Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

ഞാൻ വീണയെ ശ്രദ്ധിച്ചുകൊണ്ട് തന്നെ മറുപടി നൽകി .”അല്ല..അതൊക്കെ അവിടെ നിക്കട്ടെ ..നിങ്ങള് രണ്ടും എന്താ ഇവിടെ ? എന്തുവാടി ഇവിടെ പരിപാടി ?”
ഞാൻ വീണയെ നോക്കി പുരികങ്ങൾ ഇളക്കി .

“ചുമ്മാ ..ഇവൻ വിളിച്ചപ്പോ …”
വീണ എന്നെ നോക്കി പിറുപിറുത്തു .

“ഡേയ്..ആരേലും കണ്ടാൽ പെണ്ണിന് മോശം ആണുട്ടാ..ഒന്നും അല്ലെങ്കിൽ എന്റെ മുറപ്പെണ്ണ് അല്ലെ ”
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്തുകൊണ്ട് ചിരിച്ചു . ശ്യാം അത് ചെറിയ ഒരു അസ്വസ്ഥതയോടെ നോക്കുന്നുണ്ട് .

“അതിനു ഞാൻ ഒന്നും ചെയ്തില്ല പുല്ലേ ..ചുമ്മാ ഒന്ന് സംസാരിക്കാൻ വേണ്ടി ഇങ്ങോട്ടു മാറിയതാ”
ശ്യാം അവളെ നോക്കി കണ്ണടച്ച് കാണിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .

“അതിനു നീയെന്തിനാ ചൂടാവുന്നെ ? നിങ്ങള് വല്ലോം ചെയ്തെന്നു ഞാൻ പറഞ്ഞോ ?”
ശ്യാമിന്റെ ഭാവം കണ്ടു ഞാൻ ചിരിച്ചു .

“ചെയ്താൽ തന്നെ നിനക്കെന്താ . ദേ മൈരേ ഒക്കെ അറിഞ്ഞു വെച്ചിട്ട് മറ്റേടത്തെ ചോദ്യം ചോദിക്കല്ലേ ”
വീണ മുന്നിലുള്ളതൊന്നും ഓർക്കാതെ തന്നെ ശ്യാം എന്നെ നോക്കി കലിപ്പിട്ടു.

“ഹോ…ഒന്ന് നിർത്തോ…”
ഞങ്ങളുടെ സംസാരം കേട്ട് വീണ ആരോടെന്നില്ലാതെ പറഞ്ഞു .

“ഞാനല്ലല്ലോ നിങ്ങളല്ലേ തുടങ്ങിയത് …”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ നോക്കി . അപ്പോഴും എന്റെ ഇടതു കൈ അവളുടെ തോളത്തു തന്നെയാണ് .

“എന്തോന്ന് ?”
വീണ എന്നെ സംശയത്തോടെ നോക്കി . ഞാൻ വല്ലതും കണ്ടോ എന്ന ഡൗട്ട് ഉണ്ട് കക്ഷിക്ക് .

“അല്ല…ഈ ചുറ്റികളിയുടെ കാര്യം പറഞ്ഞതാ ”
ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് വിഷയം മാറ്റി .

“എന്റെ പൊന്നു കവിനെ .നീ മൂത്രം ഒഴിക്കാൻ വന്നതാണേൽ ഒഴിച്ചിട്ട് പോ .ഞങ്ങളെ വെറുതെ വിട്ടേക്കേടാ”
എന്റെ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ശ്യാം ഇടയ്ക്കു കേറി തൊഴുതു .

“ശേ…നീ ഇതെന്തോന്ന് …ഞാൻ അതിനു എന്ത് ചെയ്തു…അല്ലെടി മോളെ ?”
ഞാൻ വീണയെ നോക്കി ചിരിച്ചു .

“കുന്തം..നിങ്ങള് ഇവിടെ നിന്ന് എന്താന്ന് വെച്ച പറഞൊ ..ഞാൻ പോവാ ”
വീണ പെട്ടെന്ന് എന്റെ കൈതട്ടികൊണ്ട് ഒന്ന് തുറിച്ചു നോക്കി . ശ്യാമിനെയും അവളൊന്നു കടുപ്പിച്ചു നോക്കി ദഹിപ്പിച്ചിട്ടുണ്ട് .

“അതാ നല്ലത്..നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട് ”
ഞാനും പയ്യെ തട്ടിവിട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025