Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

അഞ്ജു ചിരിയോടെ പറഞ്ഞു .”ആഹാ ..മൂപ്പര് പിള്ളേരുമായിട്ട് സെറ്റായല്ലേ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്..ഏറെക്കുറെ ..പക്ഷെ ഇവനും ഇപ്പോഴും കൊറച്ചു ബലം പിടുത്തം ഉണ്ട് ”
ആദിയുടെ തലയിൽ തഴുകികൊണ്ട് അഞ്ജു ചിരിച്ചു .

“സ്വാഭാവികം ..”
ഞാൻ ചിരിയോടെ പറഞ്ഞു ചെക്കന്റെ നേരെ കൈനീട്ടി .

“ഡാ വാടാ …അച്ഛന്റെ പൊന്നല്ലെ ….”
ഞാൻ അവനെ നോക്കി കൊഞ്ചി .ഒന്ന് ബലം പിടിച്ചെങ്കിലും അഞ്ജു അവനെ എന്റെ അടുത്തേക്ക് നീക്കിയപ്പോൾ ചെക്കൻ എന്റെ കൈകളിലേക്ക് ചാടി .

“അമ്പോ …അങ്ങനെ മൊതലിനെ ഒന്ന് കയ്യിൽ കിട്ടി…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ആദികുട്ടനെ കോരിയെടുത്തു . പിന്നെ ചെറുക്കന്റെ നുണക്കുഴി കവിളിൽ പയ്യെ ചുംബിച്ചു .

“ചാച്ചന്റെ ചക്കരകുട്ടന് ചെറിയ ക്ഷീണം ഉണ്ടല്ലോ ”
ഞാൻ അവന്റെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് ചിരിച്ചു . എന്റെ കുറ്റിത്താടി അവന്റെ കഴുത്തിൽ ഇക്കിളിപ്പെടുത്തുന്ന ഫീലിൽ അവനും ചിണുങ്ങി ചിരിച്ചു .

“ഹി ഹി ഹി…”
അവന്റെ ചിരി ആ നിശബ്ദതയിൽ മുഴങ്ങി കേട്ടു. അഞ്ജു അതെല്ലാം നോക്കി കണ്ടു എന്റെ അടുത്തിരുന്നു . ആ സമയത്തു മഞ്ജുസും എന്റെ അമ്മയും കൂടി ഹാളിലേക്കെത്തി . ചെറുക്കന്റെ ശബ്ദവും എന്റെ സംസാരവുമൊക്കെ കേട്ടുകൊണ്ടാണ് അവരുടെ ആഗമനം !

“‘അ..മ്മാ ..”
മഞ്ജുവിനെ കണ്ടതും ചെറുക്കൻ അങ്ങോട്ടേക്ക് കൈചൂണ്ടി എന്നെ നോക്കി .

“അവന്റെ ഒരു അമ്മ ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പല്ലിറുമ്മി .

“ദേ അത് കരയും ട്ടോ കണ്ണേട്ടാ…”
എന്റെ ഭാവം കണ്ടു അഞ്ജു ചിരിച്ചു.

“ഡാ നിനക്കൊന്നും കഴിക്കണ്ടേ? നേരം കൊറേ ആയി . ഒറ്റപ്പാലത്തേക്ക് പോകാനുള്ളതല്ലേ ?”
മഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തുകൊണ്ട് അമ്മച്ചി തിരക്കി . അതോടെ മഞ്ജുസ് എല്ലാം അമ്മയോട് അവതരിപ്പിച്ചു കാണുമെന്നു ഞാൻ ഊഹിച്ചു .

“ആഹ്…പോണം …ഇല്ലെങ്കിൽ ഇന്നിവിടെ കലാപം നടക്കും ”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു . ആ മറുപടി കേട്ടു അമ്മയും അഞ്ജുവും ചിരിയടക്കികൊണ്ട് മഞ്ജുസിനെ ഒന്നു നോക്കി .

“ചുമ്മാ പറയുവാ അമ്മെ …ഇവനെപ്പോഴും എന്നെ കളിയാക്കാനെ വാ തുറക്കുള്ളു ”
എന്നെ നോക്കി ദഹിപ്പിച്ചുകൊണ്ട് മഞ്ജു അമ്മയോടായി പറഞ്ഞു .

“നമ്മളും മോശം ഒന്നും അല്ല ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025