സിസിലി അപ്പോളേക്കും അകത്തു കയറിയിരുന്നു… ഞാൻ സെലിന്റെ അടുത്തേക്ക് എത്തിയപ്പോൾ അവളെന്നോട് അവിടെ കാത്തു നിൽക്കാൻ പറഞ്ഞു…. ഞാനപ്പോൾ തലയാട്ടി “””ആാാ “””എന്ന് പറഞ്ഞു അവിടെ നിൽക്കുന്നു……ഒരുപാട് പ്രാവശ്യം കോളേജില് വെച്ചു സംസാരിച്ചിട്ടുണ്ടെങ്കിലും ഇപ്പോളെന്തോ ഇവളോട് സംസാരിക്കാനായി നാവു പുറത്തേക്കു വരാത്തത് പോലെ… കൈകാലുകൾ ഒക്കെ തളർന്നു ശരീരം ഭാരമില്ലാതെ നിൽക്കുന്ന പോലെ…..
അവളാണേൽ വരാന്തതിണ്ണയിൽ കൈകുത്തി പുറത്തേക്കും നോക്കി നിൽക്കുന്നു…..ഞാനപ്പോൾ അവൾക്കരികിൽ നിന്നു,, അവളെ പോലെ തന്നെ തിണ്ണയിൽ കൈകുത്തി പുറത്തേക്കു നോക്കി നിൽക്കുന്നു…. എനിക്കവളോട് സംസാരിക്കണം എന്നുണ്ട് എന്നാലും എന്തോ ഒരു പേടി….. അവസാനം ധൈര്യം സംഭരിച്ചു ഞാനവളോട് “””സോറി “”എന്ന് പറയുന്നു…. അന്നേരം അവളതിനു “”ഹ്മം “”എന്ന് മൂളുന്നു…
ഞാനപ്പോൾ അവളോട് : ഇയാളെക്കെന്നോട് ദേഷ്യാണോ? (
മറുപടിയായി അവൾ:ഏയ് അല്ലാ എന്ന് പറയുന്നു…..
ഞാനപ്പോൾ വീണ്ടും :പിന്നെന്താ ഇയാളെന്നോട് ഒന്നും മിണ്ടാത്തെ?
അതിനും അവൾ :ഏയ് ഒന്നൂല്യ എന്ന് പറയുന്നു ……. ഞാനപ്പോൾ അവളുടെ കയ്യിന്റെ അടുത്തേക്ക് എന്റെ കയ്യ് നീക്കി നീക്കി കൊണ്ട് അവളുടെ കയ്യിന്മേൽ എന്റെ കയ്യ് ചേർത്തു മുട്ടിച്ചു വെച്ചു… പെട്ടന്നവൾ കയ്യ് പിൻവലിച്ചു തിരിഞ്ഞു ചുമരിൽ ചാഞ്ഞു നിന്നു നന്നായി കിതച്ചു കൊണ്ടിരുന്നു…. അത് കണ്ടപ്പോൾ ഞാനാകെ പേടിച്ചു പോയി…. അവളുടെ സുന്ദരമായ കൃഷ്ണമണികൾ വേഗത്തിൽ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു…… അത് കണ്ടപ്പോൾ ഞാൻ വീണ്ടും പേടിച്ചു പോയി……
ഞാനപ്പോൾ അവളോട് : ഇയാൾക്കെന്നെ ഇത്രയ്ക്കു പേടിയാണെന്ന് കരുതിയില്ല,,,,,
ഞാനതു പറഞ്ഞപ്പോൾ അവളുടെയാ മാന്പേട മിഴികൾ നിലത്തേക്ക് പതിച്ചു കൊണ്ട് നിൽക്കുന്നു… അതോടൊപ്പം അവളുടെ തൊണ്ടക്കുഴിയിൽ വേഗത്തിൽ ശ്വാസം പോകുന്നപോലെ നന്നായി കുഴിഞ്ഞു കാണുകയും,, ആ തൊണ്ടകുഴിയിലപ്പോൾ വിയർപ്പുതുള്ളികൾ നിൽക്കുന്നതായും കാണുന്നു…….
അത് കണ്ടപ്പോൾ ഞാനവളോട് :നീയെന്തിനെന്നെ ഇത്രയ്ക്കു പേടിക്കുന്നു സെലിൻ?
മറുപടിയായി വന്നത് പള്ളിച്ചന്റെ ശബ്ദം ആയിരുന്നു :പിന്നെ പേടിക്കാതെ,,,, അമ്മാതിരി പോക്രിത്തരമല്ലെടാ നീയവളോട് ചെയ്തത്,,, എന്നിട്ട് നിന്നു പറയണ കേട്ടില്ലേ,,,, എന്തിനാ പേടിക്കണേന്ന്,,, സത്യത്തിൽ നിന്നെ പിടിച്ചു പോലീസിലേപ്പിക്കാ വേണ്ടത്
