Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

പൂജ : ” വാട്ട്‌ ദി ഹെൽ “(അതാരും കേട്ടില്ല )

മറ്റൊരു ശിങ്കിടി : ” അല്ലേലും നമ്മുടെ സൂരജ് മച്ചാൻ എവിടെ കിടക്കുന്നു. മണ്ടൻ പരമു എവിടെ കിടക്കുന്നു. സൂരജ് മച്ചാൻ ആൾ ഇൻ ആൾ അല്ലെ ”

എല്ലാം കൂടി കേട്ടിട്ട് എനിക്ക് ചൊറിഞ്ഞു വന്നു.

ഞാൻ : ” ഒന്ന് നിർത്തിക്കെടാ. കൊറേ നേരമായല്ലോ ഇവനെ വച്ചു പൊക്കിയടിക്കുന്നു ”

ഒരുത്തൻ : ” എടാ പരമു മൈരേ ഇങ്ങനെ അസൂയ പാടില്ല. മച്ചാന്റെ പെണ്ണിനെ തട്ടി എടുക്കാൻ ഇത്രയും ചീപ്പ് ഐഡിയ ഇറക്കല്ലേ ”

പറഞ്ഞു പറഞ്ഞു മച്ചാന്റെ പെണ്ണ് വരെ ആയി.

ഒരുത്തൻ : ” പഠിത്തത്തിലോ. കലയിലോ, കളിയിലോ ഏതെങ്കിലും ഒന്നില്ലെങ്കിലും ഈ സൂരജിന്റെ അടുത്ത് എത്തുമോ ഈ പരമു ”

എനിക്ക് ആകെ വേറെളി പിടിച്ചു.

ഞാൻ : ” വേണോന്ന് വച്ചാൽ എത്തും ”

കൂടി നിന്നവർ എല്ലാവരും ഒറ്റ നിമിഷം കൊണ്ട് നിശബ്ദരായി. ഒറ്റ നിമിഷം കഴിഞ്ഞതും വലിയ പൊട്ടിച്ചിരിയിലേക്ക് വഴി മാറി ആ നിശബ്ദത. ഞാൻ പറഞ്ഞത് കേട്ടിട്ട് തല മറന്നു ചിരിക്കുകയാണ് എല്ലാവരും. പെൺപിള്ളേരും ഉണ്ട് ആ കൂട്ടത്തിൽ.

എനിക്ക് ആകെ നാണക്കേട് തോന്നി.

ഒരുത്തൻ : ” നിർത്ത് നിർത്ത്…… പരമു പറഞ്ഞത് പോലെ തന്നെ ആവട്ടെ. ഏതെങ്കിലും ഒരു ഐറ്റത്തിൽ ഇത്തവണ പരമു സൂരജിനെ തോൽപ്പിച്ചാൽ പൂജ പരമുവിന്….. ഇല്ലെങ്കിൽ സൂരജിന്റെ പെണ്ണാണ് അവൾ ”

അതുകേട്ട് എല്ലാവരും കയ്യടിക്കാൻ തുടങ്ങി. പൂജയുടെ അലർച്ചയാണ് പിന്നെ കെട്ടത്.

പൂജ : ” വാട്ട്‌ ദി ഫക്. സ്റ്റോപ്പ്‌ ദിസ്‌ ബുൾഷിറ്റ്. നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മത്സരത്തിൽ ജയിക്കുന്നവന്റെ പെണ്ണാണ് ഞാനെന്നോ. ഞാൻ എന്താ പണയപണ്ടം വല്ലതുമാണോ. രണ്ടു പേരോടും എനിക്ക് ഒരു താല്പര്യവുമില്ല. നിങ്ങൾ മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യ് അതൊക്കെ നിങ്ങളുടെ ഇഷ്ടം. എന്റെ പേരിൽ ഒരാളും ബെറ്റ് വയ്ക്കണ്ട. പെണ്ണിന്റെ പേരിൽ ബെറ്റ് വയ്ക്കാൻ നടക്കുന്നു. സെക്ഷുവലി ഒബ്ജെക്റ്റിഫൈ ചെയ്യുന്നോ? ”

പൂജ പറഞ്ഞത് കേട്ട് എല്ലാത്തിന്റെയും വായടഞ്ഞു.

പൂജ സൂരജിനെ നോക്കി
പൂജ : ” താക്കോൽ താടോ ”

സൂരജ് താക്കോൽ കൊടുത്തു. പൂജ അപ്പോൾ തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോയി. പൂജ പൊയ്ക്കഴിഞ്ഞതും ആൾക്കൂട്ടത്തിന് പഴയ ഊർജ്ജം കൈവന്നു.

” അയ്യേ അയ്യേ ക്കൂൂയ് ” അവർ എന്നെ നോക്കി കൂവി. അമർഷം എല്ലാം ഉള്ളിലൊതുക്കി ഞാൻ ബസ് സ്റ്റോപ്പിലേക്ക് വേഗം നടന്നു നീങ്ങി.

എന്റെ നേരെ കൂകി വിളിച്ചവന്മാർ ആ കൂവൽ മാറ്റി പിന്നെ സൂരജിന് ജയ് വിളിക്കാൻ തുടങ്ങി. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വേഗം നടന്നു നീങ്ങി.

നീറുന്ന മനസുമായാണ് ഞാൻ അന്ന് ബസിൽ ഇരുന്നത്. ഒരുപാട് കളിയാക്കലുകൾ കെട്ടിട്ടുണ്ടെങ്കിലും ഇത്രയും മോശം അനുഭവം ആദ്യമാണ്. ഒരു ആൾക്കൂട്ടം നമ്മളെ ഒന്നടങ്കം കൂവുമ്പോൾ വല്ലാത്ത അനുഭവം ആണ്. തീർത്തും ഒറ്റപെട്ടു എന്ന് തോന്നിപോകുന്ന നിമിഷം. എല്ലാ വശങ്ങളിൽ നിന്നും പുച്ഛവും കൂകി വിളിയും. മടുത്തു ഈ ജീവിതം.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025