Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

എന്റെ സ്വരം മാറിയതുകേട്ടു മഞ്ജുസ് ചിരിച്ചു .”പക്ഷെ എനിക്ക് കുഴപ്പം ഉണ്ട് …ഈ മൂഡിൽ നിന്നോട് സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല ”
ഞാൻ അവളുടെ സ്വഭാവം ഓർത്തു തലചൊറിഞ്ഞു .

“സോറി മാൻ…നീ സീരിയസ് ആക്കല്ലേ ”
എന്റെ മറുപടി കേട്ട് അവള് ചിണുങ്ങി .

“ഹ്മ്മ്..അപ്പൊ എന്താ പ്രെശ്നം ? അഞ്ജു ആയിട്ട് ഉടക്കിയോ ? അതോ പിള്ളേര് വാശിയിൽ ആണോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഒന്നും ഇല്ലെടാ..മൂഡ് ശരി അല്ല അത്രേ ഉള്ളു . കോളേജിലും ഇന്ന് അത്ര നല്ല ദിവസം ആയിരുന്നില്ല . പിന്നെ ആകെക്കൂടി ഒരു പൊകച്ചില് ആണ് ”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു .

“ഹ്മ്മ്….മനസിലായി …”
ഞാൻ ചിരിയോടെ മറുപടി പറഞ്ഞു . അവൾക്കു പിരീഡ്‌സ് ആണെന്ന് സാരം . ആ ടൈമിൽ കക്ഷി പൊതുവെ കുറച്ചു ആംഗ്രി ബേർഡ് ആണ് ! നിസാര കാര്യത്തിന് വരെ ചൂടാവും .അവള് ഒരിക്കല് ഇങ്ങനെ ഉള്ള സമയത്തു ബെഡിൽ ചുരുണ്ടു കിടക്കുന്നതു കണ്ടു ഞാൻ ഒന്ന് റൊമാൻസ് കളിയ്ക്കാൻ പോയ അനുഭവം എന്റെ മുൻപിൽ ഉണ്ട് .

കല്യാണം കഴിഞ്ഞ അവസരത്തിൽ ആയിരുന്നു അത് . വയറു വേദനയും മറ്റു പ്രേശ്നങ്ങളുമൊക്കെ ആയി കക്ഷി കിടക്കുമ്പോഴാണ് ഞാൻ ചെന്നു കേറിയത് .ബെഡിൽ ചെരിഞ്ഞു കിടന്ന അവളുടെ അടുത്തേക്ക് ചാടിക്കയറി ഞാൻ അവളെ കെട്ടിപിടിച്ചു കഴുത്തിൽ അമർത്തി ചുംബിച്ചു .

“എന്താ കിടക്കുന്നെ ?”
ഞാൻ അന്ന് വളരെ നിഷ്കളങ്കമായി തന്നെ ചോദിച്ചു .

“കിടക്കാൻ തോന്നിയിട്ട് ..”
അവളും മാന്യമായി റിപ്ലൈ തന്നു .

“ഈ നേരത്തോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“കിടക്കാൻ അങ്ങനെ നേരം കാലവും ഒക്കെ ഉണ്ടോ ?”
ഇത്തവണ അവളുടെ സ്വരം ഒന്ന് മാറി .

“അല്ല…കിടക്കുന്ന കണ്ടപ്പോ ചോദിച്ചെന്നെ ഉള്ളു ..അതിനിങ്ങനെ നോക്കി പേടിപ്പിക്കുന്നതിനു എന്തിനാ ?”
അവളുടെ നോട്ടം കണ്ടു ഞാൻ പിറുപിറുത്തു .

“എന്റെ കവി..എനിക്ക് വയറു വേദനിച്ചിട്ട് വയ്യ ..അതോണ്ട് കിടന്നതാ..ഹോ ..”
അവള് തലയ്ക്കു കൈകൊടുത്തുകൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി . ഞാൻ കുത്തി കുത്തി ഓരോന്ന് ചോദിക്കുന്നതിലുള്ള ദേഷ്യമാണ് മെയിൻ കാരണം !

“അത് നീ വാരിവലിച്ചു ഓരോന്ന് തിന്നിട്ടാവും..തീറ്റ കുറക്കെടി മിസ്സെ ..”
ഞാൻ കൊഞ്ചിക്കൊണ്ട് സിറ്റുവേഷൻ ഒന്ന് കോമഡി ആക്കാൻ നോക്കി അവളെ കെട്ടിപിടിച്ചു . പക്ഷെ അവളുടെ കയ്യിന്നു എനിക്ക് നല്ലൊരു നുള്ളൽ ആണ് സമ്മാനമായി കിട്ടിയത് !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025