Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

അത് പറ്റില്ലെന്ന ഭാവത്തിൽ അവള് തലയാട്ടി .പിന്നെ മേശയുടെ ഒരു സൈഡിലൂടെ ഓടികൊണ്ട് ജഗത് ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങി .”നാൻ ശാം മാമനെ നോക്കീ വരാ …”
ഓടുന്നതിനിടെ ഉറക്കെ പറഞ്ഞുകൊണ്ട് അവള് ക്യാബിന്റെ വാതിലിനടുത്തേക് നീങ്ങി. പിന്നെ അത് പയ്യെ തള്ളിതുറന്നുകൊണ്ട് പുറത്തേക്ക് ഓടി …

“ഡീ ഡീ …”
ഞാൻ വിളിച്ചെങ്കിലും പെണ്ണ് നിക്കാതെ ഓടി ..

“പോയി…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .പിന്നെ വീണ്ടും ജഗത്തുമായി സംസാരം തുടർന്നു .

“കവി…ഒരു ഡീൽ ക്യാൻസൽ ആച്..നമ്മ മെറ്റീരിയൽ അവളോ വർത്ത് ഇല്ലെന്നു സൊല്ലിയിറുക്കാ ”
ജഗത് ഞങ്ങളുടെ ഒരു ബിസിനസ് ഡീൽ നഷ്ടപെട്ടതോർത്തു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഏതു ടീം ആണ് ?”
ഞാൻ സംശയത്തോടെ തിരക്കി .

“രവിചന്ദ്രൻ സാർ കമ്പനി ആണ് …”
അവൻ പയ്യെ അതിനു മറുപടി നൽകി.

“അയാള് പണ്ടേ ഉടായിപ്പ് ആണ്..പോണെങ്കി പോട്ടെ ..”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു . റെഡിമെയ്ഡ് ആയി ഡ്രെസ്സുകൾ കയറ്റി അയക്കുന്ന ഞങ്ങളുടെ കമ്പനിയുടെ നല്ലൊരു പർച്ചെസർ ആണ് രവിചന്ദ്രൻ . കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലും ഒകെ ആയി പുള്ളിക്ക് കുറെ ടെക്സ്റ്റൈൽ ഷോപ്‌സ് ഉണ്ട്.

“അപ്പടി സൊല്ലതാടാ ..ഏതാവത് സൊല്ലി റീറ്റെയ്‌ൻ പണ്ണണം ”
ജഗത് എന്നോടായി ചിരിയോടെ പറഞ്ഞു .

നീ തന്നെ പറ അയാളോട് ..എനിക്കൊന്നും വയ്യ …”
ഞാൻ ഒഴിഞ്ഞുമാറികൊണ്ട് കസേരയിലേക്ക് ചാഞ്ഞു .

പക്ഷെ ജഗത് എന്നെ വീണ്ടും നിർബന്ധിച്ചു . ഞങ്ങളുടെ വലിയൊരു ഡീൽ പുള്ളിയുമായാണ് . അത് നഷ്ടപ്പെട്ടാൽ ചെറിയ ഒരു ക്ഷീണം തന്നെയാണ് എന്നത് സത്യം ആണെങ്കിൽ കൂടി അയാള് കുറച്ചു കാലം ആയി ചൊറി ആണ് .

അങ്ങനെ സംസാരിച്ചിരിക്കെ ശ്യാം റോസ്‌മോളേയും എടുത്തുകൊണ്ട് ക്യാബിനുള്ളിലേക്ക് കയറിവന്നു .പിന്നെ അവനും ഞങ്ങളുടെ ഡിസ്കഷനിൽ ജോയിൻ ചെയ്തു . എന്ത് വേണം എന്ന ഭാവത്തിൽ ഞാൻ ശ്യാമിനെ നോക്കി .

“അത് വേണ്ടാന്ന് വെക്കാം ശ്യാമേ ..എന്തിനാ അയാളെ ഇങ്ങനെ താങ്ങുന്നത് …അല്ലേൽ തന്നെ കുറെ ഡെബ്റ്റ് ഉണ്ടെന്നാണ് മൂർത്തി അണ്ണൻ പറഞ്ഞത് ..”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .

“കവി പറയുന്നത് തന്നെയാ ശരി..ക്വാളിറ്റി ചെക്കിങ് ഒകെ അത്രേം സ്ട്രിക്ട് ആയിട്ട് നടത്തി അയച്ച മെറ്റീരിയൽസ് ആണ് . രവി സാർ ചുമ്മാ നമ്മളെ ഊശിയാക്കുവാണ് . അയാള് പോയാൽ വേറെ ആളെ പിടിക്കണം. ഒന്നാമത് നമ്മള് കൊടുക്കുന്ന ക്രെഡിറ്റ് ഫെസിലിറ്റിയും ലെസ്സ് റേറ്റ് ഉം ഒന്നും അയാൾക്ക് മറ്റൊരു കമ്പനിയിൽ നിന്ന് കിട്ടാൻ പോലും പാടാണ് ..”
ശ്യാം എന്നോടും ജഗത്തിനോടും ആയി പറഞ്ഞു .

“ശരി ..അപ്പടി നാ വിടലാം…അവര് വന്ത് വേണു സാർ ഇരുക്കുറ കാലത്തിലെ ഇരുന്ത് നമ്മ കസ്റ്റമർ താൻ , അതുകൊണ്ട് പറഞ്ഞതാ .പിന്നെ കവിന്റെ ഫാദർ ഇൻ ലോ രവിസാറിന്റെ ഫ്രണ്ട് ആണ് …”
മഞ്ജുസിന്റെ അച്ഛൻ കമ്പനി വാങ്ങിച്ച സമയം തൊട്ടേ രവിചന്ദ്രൻ കമ്പനിയുടെ ഡീലർ ആണ് . മാത്രമല്ല മഞ്ജുസിന്റെ അച്ഛനുമായി സൗഹൃദവും ഉണ്ട് . ആ കാര്യം ഒന്നോർമ്മപെടുത്തിയ പോലെ ജഗത് ചിരിച്ചു .

“ആഹ്..അങ്ങനെ ഒരു മൈര് ഉണ്ട് ..”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . പക്ഷെ റോസിമോള് ആ സമയത് എന്റെ തൊട്ടടുത്ത് തന്നെ ചുറ്റിപറ്റി നിക്കുന്നുണ്ടായിരുന്നു .അതുകൊണ്ട് തന്നെ ശ്യാമും ജഗത്തും ഒന്ന് ചിരിച്ചു..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025