Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

ഞാൻ ഞെട്ടി. ഞാൻ നേരത്തെ പൂജ വെഡ്സ് പരമു എന്നൊക്കെ എഴുതി വച്ച ബുക്ക്‌ ആണ്. മണ്ടത്തരം കാണിച്ചു ബുക്ക്‌ തുറന്ന് വച്ചു തന്നെ ആണ് ഞാൻ മൂത്രമൊഴിക്കാൻ പോയത്. അവന്മാര് അത് കണ്ടിരിക്കുന്നു.

ഒരുത്തൻ : ” പൊന്നു മൈരേ നിന്റെ മനസിലിരുപ്പ് കൊള്ളാലോ ”

ഒരുത്തൻ : ” കരിവിളക്കും നിലവിളക്കും പോലെയിരിക്കും. ”

ഞാൻ നാണംകെട്ടു തലകുനിച്ചു നിന്നു.

ഒരുത്തൻ : “എടാ നിനക്ക് കുറച്ചെങ്കിലും ബോധം ഉണ്ടോ മൈരേ. നീ കണ്ണാടി നോക്കാറുണ്ടോ. ഐശ്വര്യ റായിയെ പോലത്തെ പെണ്ണിനെ കെട്ടാൻ ആണ് ആഗ്രഹം ഇജ്ജാതി മരക്കഴുത ”

അപ്പോളേക്കും പെൺകുട്ടികൾ കഴിക്കാൻ പോയിട്ട് തിരികെ വന്നു തുടങ്ങി. എനിക്ക് ആകെ അങ്കലാപ്പ് ആയി.

ഒരുത്തൻ : ” എടി പിള്ളേരെ നമ്മുടെ മണ്ടൻ പരമുവിന്റെ ആഗ്രഹങ്ങൾ നോക്കിക്കേ ”

പെൺകുട്ടികൾ സംഭവം അറിയാനായി അവന്മാരുടെ അടുത്തേക്ക് വന്നു. കാര്യം അറിഞ്ഞ അവരെല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി

ഒരുത്തി : ” എടാ മണ്ടാ. നിന്റെ ആഗ്രഹം കൊള്ളാലോ. ”

ഒരുത്തി : ” ആലിയ ഭട്ടിന് ലൈൻ ഒന്നും ആയിട്ടില്ല. നീ അവളെ ഒന്ന് സഹായിക്കരുതോ. ”

ഹഹഹ ഹഹ ഹഹഹഹ. ക്ലാസ്സിൽ മുഴുവൻ കൂട്ടച്ചിരി പടർന്നു. ഞാൻ നാണംകെട്ടു. എനിക്ക് കരച്ചിൽ വരുന്നത് പോലെ തോന്നി. അന്നേരമാണ് എന്റെ നെഞ്ചിൽ തീ കോരിയിട്ട് കൊണ്ട് പൂജ അങ്ങോട്ടേക്ക് വരുന്നത്. എല്ലാവരും ചിരിക്കുന്നത് കണ്ട് പൂജയ്ക്ക് കാര്യം അറിയാനായി തിടുക്കമായി.

ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി കളഞ്ഞാലോ എന്ന് കരുതി. എന്നാൽ അവന്മാര് എല്ലാവരും കൂടി എന്നെ പിടിച്ചു നിർത്തി.

പൂജ : ” എന്താ എന്താ സംഭവം ”

ഒരുത്തൻ : ” മണ്ടൻ പരമുവിന്റെ ഓരോരോ തമാശകൾ ”

പൂജ : ” എന്താ ഇന്ന് എന്താ തമാശ ”
പൂജയ്ക്ക് ആകാംഷയായി.

അവന്മാര് ആ ബുക്ക്‌ അവളെ കാണിച്ചു. അവളുടെ മുഖത്തെ ചിരി മാഞ്ഞു. എല്ലാവരും പക്ഷെ പൊട്ടിച്ചിരിക്കുകയാണ്.
പൂജ എന്നെ ദേഷ്യത്തോടെ നോക്കി. പിന്നെ ആ ദേഷ്യം മാറി അവളുടെ മുഖത്ത് ഒരു തരം അറപ്പായി.

പൂജ ആ ബുക്ക്‌ കീറി എറിഞ്ഞു.

പൂജ : ” മതി…. മതി…. എന്റെ പേര് പറഞ്ഞ് ആരും ഇവിടെ കളിയാക്കണ്ട. പിന്നെ ഇയാളോട് പറയുവാ എന്നെ പറ്റി ഇനി ഇങ്ങനെ എഴുതിയാൽ ഞാൻ പ്രിൻസിപ്പാലിനോട് കംപ്ലയിന്റ് ചെയ്യും ”

പൂജ പെട്ടെന്നു ദേഷ്യപ്പെട്ടപ്പോൾ എല്ലാവരും നിശബ്ദരായി.

പൂജ : ” എന്നെ ഇതും പറഞ്ഞു കളിയാക്കണ്ട ആരും. എനിക്ക് ഇഷ്ടമല്ല. കേട്ടല്ലോ ”

ഒരുത്തൻ : ” എടി ഇതൊക്കെ ഒരു തമാശ മട്ടിൽ എടുക്ക് ”

പൂജ : ” വേണ്ട…. ഇനി ആരെങ്കിലും ഇത് ഇവിടെ പറഞ്ഞാൽ ഞാൻ അവരോടു കൂട്ടില്ല ”

പൂജ അതുമ്പറഞ്ഞു അവളുടെ സീറ്റിൽ പോയിരുന്ന് ഡെസ്കിൽ മുഖം വച്ചു കമിഴ്ന്നു കിടന്നു.

അതോടെ ആണ്പിള്ളേർക്കും ഇച്ചിരി ഓവർ ആയെന്ന് തോന്നി. അവന്മാരും നിർത്തി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025