Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു കയറിയപ്പോൾ കിച്ചു എന്റെ അടുത്തേക്ക് ഓടി വന്നു. അപ്പോളാണ് മനസ്സ് ഒന്ന് തണുത്തത്. ആ കുരുന്നിന്റെ മുഖം കാണുമ്പോൾ എനിക്കും ചിരി വരും. കുഞ്ഞിനെ എടുത്ത് കൊണ്ട് വീട്ടിലേക്ക് കയറുമ്പോൾ ചേട്ടത്തി വല്ലാണ്ട് നോക്കുന്നുണ്ട് എന്നെ.

സ്വാതി : ” നീ ഒന്ന് നിന്നെ ”

ഞാൻ : ” എന്താ ചേട്ടത്തി ”

സ്വാതി : ” ഇന്ന് കോളേജിൽ എന്താ ഉണ്ടായേ ”

ഓ അപ്പോളേക്കും ഇവിടെ അറിഞ്ഞോ. ചേച്ചിയുടെ വകയിലെ ഒരു അനിയത്തി പെണ്ണും ആ കോളേജിൽ പഠിക്കുന്നുണ്ട്. ആസ്ഥാന പാരവെപ്പ്കാരിയാ. അവൾ അപ്പൊ തന്നെ ചേട്ടത്തിയെ വിളിച്ചു എല്ലാം പറഞ്ഞു കാണും. ഇടയ്ക്ക് പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് എരിവ് കൂട്ടി പറഞ്ഞു പിടിപ്പിച്ചിട്ടുണ്ടാകും പെണ്ണ്.

ഞാൻ : ” എന്ത് ഉണ്ടായെന്ന്….. ഒന്നും ഉണ്ടായില്ലല്ലോ ”

സ്വാതി : ” ഒന്നും ഉണ്ടായില്ലേ….. കള്ളം പറയരുത് ഞാൻ അറിഞ്ഞു എല്ലാം…. നീ പെണ്ണുങ്ങൾക്ക് ലവ് ലെറ്റർ കൊടുക്കാനും തുടങ്ങിയല്ലേ ”

കിച്ചു : ” അതെന്തുവാ അമ്മേ ലവ് ലെത്തറ്…. ”

ഞാൻ : ” ഉയ്യോ അങ്ങനെ ഒന്നുമില്ല ചേട്ടത്തി….. ”

സ്വാതി : ” മതി…. മതി….. കൂടുതൽ ഉരുളണ്ട….. പഠിക്കാൻ പത്ത് പൈസക്ക് കൊള്ളില്ല എന്നാൽ അലമ്പ് ഉണ്ടാക്കാതെ ഇരുന്നൂടെ നിനക്ക് ”

ഞാൻ : ” ചേട്ടത്തി….. അങ്ങനെ ഒന്നും ഇല്ല. പിള്ളേര് ചുമ്മാ പറഞ്ഞു പ്രശ്നം വഷളാക്കിയതാ ”

സ്വാതി : ” ഹ്മ്മ്മ്….. ഇനി ഇതിന്റെ പേരിൽ പ്രിൻസിപ്പൽ വല്ലതും അച്ഛനെ വിളിക്കുമ്പോ മോന് നല്ലോണം കിട്ടിക്കോളും ”

ഞാൻ : ” ഉയ്യോ അതിനുമ്മാത്രം ഒന്നും ഇല്ല ”

സ്വാതി : ” എന്നാലും ഈ മുഖവും വച്ചു നിനക്ക് ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ എങ്ങനെ തോന്നിയെടാ ഹഹഹ ” ഏട്ടത്തി പൊട്ടി ചിരിച്ചു.

എനിക്ക് അത് കണ്ടപ്പോൾ നല്ല ദേഷ്യം വന്നു.

കിച്ചു പാവം കുഞ്ഞ് എല്ലാം കേൾക്കുന്നുണ്ട്.

ചേട്ടത്തിയുടെ കളിയാക്കൽ കൂടി ആയപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ കിച്ചുവിനെ നിലത്ത് നിർതിയിട്ട് അവളോട്‌ പോയി കളിച്ചോളാൻ പറഞ്ഞു. എന്നിട്ട് ചേട്ടത്തിയുടെ അടുത്തേക്ക് ചെന്നു. ചേട്ടത്തിയോട് പതുക്കെ പറഞ്ഞു.
ഞാൻ : ” ദേ പെണ്ണുമ്പിള്ളേ ഇങ്ങനെ ഒക്കെ ഉള്ള വർത്താനം എന്നോട് ഇനി പറഞ്ഞാൽ അടിച്ചു മോന്തേടെ ഷേപ്പ് മാറ്റും. ചേട്ടന്റെ ഭാര്യ ആണെന്നൊന്നും നോക്കില്ല ”

ചേട്ടത്തി ഞെട്ടിയെന്ന് മാത്രമല്ല പേടിച്ചു വിറച്ചു പോയി. അവരുടെ മുഖത്ത് ഒരു ചളിപ്പ് വന്നു. അത്രയും പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ ദേഷ്യം അടങ്ങില്ലായിരുന്നു. സത്യത്തിൽ കോളേജ് മുതൽ അനുഭവിച്ച നാണക്കേടും വിഷമവും ഞാൻ ഏട്ടത്തിയോട് ആണ് തീർത്തത്.

ഞാൻ പിന്നെ എന്റെ മുറിയിൽ പോയി കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ തോന്നി ഏട്ടത്തിയോട് അങ്ങനെ പറയണ്ടായിരുന്നു എന്ന്. മോശമായിപ്പോയി. സാധാരണ വൈകിട്ട് ഏട്ടത്തി ഒരു ചായ തരുന്നതാണ് ഇന്ന് അതിനും വിളിച്ചില്ല. ദേഷ്യം കാണും. എന്തായാലും ഇടയ്ക്ക് ഇങ്ങനെ ഒരു ഡോസ് കൊടുക്കുന്നതും നല്ലതാ ഇല്ലെങ്കിൽ തലയിൽ കയറി നിരങ്ങും.

കുറച്ച് കഴിഞ്ഞപ്പോളാണ് ചേട്ടന്റെ വിചാരണ ഉണ്ടായത്. എന്റെ റൂമിലേക്ക് പതിവില്ലാതെ ചേട്ടൻ കയറി വന്നു. അപ്പോൾ തന്നെ തോന്നി പണി ആണെന്ന്.

ചേട്ടൻ : ” ഡാ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025