Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .”അതൊന്നും ഇല്ല…പക്ഷെ ഒന്ന് സെഡ്യൂസ് ചെയ്‌താൽ നീ വീഴും ..അതുറപ്പാ ”
റോസ്‌മേരി കാര്യായിട്ട് തന്നെ പറഞ്ഞു .

“പിന്നെ ….”
ഞാനതു കേട്ട് മുഖം വക്രിച്ചു പിടിച്ചു .

“എന്ത് പിന്നെ ? കാണണോ ?”
റോസമ്മ എന്നെ വെല്ലുവിളിച്ചു .

“ആഹ് കാണണം …”
ഞാനും വാശിയിൽ തന്നെ പറഞ്ഞു .

“അവസാനം എന്നെ പറയരുത്…”
റോസ്‌മേരി ഒരു വാണിംഗ്‌ പോലെ ഓർമപ്പെടുത്തി .

“ഇല്ല …”
ഞാൻ തീർത്തു പറഞ്ഞു .

“മോനെ വേണ്ടാട്ടോ..നിന്റെ മിസ്സിനേം പിള്ളേരേം ഓർക്കുന്നത് നല്ലതാ ..”
റോസമ്മ എന്നെ കളിയാക്കികൊണ്ട് തലയിൽ കെട്ടിയിരുന്ന ടവൽ അഴിച്ചു . പിന്നെയത് അവിടെ കിടന്ന കസേരയിലേക്കിട്ടുകൊണ്ട് മുടി തോളിലൂടെ മുന്പിലേക്കിട്ടു .

“എന്താ ? നോക്കുന്നോ ?”
റോസമ്മ പിന്നെയും എന്നെ നോക്കി ചിരിച്ചു . പിന്നെ വളരെ പെട്ടെന്ന് സോഫയിലിരുന്ന എന്റെ മടിയിലേക്കായി വന്നിരുന്നുകൊണ്ട് എന്റെ കഴുത്തിൽ അവളുടെ രണ്ടു കയ്യും ചുറ്റിപിടിച്ചു .

അങ്ങനെ ഒരു നീക്കം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ട് എനിക്ക് എതിർക്കാനും കഴിഞ്ഞില്ല. എന്റെ തുടകളിൽ ചന്തികൾ അമർത്തികൊണ്ട് റോസമ്മ എന്റെ കഴുത്തിൽ കൈചുറ്റി ഇരുന്നുകൊണ്ട് എന്നെ ഉറ്റുനോക്കി . അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ടു ഞാൻ ഒന്ന് ഞെട്ടി .

വല്ലാത്തൊരു നോട്ടത്തോടെ അവളെന്റെ മടിയിൽ ഇരുന്നു വശ്യമായി പുഞ്ചിരിച്ചു . “എന്റെ മഞ്ജുസേ നിന്റെ കാര്യം പോക്കാടി ” എന്ന് ഞാൻ മനസിൽ പറഞ്ഞുപോയ നിമിഷം !

അവളുടെ കൈകൾക്കു നല്ല തണുപ്പായിരുന്നെങ്കിലും ശരീരത്തിന്റെ ചൂട് എനിക്ക് കിട്ടി തുടങ്ങി . അവളുടെ സ്മെൽ ഉം നനവാർന്ന മുടിയിഴകളുമൊക്കെ എന്നെ അസ്വസ്ഥനാക്കി തുടങ്ങി . ഒപ്പമവളുടെ ഉഛ്വാസവും എന്റെ മുഖത്തടിക്കുന്നുണ്ട് .

“എന്താടാ ഇരുന്നു പരുങ്ങുന്നെ ?”
എന്നെ നോക്കി അവള് വളരെ പതുക്കെ ചോദിച്ചു . ഞാനതിനു ഒന്നും മിണ്ടാൻ പോകാതെ കൺട്രോൾ ചെയ്തിരുന്നു.

പക്ഷെ അതൊന്നും ഏൽക്കില്ലെന്നു അവളുടെ അടുത്ത നീക്കം കണ്ടപ്പോൾ എനിക്ക് മനസിലായി . അവള് മുഖം എന്റെ മുഖത്തോടു ഒന്നുടെ അടുപ്പിച്ചുകൊണ്ട് എന്റെ പിന്കഴുത്തിൽ പയ്യേ തഴുകി എന്നെ ഒന്ന് ചൂടാക്കി .
“സത്യം പറ ..നിനക്ക് ആഗ്രഹം ഇല്ലേ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025