Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

“മതിയല്ലോ ..ഇതെന്റെ കുട്ടിയാ..ഉമ്മ്ഹ ”
മഞ്ജുസ് പുച്ഛത്തോടെ തട്ടിവിട്ടു ചെറുക്കന്റെ കവിളിൽ ചുംബിച്ചു .

“പിന്നെ…പറയുന്നത് കേട്ടാൽ നിങ്ങളുടെ മാത്രം ആണെന്ന് തോന്നൂലോ . ഇതെന്റെ ഏട്ടന്റെ കൂടി കുട്ടിയാ . എനിക്കും ഇവന്റെ മേൽ അവകാശം ഉണ്ട് ..”
അഞ്ജു അതിലേറെ പുച്ഛം വിതറികൊണ്ട് പറഞ്ഞു നിർത്തി .പിന്നെ ആദിയുടെ നേരെ കൈനീട്ടി . അഞ്ജുവുമായി ചെറുക്കൻ നല്ല കൂട്ടായതുകൊണ്ട് അവനും അനുകൂല നിലപാടെടുത്തു . പക്ഷെ മിസ് ഉണ്ടോ സമ്മതിക്കുന്നു .അവള് ചെറുക്കനെ നീക്കിപിടിച്ചു അവളുടെ മറുവശത്തായി ആദിമോനെ സോഫയിൽ ഇരുത്തി .

“തല്ക്കാലം നീ കൂടുതൽ അവകാശം ഒന്നും പറഞ്ഞു വരണ്ട …ഒന്ന് പോടീ ”
മഞ്ജുസ് അഞ്ജുവിനെ വിരട്ടികൊണ്ട് എന്നെ പാളിനോക്കി . ഞാൻ അതൊന്നും അത്ര മൈൻഡ് ചെയ്യാൻ പോയില്ല.

“ഇല്ലെങ്കിൽ ? ഇതിനെ നിങ്ങള് വരുമ്പോ കൂടെ കൊണ്ട് വന്നതൊന്നും അല്ലല്ലോ . ഇവിടെ വന്ന ശേഷം ഉണ്ടായതല്ലേ..”
അഞ്ജു ഗൗരവത്തിൽ തിരക്കിക്കൊണ്ട് പുരികങ്ങൾ ഇളക്കി .

“എന്ത് പറഞ്ഞാലും നീ തല്ക്കാലം അവനെ എടുക്കണ്ട …”
മഞ്ജുസും കട്ടായം പറഞ്ഞു .

“ദേ കണ്ണേട്ടാ..ഇത് നോക്കിയേ …ഇതിനോടൊന്നു പറഞ്ഞെ ..”
മഞ്ജുസ് അമ്പിനും വില്ലിനും അടുക്കാതായതോടെ അഞ്ജു എന്നെ നോക്കി വിളിച്ചു പറഞ്ഞു .

“പറയാൻ ഒന്നും ഇല്ല…അതിന്റെ മോന്തക്കൊന്നു കൊടുത്തിട്ട് അവനെ അങ്ങ് എടുത്തോ ..”
ഞാൻ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ തന്നെ ചിരിയോടെ പറഞ്ഞു .

“ഉവ്വ ഉവ്വ ..കൊറേ അടിക്കും ..”
എന്റെ മറുപടി കേട്ട് മഞ്ജുസ് പുച്ഛമിട്ടു .

“എടി അഞ്ജു ..ശരിക്കും ഒന്ന് കൊടുക്കെടി ..എനിക്ക് അവളുടെ കൊണ കേട്ടിട്ട് കൈ ചൊറിഞ്ഞു വരുന്നുണ്ട് ”
ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു അവരെ നോക്കി .

“ഞാൻ വേണേൽ അടിക്കും …നിന്നെപ്പോലെ പേടി ഒന്നും ഇല്ല ..”
എന്റെ ഡയലോഗ് കേട്ട് അഞ്ജുവും തട്ടിവിട്ടു .

“അതുശരി..ഒടുക്കം നമ്മക്കിട്ടു വെക്കാൻ തുടങ്ങിയല്ലേ …”
അവളുടെ മറുപടി കേട്ട് പ്ലിങ് ആയ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പിന്നല്ലാതെ …ആണുങ്ങളായാൽ കൊറച്ചൊക്കെ ധൈര്യം വേണം . കണ്ണേട്ടൻ ഒരു കോന്തൻ ആയതുകൊണ്ടാണ് ചേച്ചി കിടന്നു നെഗളിക്കുന്നത് ”
അഞ്ജു പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു മഞ്ജുസിനെ നോക്കി . പിന്നെ നിലത്തൊരു ചവിട്ടും കൊടുത്തു സോഫയിലേക്കിരുന്നു ടി.വി യിലെ ചാനെൽ മാറ്റി . അവള് തമാശക്ക് പറഞ്ഞതാണേലും അത് കേട്ടപ്പോൾ എനിക്കും ഒരു വിമ്മിഷ്ടം തോന്നി .

സംഗതി അഞ്ജു പറഞ്ഞത് പോലെ എപ്പോഴും ഞാൻ മഞ്ജുസിനെ പ്രൊട്ടക്റ്റ് ചെയ്തു , കോമ്പ്രമൈസ് ആക്കി കാര്യങ്ങൾ കൊണ്ടുപോകുന്നതുകൊണ്ട് മിസ്സിന് ചെറിയ അഹങ്കാരം ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല . ആകെക്കൂടി പഴയ ആക്സിഡന്റ് കേസ് എടുത്തിട്ടത് മാത്രമാണ് മഞ്ജുസിനു ശരിക്കും വിഷമം വരുന്നത് .പിന്നെ എന്നോട് മിണ്ടാതെ പിണങ്ങി നടക്കും . ഞാൻ അതൊക്കെ മനസിൽ വെച്ച് നടക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു വെറുതെ സെന്റി അടിക്കും .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025