Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

യാത്രയാക്കാൻ വേണ്ടി അമ്മയും പൂമുഖത്തേക്കെത്തി .

“എന്നാപ്പിന്നെ നേരം കളയേണ്ടടാ ..പോകാൻ നോക്ക് ”
അമ്മച്ചി ഉമ്മറത്തേക്ക് വന്നതോടെ അച്ഛൻ നെഞ്ചുഴിഞ്ഞുകൊണ്ട് പറഞ്ഞു .

“ഹ്മ്മ്..ചെല്ല്..പിന്നെ അവളെ ആദ്യം ഇങ്ങോട്ടു കൊണ്ടുവന്നിട്ട് വീട്ടിലാക്കിയാൽ മതിട്ടോ ..”
മായേച്ചിയുടെ കാര്യം ഓർത്തു മാതാശ്രീ ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അതൊക്കെ ഏറ്റു..അമ്മ ഹേമാന്റിയെ വിളിച്ചു ഇങ്ങോട്ടു പോന്നോളാൻ പറയ് ”
ഞാൻ റോസിമോളെ എടുത്തു മുറ്റത്തേക്കിറങ്ങന്നതിനിടയിൽ പയ്യെ പറഞ്ഞു . എനിക്ക് പിന്നാലെ ആദിയെ എടുത്തുകൊണ്ട് മഞ്ജുവും ഇറങ്ങി .

അവൾ അച്ഛനെയും അമ്മയെയും ഒന്നുടെ തിരിഞ്ഞുനോക്കി “പോയിട്ട് വരാട്ടോ അച്ഛാ ..അമ്മെ ..” എന്നൊക്കെ തട്ടിവിട്ട് സോപ്പിടുന്നുണ്ട് . അങ്ങനെ അവരോടു യാത്ര പറഞ്ഞു ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . റോസിമോളെ എന്റെ മടിയിലിരുത്തികൊണ്ട് തന്നെയാണ് ഞാൻ കാർ ഡ്രൈവ് ചെയ്യാറ് .
പിറകിലെ ഡോർ തുറന്നു മഞ്ജുവും കയറിയതോടെ ഞാൻ കാര് സ്റ്റാർട്ട് ചെയ്തു .

ഞാൻ ഗിയർ തട്ടുന്നതും സ്റ്റിയറിങ് കറക്കുന്നതുമൊക്കെ റോസ് മോള് ആ സമയത്തു ശ്രദ്ധയോടെ നോക്കുന്നുണ്ട് .

“ചാ ച്ചാ…”
വണ്ടി ഒന്ന് മുരണ്ടതും പെണ്ണ് എന്നെ മുഖമുയർത്തി നോക്കി ചിണുങ്ങി . അവളുടെ തലയിൽ ഇടം കൈകൊണ്ട് ഒന്ന് തഴുകികൊണ്ട് ഞാൻ ആ ചിരി ആസ്വദിച്ചു. പിന്നെ പയ്യെ വണ്ടി മുന്നോട്ടെടുത്തു .

കാര് നീങ്ങി തുടങ്ങിയതോട് കൂടി ആദിയുടെയും ചിരികളികൾ കൂടി . ചെക്കൻ യാത്ര പോകുന്നത് വല്യ ഇഷ്ടമാണ് .മഞ്ജുസ് അവനെ പൊക്കിപ്പിടിച്ചു കാറിന്റെ വിൻഡോസിലൂടെയുള്ള കാഴ്ചകൾ കാണിച്ചു അവനെ കൊഞ്ചിക്കുന്നുണ്ട് .

“എടി പൊന്നുസേ അച്ഛന്റെ മടിയില് ഇച്ചീച്ചി ഒഴിക്കല്ലേ ട്ടോ ..”
എന്റെ മടിയിലിരുന്ന് സ്റ്റീയറിങ്ങിലേക്ക് കൈനീട്ടുന്ന റോസിമോളെ ഇടംകൈകൊണ്ട് അടക്കിപ്പിടിച്ചു ഞാൻ പയ്യെ പറഞ്ഞു .

“അത് കുറച്ചു മുൻപേ ഒഴിച്ച ഉള്ളു ..ഇനി പേടിക്കണ്ടടാ ”
എന്റെ പരുങ്ങല് കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ് ..എന്ന ഓക്കേ ..പെണ്ണിന്റെ സ്ഥിരം കക്കൂസ് ഇപ്പൊ ഞാനാ ..”
റോസ്‌മോളുടെ കാര്യം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“ഇവിടേം മോശം ഒന്നും അല്ല …”
ആദിയെ നെഞ്ചോടു ചേർത്തുകൊണ്ട് മഞ്ജുസും പറഞ്ഞു .

“ഡാ പെണ്ണിനെ ഞാൻ പിടിക്കണോ? നിനക്ക് ബുദ്ധിമുട്ടാവോ ?”
റോസിമോള് മടിയിലിരിക്കുന്ന കാരണം എനിക്ക് ഡ്രൈവ് ചെയ്യാൻ എന്തേലും ബുദ്ധിമുട്ടു കാണുമോ എന്ന സംശയത്തിൽ മഞ്ജുസ് ചോദിച്ചു .

“ഏയ് വേണ്ടെടോ ..അത് കുഴപ്പല്യ …ഇപ്പൊ ശീലായി ..”
ഞാൻ ചിരിയോടെ പറഞ്ഞു വണ്ടി സ്വല്പം വേഗത്തിൽ വിട്ടു . അതുകൊണ്ട് അധികം വൈകാതെ തന്നെ ഞങ്ങൾ കൃഷ്ണൻ മാമയുടെ വീട്ടിലെത്തി . ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന പോലെ കൃഷ്ണൻ മാമയും അമ്മായിയും വീണയും ഒക്കെ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു . കഥാനായിക മായേച്ചി മാത്രം അകത്തായിരുന്നു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025