Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

അവളെ മുന്നിലേക്ക് പിടിച്ചു ഉന്തിക്കൊണ്ട് ഞാൻ ചിരിയോടെ തിരക്കി. അതോടെ റോസ്‌മോള് പഞ്ഞിക്കൂനയിലേക്ക് മൂക്കും കുത്തി വീണു ..കിഷോറും ഞാനും അത് ചെറു ചിരിയോടെ നോക്കി”ആഹ്…ഹ്ഹ ഹ്ഹ ”
പഞ്ഞിയിലേക്ക് വീണതും പെണ്ണ് ഒന്ന് ഒച്ചവെച്ചു . പിന്നെ സ്വല്പം പണിപ്പെട്ടു തപ്പി പിണഞ്ഞു എഴുനേറ്റു . എഴുന്നേറ്റ ശേഷം ഇടുപ്പിൽ രണ്ടു കയ്യും കുത്തിപ്പിടിച്ചു എന്നെ മുഖം ഉയർത്തി നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു . അവളുടെ തലയിലും ഡ്രെസ്സിലും ഒകെ അതോടെ പഞ്ഞി പറ്റിപിടിച്ചിരുന്നു .

“അയ്യോ..പൊന്നു പാവം …”
കിഷോർ അതുകണ്ടു പെണ്ണിനെ മൂപ്പിച്ചു .

“ഏയ്..ഇത് നല്ല രസം ആണ് ..അല്ലെ റോസു…”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു . പിന്നെ അവളുടെ തലയിലെ പഞ്ഞി ഒകെ തട്ടിക്കളഞ്ഞു ചിരിച്ചു .പക്ഷെ അതിന്റെ ദേഷ്യത്തില് കക്ഷി എന്റെ കൈതട്ടിമാറ്റികൊണ്ട് മുഖം വീർപ്പിച്ചു .

“ഓ പിന്നെ ….അവളുടെ ഒരു പൗറ് കാട്ടല്…”
ഞാൻ അതുകണ്ടു ചിരിച്ചു റോസ്‌മോളെ എടുത്തു പൊക്കിക്കൊണ്ട് എണീറ്റു.

“ചാച്ചാ..തെണ്ടി…യാ…”
ഞാൻ എടുത്തതും പെണ്ണ് കാലിട്ടടിച്ചുകൊണ്ട് എന്റെ മുഖത്ത് പയ്യെ അടിച്ചു. കിഷോർ അതുകേട്ടു ഒന്ന് അടക്കിപ്പിടിച്ചു ചിരിച്ചു .

“സ്സ് … അങ്ങനെ പറയല്ലേ..ആള്ക്കാര് കേൾക്കും …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .

“ആ മഞ്ജുസിനെ പറഞ്ഞാൽ മതി..ഓരോന്ന് പറയുന്നത് കേട്ടിട്ട് ഇപ്പൊ ഇവളും പഠിച്ചുവെച്ചിട്ടുണ്ട് ”
ഞാൻ കിഷോറിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു .

“എന്നാപ്പിന്നെ പോവല്ലേ ? ”
കിഷോർ എന്നോടായി തിരക്കി , ശേഷം കയ്യിൽ കെട്ടിയ വാച്ചിലേക്കും ഒന്ന് നോക്കി .

“ആഹ്..പോവാ ..”
റോസ്‌മോൾ ആണ് അതിനു ചാടിക്കേറി മറുപടി പറഞ്ഞത് .

“അഹ്..എന്ന പോണില്ല ..”
ഞാൻ അതുകേട്ടു പെണ്ണിനെ നോക്കി ഇളിച്ചു കാണിച്ചു .

“അഹ് ഹ ഹ ഹ …ചാച്ചാ …”
അതോട് പെണ്ണ് ചിണുങ്ങിക്കൊണ്ട് കയ്യും കാലും ഇട്ടടിച്ചു .

“പോവാടി ..ഞാൻ വെറുതെ പറഞ്ഞതല്ലേ…”
ഞാൻ അതുകണ്ടു ചിരിച്ചു അവളെ താഴെ ഇറക്കി . ചില ജോലിക്കാരൊക്കെ ഞങ്ങളുടെ സംസാരവും പ്രവർത്തിയുമൊക്കെ ശ്രദ്ധിച്ചു ചിരിക്കുന്നുണ്ട് .

എന്തായാലും അധിക നേരം കളയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ശ്യാമിനെ കൂടി കൂട്ടികൊണ്ട് ഞങ്ങൾ ഓഫീസിൽ നിന്നും പുറത്തിറങ്ങി നേരെ ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി.

ശ്യാം അപ്പോഴേക്കും കാർ ഒകെ സ്വന്തമായിട്ട് വാങ്ങിച്ചിരുന്നു . അതുകൊണ്ട് അവന്റെ കാറിൽ ആണ് കിഷോറും ശ്യാമും ഞങ്ങൾക്കൊപ്പം വന്നത് .റൂമിലെത്തി ഫ്രഷ് ആയ ശേഷം ആണ് പിന്നീട് പുറത്തൊക്കെ പോയത് . റോസിമോളെ കുളിപ്പിച്ച് പുതിയ ഡ്രസ്സ് ഒകെ ഇട്ടുകൊടുത്ത ശേഷമാണ് പുറത്തോട്ടിറങ്ങിയത് . ഒരു വെളുത്ത കോളർ ഇല്ലാത്ത ടി-ഷർട്ടും ബനിയൻ ക്ളോത്ത് പാന്റും ആണ് പെണ്ണിന്റ വേഷം .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025