Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

“അതിപ്പോ എന്താ തരാനുള്ളത്..ഞാൻ തന്ന രണ്ടു ജീവൻ നിന്റെ വയറ്റിൽ കിടക്കുവല്ലേ ..”
അവളെ നോക്കി കണ്ണിറുക്കികൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .

“അമ്പോ…..ഹി ഹി ഹി…”
എന്റെ മറുപടി കേട്ട് മഞ്ജുസ് സ്വല്പം ഉറക്കെ തന്നെ പൊട്ടിച്ചിരിച്ചു . അസ്ഥാനത്തുള്ള ചിരി ആയതിനാൽ കഴിച്ചുകൊണ്ടിരുന്നത് അവളുടെ ശിരസിൽ കയറി ചുമക്കാനും തുടങ്ങി .

“കിണിക്കാതെ ഇച്ചിരി വെള്ളം എടുത്തു കുടിക്ക് പോത്തേ..”
അവളുടെ വെപ്രാളം കണ്ടു ഞാൻ കുറച്ചു പേടിയോടെ തന്നെ പറഞ്ഞു . അപ്പോഴേക്കും അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്കെത്തിയ അമ്മയുടെ ശബ്ദവും ഞാൻ ഫോണിലൂടെ കേട്ടു.

“എന്താടി അവിടെ …?”
“ഒന്നും ഇല്യ അമ്മാ …തരിപ്പിൽ കേറിയതാ …”
“നീ ആരോടാ ഈ സംസാരിച്ചോണ്ടിരിക്കുന്നെ ..മര്യാദക് ഇരുന്നുകഴിച്ചൂടെ .”
“എന്റെ കെട്ട്യോൻ തന്നെയാ ….ഇങ്ങളൊന്ന് പോയെ …”
എന്ന രീതിക്കു അമ്മയും മോളും തർക്കിക്കുന്ന ശബ്ദങ്ങളും ഞാൻ വ്യക്തതയോടെ കേട്ടു . അമ്മയെ പറഞ്ഞു വിട്ട ശേഷമാണ് കക്ഷിയുടെ മുഖം വീണ്ടും ഡിസ്പ്ളേയിൽ തെളിഞ്ഞത്.

“ആഹ്..പറയെടാ …”
എന്നെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് വീണ്ടും പറഞ്ഞു തുടങ്ങി .

“എന്തോന്നാ അവിടെ അങ്കം വെട്ട് ? നിന്റെ അമ്മച്ചി അടുത്തുണ്ടോ ?”
ഞാൻ സംശയത്തോടെ തിരക്കി .

“ഇല്ല അത് പോയി…ചുമച്ചതു കേട്ടിട്ട് ഓടിവന്നതാ …നിന്റെ ഓരോ വളിഞ്ഞ കോമഡി കാരണം മനുഷ്യൻ ഇപ്പൊ ചത്തുപോയേനെ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ തലയാട്ടി .

“ഓഹോ…വളിഞ്ഞ കോമഡി ആണേൽ പിന്നെ നീയെന്തിനാ ചിരിക്കൂന്നേ ?”
അവളുടെ ഡയലോഗ് കേട്ടു ഞാൻ സംശയത്തോടെ തിരക്കി .

“ഓഹ്..ഇനി അതിന്മേൽ പിടിച്ചു കേറണ്ട …”
എന്റെ സംശയം കേട്ടു അവള് തലയ്ക്കു കൈകൊടുത്തു .

“ഏയ് ഇല്ല ..ഞാൻ ചുമ്മാ ചോദിച്ചതല്ലേ …എന്റെ മോള് നന്നായിട്ട് കഴിക്ക് , ഏട്ടൻ പോയിട്ട് പിന്നെ വരാം ”
ഞാൻ അവളെ കളിയാക്കികൊണ്ട് തന്നെ ചിരിച്ചു .

“ഓ..ആയിക്കോട്ടെ …”
മഞ്ജുസ് അതെ ട്യൂണിൽ മറുപടി നൽകികൊണ്ട് ചിരിച്ചു .

“എന്ന ഒരു ഉമ്മ താ …”
ഞാൻ ചുംബിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവളെ നോക്കി .

“ഉമ്മേം ഉപ്പേം ഒന്നും ഇല്ല…കൊഞ്ചാതെ ഓഫീസിൽ പോടാ ..”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഓഹ്….എന്ത് പറഞ്ഞാലും ഒരു ഓഫീസ്…”
ഞാൻ അവളുടെ സംസാരം കേട്ടു തലചൊറിഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025