Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

പോകുന്നതുകൊണ്ട് ആദിയുടെയും റോസ്‌മോളുടെയും ഉടുപ്പ് മാറാനൊന്നും നിന്നില്ല . ഞാനും അവളും കൂടി പയ്യെ താഴേക്കിറങ്ങി . ഞങ്ങൾ ചെല്ലുമ്പോൾ കാണുന്നത് ഉമ്മറത്ത് ചായ കുടിച്ചിരുന്നു അച്ഛനുമായി സംസാരിക്കുന്ന ബാലേട്ടനെയാണ് .

“ആഹാ..ബാലേട്ടൻ എപ്പോ വന്നു ?”
ഉമ്മറത്തേക്ക് വന്നതും ഞാൻ പുള്ളിയുടെ നേരെ കൈനീട്ടികൊണ്ട് തിരക്കി .

“ഇപ്പൊ വന്നേയുള്ളു..മോൾക്ക് സുഖം അല്ലെ ?”
എനിക്കുള്ള മറുപടിയും തന്നേ പുറകിൽ നിൽക്കുന്ന മഞ്ജുവിനോടായി ബാലേട്ടൻ തിരക്കി .

“ഓഹ്‌..സുഖമാണ് ബാലേട്ടാ ..”
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി .

“ആഹ്…ടീച്ചറെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലെന്നു ബീനേച്ചി പരാതി പറയാറുണ്ട് , ഒന്ന് പരിഗണിച്ചേക്കണേ ..”
ബാലേട്ടൻ സ്വതസിദ്ധമായ നർമശൈലിയിൽ മഞ്ജുസിനോടായി പറഞ്ഞു .

“ഓ ..പിന്നെന്താ …വരാലോ ”
മഞ്ജുസ് അതിനു മറുപടിപറഞ്ഞുകൊണ്ട് ചിരിച്ചു .

ഞായറാഴ്ച ഒകെ ഇടക്ക് കുട്ടികളെയും എടുത്തു അമ്മയും മഞ്ജുസും കൂടി ബീനേച്ചിയുടെ വീട്ടിൽ പോയിരുന്നു സംസാരിക്കാറുണ്ട് . ഇപ്പൊ കുറച്ചായി ആ പതിവു നിന്നിട്ടുണ്ട്. ആ കാര്യമാണ് ബാലേട്ടൻ ഓർമിപ്പിച്ചത് .

“എടി പൊന്നുസേ വാടി, മ്മക്ക് പോണ്ടേ ..”
ഞാൻ അച്ഛന്റെ അടുത്തേക്ക് നീങ്ങി , മടിയിലിരിക്കുന്ന റോസ് മോളുടെ നേരെ കൈനീട്ടികൊണ്ട് ചോദിച്ചു .അതോടെ പെണ്ണ് “ചാ ചാ ” എന്ന് വിളിച്ചു എന്റെ കൈകളിലേക്ക് ചാടി .

“ഡാ വല്യ തിരക്കൊന്നും വേണ്ട..വൈകീട്ടെത്തിയാലും മതി…”
റോസ് മോളെ എടുത്തു നേരെ നിന്ന എന്നോടായി അച്ഛൻ പറഞ്ഞു .അപ്പോഴും റോസ്‌മോളുടെ സ്നേഹപ്രകടനം അവസാനിച്ചിരുന്നില്ല . അവളെന്നെ ഉമ്മവെക്കുകയും മുഖത്ത് പിടിച്ചു ഞെക്കുകയുമൊക്കെ ചെയ്യന്നുണ്ട് .

“ആഹ്…”
ഞാൻ അതിനു മൂളി .

“പിന്നെ അളിയനോട് ഞാൻ രണ്ടു ദിവസം കഴിഞ്ഞിട്ട് അവിടേക്കൊക്കെ ഇറങ്ങാമെന്നു പറഞ്ഞേക്ക്”
കൃഷ്ണൻ മാമക്കുള്ള സന്ദേശവും കൈമാറികൊണ്ട് അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .

“എങ്ങോട്ടാ കണ്ണപ്പാ യാത്ര ?”
ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ബാലേട്ടൻ തിരക്കി .ചെറുപ്പം തൊട്ടേ എന്നെ കണ്ണപ്പാ എന്നാണ് ബാലേട്ടൻ വിളിക്കാറ് .

“അമ്മേടെ വീട്ടിക്കാ..മായേച്ചിയെ കൂട്ടികൊണ്ടു വരാൻ ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു .

“ആഹ്…”
പുള്ളിയതിനു മൂളികൊണ്ട് ചായ ഊതികുടിച്ചു .അപ്പോഴേക്കും ഞങ്ങളെ

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025