Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

അതോടെ എന്റെ കൈപിടിച്ചുകൊണ്ട് അവള് ചിണുങ്ങാൻ തുടങ്ങി .”പീസൊന്നും ഇല്ല…വാരിവലിച്ചു തിന്നിട്ട് വല്ല സൂക്കേടും വന്നാൽ നിന്റെ മഞ്ജുന്റെ വായിന്നു ഞാൻ കേൾക്കണം …”
ഞാൻ കണ്ണുരുട്ടികൊണ്ട് അവളെ എടുത്തുപൊക്കി .
അതിനു പെണ്ണിന് മറുപടി ഒന്നുമില്ല. എന്നെ ചെറിയ സങ്കടത്തോടെ നോക്കുന്നുണ്ട് .

“പോവാം…”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ഹ്മ്മ്…”
അതിനു ചുണ്ടു വക്രിച്ചുകൊണ്ട് അവള് പയ്യെ മൂളി .
അത്ര താല്പര്യം ഒന്നുമില്ല. വേണമെങ്കിൽ വയറു നിറയുന്ന വരെ ഐസ് ക്രീം തിന്നോളും .ഒരു പ്രവിഷയത്തെ കൂടുതൽ കഴിച്ചിട്ട് തൊണ്ടയിൽ ഇൻഫെക്ഷനും പനിയും ഒകെ വന്നു പണികിട്ടിയതാണ് .

അങ്ങനെ ബില്ലൊക്കെ പേ ചെയ്തു അവിടെ നിന്നും നേരെ ശ്യാമിന്റെ വീട്ടിലേക്ക് ആണ് പോയത് . അവിടെ അവന്റെ അമ്മയും വീണയും കുഞ്ഞും ഉണ്ട് . വീണക്ക് ഇതിനിടക്ക് നല്ല ജോബ് ഓഫർ ഒകെ വന്നിരുന്നെങ്കിലും അപ്പോഴേക്കും പ്രെഗ്നന്റ് ആയി. ഇനി കുട്ടി സ്വല്പം ഒകെ വലുതായിട്ട് എന്തെങ്കിലും ജോലി നോക്കണം എന്നാണ് കക്ഷിയുടെ നിലപാട് .

ഞങ്ങൾ എത്തുമ്പോൾ ഉമ്മറത്തു ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് റോസിമോളെ ബൈക്കിൽ നിന്നും താഴെ ഇറക്കി അവളുടെ കയ്യും പിടിച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് കയറി . മുൻപ് വന്നിട്ടുള്ളതുകൊണ്ട് റോസീമോൾക്ക് അപരിചിതത്വം ഒന്നുമില്ല. ചാം മാമ , വീണ ആന്റി എന്നൊക്കെയാണ് അവള് ശ്യാമിനെയും വീണയെയും വിളിക്കുന്നത് .

ഞാൻ നേരെ ചെന്ന് കാളിങ് ബെൽ അടിച്ചു . അതോടെ ശ്യാമിന്റെ അമ്മ വന്നു ഉമ്മറത്തെ കതക് തുറന്നു . എന്നെ കണ്ടതും അവരുടെ മുഖത്തൊരു ആശ്ചര്യം വിടർന്നു…

“ആഹാ..കവിനോ…വാ വാ …”
ശ്യാമിന്റെ അമ്മ വാതിൽ മലർക്കെ തുറന്നു എന്നെ ക്ഷണിച്ചു .

“വീണ ഇല്ലേ ആന്റി ?”
ഞാൻ ചിരിച്ചുകൊണ്ട് അവരോടായി തിരക്കി . പിന്നെ റോസിമോളെയും പിടിച്ചുകൊണ്ട് അകത്തേക്ക് കേറി .

“പിന്നെ ഇല്ലാതെ …അവള് മുകളിലാ ..കൊച്ചിനെ ഉറക്കി കിടത്തിയിട്ട് ഇപ്പൊ അങ്ങ് കുളിക്കാൻ പോയെ ഉള്ളു ”
ശ്യാമിന്റെ അമ്മ ചിരിയോടെ പറഞ്ഞു .

“എടി കാന്താരി നീ ആന്റിനെ മറന്നോ ?”
എന്റെ കൈപിടിച്ച് നിന്ന റോസ്‌മോളുടെ കവിളി തഴുകികൊണ്ട് പുള്ളിക്കാരി തിരക്കി .

“ഇല്യ …”
അതിനു പെണ്ണ് തലയാട്ടികൊണ്ട് മറുപടി പറഞ്ഞു .

“വീണന്റി എവിടെ…യാ ?”
റോസ്‌മോൾ ശ്യാമിന്റെ അമ്മയെ നോക്കി കൊഞ്ചലോടെ തിരക്കി .

“ഇപ്പൊ വരും…നിങ്ങള് ഇരിക്ക് ശ്യാമേ ”
അവര് ഞങ്ങളെ സ്വീകരിച്ചു ഇരുത്തി . പിന്നെ ചായ എടുക്കാമെന്നു പറഞ്ഞെങ്കിലും ഉച്ച നേരം ആയതുകൊണ്ട് ഞാൻ വേണ്ടെന്നു പറഞ്ഞു . റോസിമോള് ആണെന്ന് അപ്പോഴേക്കും ടി.വി യുടെ റിമോർട്ട് എടുത്തു ചാനെൽ മാറ്റികളിക്കാൻ തുടങ്ങി..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025