Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

“ഹ്മ്മ്…നോക്കട്ടെ ..”
മഞ്ജുസ് അർദ്ധ സമ്മതത്തോടെ മൂളിപറഞ്ഞു .

“നോക്കാൻ ഒന്നും ഇല്ല ..നീ പോയി ഡ്രസ്സ് മാറ് …ഇത് കഴിഞ്ഞാൽ പോണം ”
ഞാൻ തീർത്തു പറഞ്ഞു അവളുടെ കയ്യിൽ നുള്ളി .ഞങ്ങളുടെ ഈ അടക്കം പറച്ചിലും കളിയുമൊക്കെ അച്ഛൻ ശ്രദ്ധിച്ചിരുന്നോ എന്തോ !

എന്റെ ചായകുടി കഴിഞ്ഞതോടെ മഞ്ജുസ് വേഷം മാറാനായി മുകളിലേക്ക് പോയി . അവളെ നോക്കി ചിണുങ്ങിയ ആദിമോനെയും എടുത്തു ഒക്കത്തുവെച്ചാണ് അവൾ റൂമിലേക്ക് പോയത് . റോസിമോള് അപ്പോഴും അച്ഛന്റെ കൂടെ തന്നെയായിരുന്നു .

പുള്ളി അവളെയും എടുത്തു വീടിന്റെ പുറത്തൊക്കെ ഇറങ്ങി നടന്നു . അതിനിടക്ക് വഴിയേ വെച്ച് കണ്ട പരിചയക്കാരോടൊക്കെ വന്ന വിശേഷങ്ങളൊക്കെ പറഞ്ഞു ഗേറ്റിനടുത്തു നിന്നു. അച്ഛൻ വരുന്ന കാര്യം അറിയാവുന്ന ബാലേട്ടനും അച്ഛനെ കാണായി ആ സമയത് ഞങ്ങളുടെ വീട്ടിലേക്കെത്തി .

“ആഹ്..ദാസാ ..നീ രാത്രി എത്തിക്കാണും അല്ലെ ..”
റോസിമോളെയും എടുത്തു നിക്കുന്ന അച്ഛന്റെ കൈപിടിച്ച് കുലുക്കികൊണ്ട് ബാലേട്ടൻ തിരക്കി .

“ആഹ് ..പത്തു പന്ത്രണ്ട് മണിയായി കാണും .”
അച്ഛൻ ചിരിയോടെ സുഹൃത്തിനുള്ള മറുപടി നൽകി .

“നീ വാടാ അകത്തേക്കിരിക്ക് ..കുറെ ആയില്ലേ കണ്ടിട്ട് ”
ബാലേട്ടനെ അകത്തെക്ക് ക്ഷണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു .അതോടെ അവർ രണ്ടു പേരും ഉമ്മറത്തേക്ക് കയറി കസേരകളിലായിരുന്നു . റോസ് മോളെ മടിയിലിരുത്തികൊണ്ട് തന്നെ അച്ഛൻ ബാലേട്ടനോട് പ്രവാസ വിശേഷങ്ങളും കുടുംബ കാര്യങ്ങളുമൊക്കെ വിസ്തരിച്ചു .

ആ സമയത്തു ഞാൻ മഞ്ജുസിന്റെ ഒരുക്കം എന്തായി എന്നറിയാൻ വേണ്ടി മുകളിലേക്ക് കയറിയിട്ടുണ്ടായിരുന്നു . ഞാൻ ചെല്ലുമ്പോൾ കക്ഷി ചുരിദാറിന്റെ പാന്റ്സ് മാത്രം ഇട്ടുകൊണ്ട് ആദിമോനെ മുലയൂട്ടുന്ന കാഴ്ചയാണ് കണ്ടത്. അവളുടെ നഗ്നമായ തോളിൽ ബ്രായുടെ കറുത്ത വള്ളികൾ അമർന്നു കിടക്കുന്ന കാഴ്ച സ്വല്പം കമ്പി ഫീൽ സമ്മാനിക്കും !

ഒരു വെളുത്ത സ്കിൻ ഫിറ്റ് പാന്റ് ആണ് അവളുടെ കാലുകളിൽ ഇറുകി കിടക്കുന്നത് . കറുത്ത ബ്രായുടെ കപ്പിൽ നിന്നു ഇടതു മുല പുറത്തേക്കിട്ടുകൊണ്ട് അവൾ ആദിക്ക് പാലുകൊടുക്കുന്നുണ്ട് . അവളുടെ കൈകളിൽ കിടന്നു ചെക്കൻ അത് കൊതിയോടെ ചപ്പി കുടിക്കുന്നുമുണ്ട് .

“ഇതുവരെ കഴിഞ്ഞില്ലേ ?”
ഞാൻ അകത്തേക്ക് കയറി വാതിൽ ചാരികൊണ്ട് ചോദിച്ചു .

“ഒരു മിനുട്ട് കവി ,ഇത് കഴിയട്ടെ ! ചെക്കൻ സമ്മതിക്കുന്നില്ല ,എടുത്തപ്പോ തൊട്ട് എന്റെ അമ്മിഞ്ഞ ഞെക്കി പൊട്ടിക്കുവാ ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .

“ഹ്മ്മ് ..എന്തായാലും കൊള്ളാം…”
അവളുടെ ഇരുത്തം നോക്കി ഞാൻ ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025