Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

പക്ഷെ എന്റെ നേരെ അപ്പോളും പരിഹാസം നിറഞ്ഞ ചിരിയും നോട്ടവും ആയിരിന്നു എല്ലാവരും.

ഉച്ച കഴിഞ്ഞ് ആൺപിള്ളേരുടെ ഇടയിൽ ഇരുന്ന് എങ്ങനെ സമയം തള്ളി നീക്കി എന്നെനിക്ക് അറിയില്ല. പൂജ അതെ കിടപ്പ് തുടർന്നു. അദ്ധ്യാപകരോട് അവൾക്ക് തലവേദനയാണെന്ന് കൂട്ടുകാരികൾ പറഞ്ഞു.

വൈകുന്നേരം ക്ലാസ്സ്‌ വിട്ടപ്പോൾ പൂജ ഇറങ്ങി ഒറ്റ പോക്കായിരുന്നു. അവളെ കണ്ട് ഒരു സോറി പറയണം എന്ന് എനിക്ക് തോന്നി. ഞാൻ അവളുടെ പുറകെ ഓടി. പാർക്കിങ് ഷെഡിൽ നിന്ന് വേഗത്തിൽ സ്കൂട്ടർ എടുക്കുകയാണ് അവൾ. ഞാൻ ഓടി അവളുടെ അടുത്ത് ചെന്നു. അവൾ എന്നെ ശ്രദ്ധിക്കുന്നില്ല. എത്രയും പെട്ടെന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോകാൻ ആണ് അവളുടെ ഉദ്ദേശം.

ഞാൻ : ” പൂജ…..”

അവൾക്ക് മൈൻഡ് ഇല്ല. ഭാഗ്യത്തിന് അവളുടെ വണ്ടി സെൽഫ് എടുത്തില്ല. അവൾ കഷ്ടപ്പെട്ട് വണ്ടി സെക്കന്റ് സ്റ്റാൻഡിൽ വയ്ക്കാൻ നോക്കി. അവളുടെ ആരോഗ്യം പോരാതെ വന്നെന്ന് തോന്നിയപ്പോൾ ഞാൻ ഒരു കൈ സഹായിച്ചു.

സെക്കന്റ്‌ സ്റ്റാൻഡിൽ വണ്ടി വച്ചപ്പോൾ അവൾ കിക്കർ അടിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്യാനുള്ള ശ്രമം തുടങ്ങി.

ഞാൻ : ” പൂജ….. എനിക്ക് ഒരു കാര്യം പറയാനുണ്ട്….. ”

അവൾ വെപ്രാളപ്പെട്ട് ഞാൻ പറയുന്നത് കേൾക്കുന്നില്ല എന്ന് നടിച്ചു വണ്ടി കിക്ക് ചെയ്യുകയാണ് ”

അപ്പോളേക്കും മണ്ടൻ പരമു എന്ന എനിക്ക് അന്ന് പറ്റിയ അമളി കോളേജിൽ പരന്നിരുന്നു. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് നിൽക്കുന്നത് കണ്ട് കുറച്ച് പിള്ളേര് ഞങ്ങളുടെ ചുറ്റും കൂടി.

” പരമു ട്യൂണിങ് തുടങ്ങി മക്കളെ ”

” ആഹാ ബെസ്റ്റ് ജോഡി ”

ചിലരൊക്കെ കമന്റ്‌ അടിച്ചു വിടുന്നുണ്ട്. സംഗതി പിള്ളേര് തമാശ കാണിയ്ക്കുന്നതാണ്. പക്ഷെ പൂജയ്ക്ക് അതൊന്നും സഹിക്കാൻ മേല. മറ്റെല്ലാ പെണ്ണുങ്ങളെയും പോലെ തന്നെയാണ് അവളും. എന്നെ പോലെ ഒരു കൊന്തന്റെ കൂടെ അവളുടെ പേര് ചേർത്ത് പറയുന്നത് അവൾക്ക് തീരെ ഇഷ്ടപ്പെടുന്നില്ല.

ഞാൻ : ” ഞാനൊരു മണ്ടനാ…. എനിക്ക് അന്നേരം അങ്ങനെ ഒരു പൊട്ട ബുദ്ധി തോന്നി. ഞാൻ അറിയാതെ ബുക്കിൽ എഴുതിപ്പോയി. ഞാനൊരു പൊട്ടൻ. ഒന്ന് ക്ഷമിക്കെടോ ”

പൂജ : “താനൊരു മണ്ടൻ ആണെങ്കിലും പാവം ആണെന്ന ഞാൻ കരുതിയത്. മനസ്സിലിരിപ്പ് ഇതാണെന്ന് അറിഞ്ഞില്ല. കണ്ടില്ലേ എല്ലാരും എന്നെ ഇപ്പൊ കളിയാക്കുന്നത്. സമാധാനം ആയല്ലോ. പണ്ടാരം വണ്ടിയും സ്റ്റാർട്ട്‌ ആവുന്നില്ല. ”

ഞാൻ അവളെ മാറ്റി നിർത്തി ആക്‌സിലറേറ്റർ തിരിച്ചു പിടിച്ചു ഒറ്റ കിക്ക് ചെയ്തു വണ്ടി സ്റ്റാർട്ട്‌ ആക്കി. അത് സെക്കന്റ്‌ സ്റ്റാൻഡിൽ നിന്ന് എടുത്തിട്ട് അവളുടെ കയ്യിലേക്ക് കൊടുത്തു.

ഞാൻ : ” ദാ പെട്ടെന്ന് പൊയ്ക്കോ ”

അവൾ കുറച്ച് അത്ഭുതത്തോടെ ഒരു നിമിഷം എന്നെ നോക്കി. കുറച്ച് നേരത്തേക്ക് അവൾ എന്നെ നോക്കി. അപ്പോളും കുട്ടികൾ കളിയാക്കി കൊണ്ടു ചുറ്റും നിൽകുന്നു.

ഞാൻ : ” എന്തെ പോകുന്നില്ലേ ”

അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നത് പോലെ പെട്ടെന്ന് വണ്ടിയിലേക്ക് കയറി.

പക്ഷെ അപ്പോൾ മറ്റൊരാൾ വന്നിട്ട് വണ്ടിയുടെ താക്കോൽ തിരിച്ചു വണ്ടി ഓഫ്‌ ആക്കി.

ഇതാരപ്പാ എന്ന നിലയിൽ ഞാനും പൂജയും കൂടി നോക്കിയപ്പോൾ സൂരജ് ആണ്.

സൂരജിനെ പറ്റി പറയാം. സൂരജ് ആ കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആണ്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്, പഠിത്തത്തിൽ ഒന്നാമൻ, കലോത്സവങ്ങളിലെ മിന്നും പ്രതിഭ, പോരാത്തതിന് സ്പോർട്സ് ച്യാമ്പനും. പുള്ളി 100/100 ആണെങ്കിൽ ഞാൻ വട്ടപ്പൂജ്യം ആണ്. കോളേജിൽ എല്ലാവർക്കും പ്രിയങ്കരൻ. പുള്ളിക് കോളേജിൽ കുറച്ച് ഫാൻസ്‌ ഒക്കെ ഉണ്ട്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025