനുള്ള ദേഷ്യമാണ് മനസ്സിൽ വന്നതെങ്കിലും എന്റെയാ ചുംബനത്തിലൂടെ അവൾ ആഗ്രഹിച്ചിരുന്ന ആ സ്നേഹം കിട്ടിയപ്പോൾ അവളെല്ലാം കൊണ്ടും തോറ്റു പോയെന്നും ഏറ്റു പറഞ്ഞതായി ഫാദർ എന്നോട് പറഞ്ഞു….. അച്ഛനിലൂടെ അവളെ കുറിച്ചറിഞ്ഞപ്പോൾ,,, അവളുടെയാ സ്നേഹത്തെ പറ്റി തിരിച്ചറിഞ്ഞപ്പോൾ ഞാനെന്റെ മനസ്സിനുള്ളിൽ “”സെലിനാണ് ഈ ജന്മത്തിലെന്റെ ഭാര്യ “””
എന്നുള്ള ഉറച്ച ഒരു തീരുമാനം എടുത്തു….. അതുകൊണ്ട് തന്നെ ഞാനത് അച്ഛനോട് കോൺഫിഡൻസോട് കൂടി പറയുകയും ചെയ്തു അതോടൊപ്പം അച്ഛനോട് ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ “””ക്രിസ്ത്യാനിയായ സെലിനെ വിവാഹം ചെയ്യാൻ വീട്ടുകാർ പെട്ടന്ന് സമ്മതിക്കില്ല,,, അതുകൊണ്ട് തന്നെ അവളെ വീട്ടുകാരുടെ സമ്മതത്തോടു കൂടി കല്യാണം കഴിക്കാൻ എനിക്കൊരു ആറു മാസം സമയം വേണമെന്ന്…..
എന്നാൽ എന്നിലെ വ്യക്തിയെ തിരിച്ചറിഞ്ഞത് കൊണ്ടാവാം അച്ഛനതിനു സമ്മതം മൂളാൻ ഒരു പേടി തോന്നിയിരുന്നു…. അതുകൊണ്ട് എത്രയും പെട്ടന്ന് ഞാനവളെ രജിസ്റ്റർ ചെയ്തു നിയമപരമായി അവളെ ഭാര്യ ആക്കികൊള്ളാമെന്നും,,,, എന്നാൽ വീട്ടുകാരുടെ സമ്മതത്തോടെയുള്ള കല്യാണത്തിന് കുറച്ചു സാവകാശം കൂടി വേണമെന്നും പറഞ്ഞു…. ആ സമയത്ത് അച്ഛൻ കുറച്ചു നേരം ആലോചിച്ച ശേഷം എന്നോട് തന്നെ ആ കാര്യം അവളോട് പറയാനും,,,എന്നിട്ട് അവൾക്കു കൂടി ഇഷ്ടമായാൽ എല്ലാം അങ്ങനെ ചെയ്തോളാനും പറഞ്ഞു….
