Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

“ഹാഹ് ..ചുമ്മാ ഇരിക്കട്ടെ ..സ്വല്പം വലുതായിട്ട് നോക്കാം …ആദിയെയും വിടാം ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“ഹ്മ്മ്…നോക്കാം …എനിക്ക് കുഴപ്പം ഒന്നും ഇല്ല..”
മഞ്ജുസ് അതിനു സമ്മതം മൂളി .

“ഇവിടെ ഇങ്ങനെ റൂമിൽ കിടക്കുമ്പോ നമ്മള് ഒരുമിച്ചു താമസിച്ച ഓർമ്മവരും…പക്ഷെ ഇപ്പൊ കൂടെ കിടക്കാൻ വേറെ ആളായി എന്നുമാത്രം ”
ഉറങ്ങിക്കിടന്ന റോസ്‌മോളുടെ നെറ്റിയിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു .

“എന്താ ചെയ്യാ …വേറെ നിവർത്തി ഇല്യ ”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“ശേ ..ഞാൻ ഇടക്കു ആലോചിക്കും ചാടിക്കേറി കല്യാണം ഒന്നും വേണ്ടാരുന്നു എന്ന് ..നമുക്ക് കുറെ കാലം ഇങ്ങനെ പ്രേമിച്ചു നടക്കാരുന്നു മിസ്സെ…ഇപ്പൊ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യുവാ ..”
ഞാൻ ഒരുവശം ചെരിഞ്ഞുകിടന്നു സ്വല്പം റൊമാന്റിക് ആയി .

“മതി മതി …രണ്ടു ദിവസം ആയിട്ട് നല്ല പതപ്പിക്കലാണ് ..”
മഞ്ജുസ് അതുകേട്ടു എന്നെ കളിയാക്കി .

“നീ പോടീ …ഫുൾ കൊനഷ്ട് വർത്താനം ആണ്…”
ഞാൻ ഒന്ന് ദേഷ്യപെട്ടുകൊണ്ട് ചിരിച്ചു .

“ഉവ്വ ഉവ്വ ..പറയുന്ന ആള് പിന്നെ ഒക്കെ നല്ല നല്ല കാര്യം ആണല്ലോ പറയുന്നത് …ശരിക്കുള്ള സ്വഭാവം എനിക്കല്ലേ അറിയൂ ..”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു .

“അതിപ്പോ നിന്റെ കാര്യവും അങ്ങനെയല്ലേ …ബാക്കിയുള്ളോർക് ഒക്കെ എന്താ അഭിപ്രായം …പക്ഷെ റൂമിൽ കേറിയാൽ പിന്നെ ഞാൻ ഒറ്റക്ക് സഹിക്കണ്ടേ ….”
ഞാൻ മഞ്ജുസിനും ഒന്ന് താങ്ങി.

“എന്ന നമുക്ക് അങ്ങ് സെപ്പറേറ്റ് ആയാലോ ?”
മഞ്ജുസ് ചിരിച്ചുകൊണ്ട് തിരക്കി .

“ആഹ്..എന്ന ഇയാള് പോയി ഉണ്ടാക്ക് …കേസ് ഒക്കെ കൊടുത്തിട്ട് എളുപ്പം വാ ”
ഞാൻ അതുകേട്ടു പുച്ഛത്തോടെ പറഞ്ഞു .

“ഓ…വല്യ ഡയലോഗ് ഒന്നും വേണ്ട …വെച്ചിട്ട് പോയെ ”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“അതെന്താ എന്നോട് മിണ്ടാൻ താല്പര്യം ഇല്ല ?”
ഞാൻ സംശയത്തോടെ ചോദിച്ചുകൊണ്ട് ചിരിച്ചു .

“ഒട്ടും ഇല്ല ..ഇതുപോലെ ചൊറിയാൻ അല്ലെ ..ഹി ഹി ”
എന്റെ സ്വഭാവം അറിയാവുന്ന പോലെ മഞ്ജുസ് ഊറിച്ചിരിച്ചു .

“ഞാൻ പോവാ …നീ ശരിയല്ല ..”
അവളുടെ മറുപടി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഓക്കേ…ഗുഡ് നൈറ്റ് ..ഉമ്മ്ഹ ”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി..എനിക്കൊരു ഉമ്മയും പാഴ്‍സലായി നൽകി . ഫോൺ വെച്ച് ഞാൻ റോസ് മോളെയും നോക്കി സ്വല്പ നേരം കണ്ണിമ വെട്ടാതെ ഇരുന്നു .

അവളോടൊപ്പം ഞാനിപ്പോ ചെയ്തു കൂട്ടുന്ന കുട്ടികളികളും കുറുമ്പും ഒകെ അവള് വലുതായി കഴിഞ്ഞാൽ നഷ്ടപ്പെടും എന്നോർത്തപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു . പിള്ളേര് വലുതാവാതെ എന്നും ഒരുപോലെ ആയിരുന്നെങ്കിൽ എന്നുപോലും നമ്മള് ആഗ്രഹിച്ചു പോകുന്നത് അപ്പോഴാണ് !

“മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടന്നാദ്യം തോന്നി ..
വളർന്നാലും എന്നും നീയെൻ കുരുന്നു തന്നെ …”
ശിക്കാർ സിനിമയിലെ പാട്ടിലെ വരികളാണ് എനിക്ക് അപ്പോൾ ഓര്മ വന്നത് . അതുകൊണ്ട് തന്നെ പൊന്നൂസിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തികൊണ്ട് ഞാൻ സ്വയം ആശ്വസിച്ചു

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025