Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

താഴേക്കിറങ്ങി ചെല്ലുമ്പോൾ അച്ഛൻ കൊണ്ടുവന്ന ടോയ്‌സ് ഒകെ എടുത്തു കളിക്കുന്ന ആദിയെയും റോസ്‌മോളെയും ആണ് ഞാൻ കണ്ടത് . റോസ്‌മോളെ അച്ഛൻ മടിയിൽ വെച്ച് കൊഞ്ചിക്കുന്നുണ്ട് . അവള് പിന്നെ എല്ലാരോടും ജോയിന്റ് ആകുന്നതുകൊണ്ട് അച്ഛൻ എടുത്താലും കരയുവൊന്നുമില്ല !

“ഇപ്പോഴാണോടാ എണീറ്റ് വരുന്നത് ?”
ഹാളിലെ ക്ളോക്കിലോട്ടു നോക്കികൊണ്ട് അച്ഛൻ എന്നോടായി ചോദിച്ചു .

ഞാനതിനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . അപ്പോഴേക്കും റോസ് മോള് എന്നെ നോക്കി ചിണുങ്ങാൻ തുടങ്ങിയിരുന്നു .

“ചാ ച്ചാ..”
പെണ്ണ് അച്ഛന്റെ മടിയിലിരുന്ന് എന്നെ നോക്കി കൈചൂണ്ടി .

“അവിടെ ഇരുന്നെടി..നിന്റെ അച്ഛച്ചൻ ആണ്..”
ഞാൻ അവളെ നോക്കി കൊഞ്ചിയ ശേഷം നിലത്തിരുന്ന് കളിക്കുന്ന ആദികുട്ടനെ നോക്കി . അവനു എന്നെ വല്യ മൈൻഡ് ഇല്ല .

അപ്പോഴേക്കും മഞ്ജുസ് ശബ്ദമൊക്കെ കേട്ട് ഹാളിലെക്കെത്തി .

“ആഹ്..നീ എണീറ്റോ ? ചായ എടുക്കട്ടേ ..”
നനഞ്ഞ കൈകൾ നൈറ്റിയിൽ തുടച്ചുകൊണ്ട് മഞ്ജുസ് എന്നോടായി തിരക്കി .

“ഹ്മ്മ് ..”
ഞാനതിനു പയ്യെ മൂളി . പിന്നെ നേരെ ഡൈനിങ് ടേബിളിനു അടുത്തേക്ക് നടന്നു .

”അച്ഛൻ കഴിച്ചോ ?”
നടന്നു നീങ്ങുന്ന നേരം ഞാൻ പയ്യെ തിരക്കി .

“ആഹ്..കഴിഞ്ഞു ”
അതിനു പുള്ളി ഗൗരവത്തിലൊരു മറുപടി നൽകി .

“എന്താടി മോളൂ ..അച്ചാച്ചനെ മനസിലായില്ലേ നിനക്ക് ?”
റോസ് മോളെ നേരെ പിടിച്ചുകൊണ്ട് അച്ഛൻ അവളെ നോക്കി ചിരിച്ചു . അതിനു മറുപടിയായി പെണ്ണ് എന്തൊക്കെയോ ചിണുങ്ങിക്കൊണ്ട് ഒച്ചയുണ്ടാക്കുന്നുണ്ട് . അച്ഛൻ അവളെ ചുംബിക്കുമ്പോൾ താടിയും മീശയുമൊക്കെ അവളുടെ കുഞ്ഞിക്കവിളിൽ ഉരുമ്മുന്നുണ്ട് . ആ ഇക്കിളിപ്പെടുത്തുന്ന സുഖത്തിൽ പെണ്ണ് കുലുങ്ങി ചിരിക്കുന്നുമുണ്ട് .

അച്ഛന്റെ കുട്ടികളോടുള്ള സമീപനം കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി . മുൻപ് ചോറൂണിന്റെ സമയത്തു വന്നപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു .

ഞാനതു നോക്കിനിൽക്കെ മഞ്ജുസ് ബ്രെക് ഫാസ്റ്റുമായി അങ്ങോട്ടേക്കെത്തി . പിന്നെ അത് സ്വസ്ഥമായിട്ടിരുന്നു കഴിച്ചു . മഞ്ജുസും ആ സമയം എനിക്ക് അടുത്തുണ്ടായിരുന്നു .

“നീ എന്റെ കൂടെ വരുന്നോ ? ”
മായേച്ചിയെ വിളിക്കാൻ പോകുന്ന കാര്യം ഓർത്തു ഞാൻ മഞ്ജുവിനെ നോക്കി .

“ഞാനോ ? അതിന്റെ ഒകെ ആവശ്യം ഉണ്ടോ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“വാടോ ..അവിടെ ഉള്ളവര് പിള്ളേരെ ഒകെ കണ്ടിട്ട് കുറച്ചായില്ലേ …”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025