Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

“കവി….”
അഞ്ജുവിനോടുള്ള ദേഷ്യം പല്ലിറുമ്മിക്കൊണ്ട് മഞ്ജുസ് എന്റെ ദേഹത്ത് തീർത്തു . ഷോർട്സ് ഇട്ടു സോഫയിൽ ഇരുന്ന എന്റെ തുടയിൽ ശരിക്കൊന്നു നുള്ളികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .

“അആഹ്…എടി ….പൂ …”
അവൾ നുള്ളിയ വേദനയിൽ ഞാൻ പരിസരം മറന്നു എന്തോ പറയാൻ വന്നെങ്കിലും അമ്മച്ചി ആ നേരത്തു തിരിച്ചെത്തിയതുകൊണ്ട് മുഴുവനായിട്ടങ്ങു വിഴുങ്ങി .

“നാണമില്ലല്ലോ ഇതിനെ ഇങ്ങനെ സഹിക്കാൻ ഹി ഹി ”
വേദന എടുത്തു ദേഷ്യപ്പെട്ടിരിക്കുന്ന എന്നെ നോക്കി അഞ്ജു ചിരിച്ചു .

“നീ കൂടുതൽ ഇളിക്കണ്ട പെണ്ണെ ..”
ഞാൻ അവളുടെ കയ്യിൽ പിച്ചി വലിച്ചുകൊണ്ട് എന്റെ ദേഷ്യം അവളുടെ മീതെ തീർത്തു .

“അആഹ്….ഡാ തെണ്ടി ….ഹ്ഹ്ഹ് ”
എന്റെ നുളളിൽ പിടഞ്ഞുകൊണ്ട് അഞ്ജു എരിവ് വലിച്ചു . അത് കണ്ടിട്ടെന്നോണം മഞ്ജുസ് ഹാപ്പി ആയി ചിരിക്കുന്നുണ്ട് .

“അങ്ങനെ വേണം മോളെ…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു

“കണ്ണാ ..വേണേൽ വന്നു കഴിക്ക്…”
ഞങ്ങളുടെ കോപ്രായമൊക്കെ കണ്ടു നിന്ന അമ്മ അതിനിടക് സ്വരം ഉയർത്തി .

“ദാ വരണൂ അമ്മാ ..ഇവറ്റകള് സ്വൈര്യം തരണ്ടേ …”
ഞാൻ സോഫയിൽ നിന്നും എഴുനേറ്റുകൊണ്ട് പല്ലിറുമ്മി . പിന്നെ ഡൈനിങ് ടേബിളിനു അടുത്തേക്ക് നടന്നു നീങ്ങി . എനിക്കുള്ള ഭക്ഷണം ഒകെ വിളമ്പിത്തന്ന ശേഷം അമ്മ തിരികെ മടങ്ങി . അമ്മക്ക് ഇനി തുണി അലക്കാനുള്ള പ്രോഗ്രാംസ് ഉണ്ട് !

അമ്മച്ചി രംഗം വിട്ടതോടെ അഞ്ജുവും മഞ്ജുസും പിന്നെയും ഓരോന്ന് പറഞ്ഞു ചൊറി തുടങ്ങി . മഞ്ജുസിന്റെ കയ്യിലിരുന്ന ആദിയെ കൈനീട്ടി വാങ്ങാൻ അഞ്ജു ശ്രമിച്ചതും അവള് സ്വല്പം വെയ്റ്റ് ഇട്ടു .

“വാടാ അപ്പൂസേ…മ്മക്ക് റ്റാറ്റാ പോവാം …നിന്റെ അമ്മ ചീത്തയാ ”
അഞ്ജു ചിണുങ്ങിക്കൊണ്ട് ചെറുക്കന്റെ നേരെ കൈനീട്ടി .

“ഡീ ..പോടീ ..നീ എന്റെ കൊച്ചിനെ തൊടണ്ട ..”
അഞ്ജുവിന്റെ ഡയലോഗ് കേട്ടതും മഞ്ജു അവളുടെ കൈതട്ടിക്കളഞ്ഞു .അതോടെ അഞ്ജുവും വെച്ചുകെട്ടാൻ തുടങ്ങി .

“ആരുടെ കൊച്ചു ?”
അഞ്ജു മുഖം വക്രിച്ചുകൊണ്ട് ഒന്നാക്കിയ പോലെ മഞ്ജുസിനെ നോക്കി .

“എന്റെ .!! എന്താ സംശയം ഉണ്ടോ ? ഇനി ഉണ്ടെങ്കിലും നീ എന്റെ കുട്ടിയെ തൊടാൻ വരണ്ട ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഓ പിന്നെ ..അത് മഞ്ജു വാര്യര് ഒറ്റയ്ക്ക് തീരുമാനിച്ച പോരല്ലോ ..”
അഞ്ജുവും വിട്ടുകൊടുക്കാതെ തട്ടിവിട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025