Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

“ഓ …എടി പൊന്നൂസ് നീ ഒന്ന് പൊറത്തു ഇറങ്ങി നിന്നെ …”
ഞാൻ അബദ്ധം ഓർത്തു അവളുടെ തലയിൽ ഒന്ന് തഴുകി .

“നാൻ പോവില്യ …”
അതിനു അവള് ചിണുങ്ങിക്കൊണ്ട് മറുപടി നൽകി എന്റെ മടിയിലേക്ക് വലിഞ്ഞു കയറി .

“ഞാൻ മഞ്ജുസിനെ വിളിച്ചു നോക്കട്ടെ …അവള് അച്ഛനെ വിളിച്ചോളും ..എന്നിട്ട് തീരുമാനിക്കാം ക്യാൻസൽ ആക്കണോ വേണ്ടയോ എന്ന് ..”
പെണ്ണിനെ മടിയിലേക്കിരുത്തികൊണ്ട് ഞാൻ ശ്യാമിനോടും ജഗത്തിനോടും പറഞ്ഞു .

“ഹ്മ്മ്..എളുപ്പം വേണം …പിന്നെ ഇതിലൊക്കെ ഓരോ സൈൻ ഇട്ടേ ..”
ശ്യാം കയ്യിലുണ്ടായിരുന്ന പേപ്പേഴ്സ് ഒകെ എന്റെ മുന്നിലേക്ക് വെച്ചുകൊണ്ട് ഗൗരവത്തോടെ സംസാരിച്ചു .

“ഞാൻ ഓൺലൈൻ ആയിട്ട് ഇട്ടതാണല്ലോ ?”
ഞാൻ സംശയത്തോടെ അവനെ നോക്കികൊണ്ട് അതൊക്കെ കൈനീട്ടി വാങ്ങി .

“രണ്ടും വേണം കോപ്പേ …”
ശ്യാം എന്നെ തിരുത്തികൊണ്ട് ദേഷ്യപ്പെട്ടു .അതോടെ ഞാൻ ചിരിച്ചുകൊണ്ട് അതൊക്കെ വാങ്ങിവെച്ചു .

“പോയിട്ട് കുറച്ചു കഴിഞ്ഞിട്ട് വാ ..ഓരോന്നായിട്ട് ഇട്ടു തീരണ്ടേ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..പിന്നെ കസേരയിലേക്ക് ചാഞ്ഞു ..പിന്നാലെ റോസ്‌മോളും എന്റെ ദേഹത്തേക്ക് ചാഞ്ഞു ..

“ചാച്ചാ…മ്മക്ക് പോവാ …”
കൈകൾ വിടർത്തി എന്റെ ദേഹത്തേക്ക് ചാഞ്ഞു റോസിമോള് പറഞ്ഞു .

“ഇത് പാർക്ക് ഒന്നുമല്ല…രണ്ടും കൂടി ടൈറ്റാനിക് കളിയ്ക്കാൻ ..”
എന്റെ ദേഹത്തേക്ക് കൈകൾ വിടർത്തികൊണ്ട് ചാഞ്ഞ റോസിമോളെ നോക്കി ശ്യാം ചിരിച്ചു .

“പോടേയ്…ഞങ്ങള് വേണെങ്കി ഇവിടെ ഫുട്ബോൾ കളിക്കും അല്ലെ പൊന്നുസേ..”
ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിനെ കെട്ടിപിടിച്ചു .

“ആഹ്…കളിക്കാം …”
അതുകേട്ടതും പെണ്ണ് ചാടിപിടഞ്ഞു എന്നെ തിരിഞ്ഞു നോക്കി .അതുകേട്ടു പോകാനായി എനേറ്റ ശ്യാമും ജഗത്തും ഒന്ന് ചിരിച്ചു .

“ഒലക്ക…വെറുതെ പറഞ്ഞതാ പിശാശ്ശെ..”
ഞാൻ അവളുടെ ചോദ്യം കേട്ട് കണ്ണുരുട്ടികൊണ്ട് അവളെ ഇറുക്കി .

“ആഹ് ഹ ഹ …ചാച്ചാ…ഹ്ഹ്ഹ് ”
ഞാൻ അവളെ സ്വല്പം ബലമായി തന്നെ ഇറുക്കിയതും റോസ്‌മോൾ ഒന്ന് പിടഞ്ഞു . ഒന്ന് ദേഷ്യം പിടിച്ച പോലെ അലറിക്കൊണ്ട് അവള് എന്റെ തുടയിൽ നുള്ളി .പക്ഷെ അവളുടെ കുഞ്ഞികൈകൊണ്ട്‌ നുള്ളിയാലൊന്നും എനിക്ക് വേദനിക്കില്ലെന്നു പെണ്ണിന് അറിയില്ലലോ .

“പോടാ പോടാ …”
അതുനോക്കി നിന്ന ശ്യാമിനെ നോക്കി ഞാൻ ചിരിച്ചു..അതോടെ ശ്യാമും ജഗത്തും പുഞ്ചിരിയോടെ പിൻവാങ്ങി .

“ആഹ്..വിത് ചാച്ചാ ….”
ഞാൻ അവളെ ഇറുകെ പിടിച്ച കാരണം റോസ്‌മോൾ ഒന്ന് ചിണുങ്ങി .

“വിടില്യ ചാച്ചാ ….”
ഞാൻ അതിനു അവളുടെ അതെ ശൈലിയിൽ മറുപടി പറഞ്ഞു ചിരിച്ചു .

അതോടെ പൊന്നൂസ് ഒന്ന് ചിണുങ്ങിക്കൊണ്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞു . അപ്പോഴേക്കും ഞാൻ ഫോൺ എടുത്തു മഞ്ജുസിന്റെ നമ്പർ ഡയൽ ചെയ്തു സ്പീക്കർ മോഡിൽ ഇട്ടു…

മഞ്ജുസിന്റെ ക്യൂട്ട് ആയ ചിരിയോടെയുള്ള ഫോട്ടോ അതോടെ ഡിസ്‌പ്ലേയിലും തെളിഞ്ഞു. റോസ്‌മോളും അതോടെ ഡിസ്‌പ്ലേയിലേക്ക് കണ്ണുനട്ടു .സ്വല്പ നേരം റിങ് ചെയ്ത ശേഷം മറുതലക്കൽ കാൾ അറ്റൻഡ് ചെയ്തു .

“ആഹ് ..പറ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025