Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

കുളിയൊക്കെ കഴിഞ്ഞു ഞാൻ നേരെ ഒരു മുണ്ടു എടുത്തുടുത്തു കൊണ്ട് ബെഡിലേക്ക് വന്നു ഇരുന്നു . അപ്പോഴും മഞ്ജു ഒരുവശത്തു ക്രാസിയിൽ ചാരി ഇരിക്കുന്നുണ്ട് . ബെഡിൽ ചമ്രം പടിഞ്ഞു മുഖം വീർപ്പിച്ചുള്ള അവളുടെ ഇരുത്തം കാണാൻ നല്ല രസമുണ്ട് .

“ലൈറ്റ് ഓഫ് ആക്കെടി ..എനിക്ക് ഉറങ്ങണം ..”
മുണ്ടു മടക്കിക്കുത്തി തലയും ചികഞ്ഞുകൊണ്ട് ഞാൻ മഞ്ജുസിനെ ഗൗരവത്തിൽ നോക്കി . അതോടെ അവള് ഒന്നും മിണ്ടാതെ എഴുന്നേറ്റു ലൈറ്റ് അണച്ചു . പിന്നെ അരണ്ട വെളിച്ചമുള്ള മറ്റൊരു ബൾബ് അതിനു ബദലായി ഓൺ ചെയ്തിട്ടു.

അതോടെ ഞാൻ ബെഡിലേക്ക് കയറി ഒരു വശം ചെരിഞ്ഞു കിടന്നു . മഞ്ജുസിനെ ഫേസ് ചെയ്യാത്ത തരത്തിലാണ് എന്റെ കിടത്തം .

“കവി ….”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജുസെന്റെ അരികിൽ വന്നിരുന്നുകൊണ്ട് പയ്യെ വിളിച്ചു .

“ഹ്മ്മ്…”
ഞാനതിനു മൂളികൊണ്ട് വിളികേട്ടു .

“നീയെന്താ ഒന്നും മിണ്ടാത്തെ..?”
മഞ്ജുസ് എന്നെ നോക്കികൊണ്ട് ചിണുങ്ങി .ഞാനതിനു മറുപടി ഒന്നും പറയാൻ നിക്കാതെ ഒരു കോട്ടു വാ ഇട്ടുകൊടുത്തു .

“കവി…പ്ലീസ് ..സോറി….എന്നോട് മിണ്ടെടാ …”
അവൾ ചിണുങ്ങിക്കൊണ്ട് എന്നെ തട്ടിവിളിച്ചു .

“ചുമ്മാ ഇരിക്കുന്നുണ്ടോ ..”
അവളുടെ ചിണുക്കം കണ്ടു ഞാൻ ചൂടായി .

“കവി..പ്ലീസ് ..എനിക്കൊരു അബദ്ധം പറ്റിയതാടാ ..നീ വേണേൽ എന്നെ അടിച്ചോ ..അല്ലെങ്കി രണ്ടു തെറി എങ്കിലും പറ ..പ്ലീസ് …ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ ഡാ ”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങി വന്നു .

“നിനക്കു എന്നേക്കാൾ വലുത് മൊബൈൽ ആണെന്ന് ഞാനറിഞ്ഞില്ല ”
സ്വല്പം ഗൗരവത്തിൽ പറഞ്ഞു ഞാൻ പുച്ഛമിട്ടു .

“അങ്ങനെ ഒന്നും പറയല്ലേ ചക്കരെ …”
ഇത്തവണ മഞ്ജുസ് വരുന്നത് വരട്ടെ എന്നുവെച്ചു എന്നെ കെട്ടിപിടിച്ചു . എന്റെ പുറകിൽ അവളുടെ മാറിടങ്ങൾ അമർത്തികൊണ്ട് മഞ്ജുസെന്നെ പിറകിൽകൂടി കെട്ടിപിടിച്ചു . എത്രയൊക്കെ ദേഷ്യം അഭിനയിച്ചാലും പെണ്ണിന്റെ ചൂടും സ്നേഹവും അറിയുമ്പോൾ ഉരുകാത്ത ഭർത്താക്കന്മാരുണ്ടോ !
എന്നാലും ഞാൻ സ്വല്പം വൈറ്റ് ഇട്ടുനോക്കി .

“അങ്ങോട്ട് മാറികിടക്കെടി..”
ഞാൻ അവളുടെ ഇടതുകൈ എന്റെ നെഞ്ചിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് പല്ലിറുമ്മി . പക്ഷെ മഞ്ജുസ് അതൊന്നും കാര്യമാക്കിയില്ല.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025