Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

രണ്ടുപേരെയും നോക്കി ചിരിച്ചു യാത്ര പറഞ്ഞുകൊണ്ട് മഞ്ജു സ്റ്റെപ്പിൽ കിടന്ന ചപ്പൽസ് ഇട്ടു . ഇറങ്ങാൻ നേരം എന്റെ അമ്മച്ചി റോസ്‌മോളുടെ കവിളിലൊരു ഉമ്മയും കൊടുത്തു .”ചുന്ദരി പെണ്ണായല്ലോ …”
റോസ്‌മോളുടെ കോലം നോക്കി അമ്മച്ചി ചിരിച്ചു . അവരോടൊക്കെ ഒരുവട്ടം കൂടി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു യാത്ര ചോദിച്ചു മഞ്ജുസ് ഞങ്ങൾക്ക് നേരെ നടന്നടുത്തു . ആദിയേയും അടുത്തുനിൽക്കുന്ന അഞ്ജുവിന്റെ അരികിലേക്ക് വന്നുകൊണ്ട് മഞ്ജുസ് ഒന്ന് ഇളിച്ചു കാണിച്ചു .

“ഡീ ..ഞാൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട ട്ടോ ..”
എല്ലാം ചുമ്മാതാണെന്ന ഭാവത്തിൽ മഞ്ജു തട്ടിവിട്ടു .

“ഓഹ്..എനിക്കും അതെന്നെയാ പറയാനുള്ളത് ..”
അഞ്ജു സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു .

“ആണോ ..ഞഞ്ഞായി ..”
ചിരിയോടെ പറഞ്ഞുകൊണ്ട് മഞ്ജുസ് റോസിമോളെ എനിക്ക് നൽകി . അതിനു മുൻപേ അവള് എന്റെ അടുത്തേക്ക് ചാടാൻ വേണ്ടി തിടുക്കം കൂട്ടുന്നുണ്ടായിരുന്നു .

റോസിമോളെ ഞാൻ വാങ്ങിയതോടെ മഞ്ജു കാറിന്റെ പിൻവാതിൽ തുറന്നു ബാഗ് സീറ്റിലേക്കിട്ടു . പിന്നെ വീണ്ടും അഞ്ജുവിനു നേരെ തിരിഞ്ഞു .

“നീ വരണോ ഞങ്ങളുടെ കൂടെ ?”
അഞ്ജുവിന്റെ തോളിൽ തോണ്ടിക്കൊണ്ട് മഞ്ജുസ് പുരികങ്ങൾ ഇളക്കി .

“ഞാനൊന്നും ഇല്ല ..നമ്മളിവിടെ നിന്നോളാമെ ”
അഞ്ജു ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു .

“അതെന്താടീ അങ്ങനെ ? നിനക്കെന്റെ വീട്ടിലൊട്ടൊക്കെ ഇടക്കു വന്നൂടെ ? അച്ഛൻ എപ്പോഴും നിന്റെ കാര്യം പറയാറുണ്ട് ”
മഞ്ജുസ് സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“പിന്നെ ആവാം ചേച്ചി ..ഇപ്പൊ നിങ്ങള് ചെല്ല്..വെറുതെ നേരം വൈകിക്കണ്ട ”
അഞ്ജു അതെല്ലാം പിന്നെ സംസാരിക്കാം എന്ന മട്ടിൽ തിരക്ക് കൂട്ടി .

“ഇഷ്ടമല്ലെങ്കിൽ അത് പറ ..ഞാനിനി ചോദിക്കില്ല ”
അഞ്ജുവിന്റെ ഒഴിഞ്ഞുമാറാൻ കണ്ടു മഞ്ജുസ് ദേഷ്യപ്പെട്ടു .

“അയ്യോ….ഇതിന്റെ ഒരു കാര്യം …അങ്ങനെ ഒന്നും ഇല്ല ചേച്ചീ ..നാളെ എനിക്ക് എന്റെ ഫ്രണ്ടിന്റെ മാര്യേജ് നു പോണം . പിന്നെങ്ങനെയാ നിങ്ങളുടെ കൂടെ വരണത് ”
അഞ്ജു അവളുടെ നിസഹായത പറഞ്ഞു കണ്ണുരുട്ടി .

“ഓഹ് ..”
അതുകേട്ടു മഞ്ജു പുച്ഛത്തോടെ മൂളി . പിന്നെ മുൻവശത്തെ ഡോർ തുറന്നു ആദിയേ അഞ്ജുവിന്റെ കയ്യിൽ നിന്നും തിരികെ വാങ്ങി . ആ സമയം കൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് ചെന്ന് കയറിയിരുന്നു . റോസ് മോളെ എന്റെ മടിയിൽ തന്നെ ഇരുത്തി .

“എന്ന പോട്ടെടി..”
ഞാൻ അഞ്ജുവിനെ നോക്കി കൈവീശി . അതോടൊപ്പം റോസ്‌മോളും അവളെ നോക്കി കൈവീശി .

“താ .. റ്റാ…”
അഞ്ജുവിനെ നോക്കി കൈവീശി കാണിച്ചു റോസിമോള് ചിരിച്ചു .

“ഓഹ് അവൾക്കു ടാറ്റ പറയാൻ മാത്രം അറിയാം ….”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025