Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

ശ്യാമിന്റെ അമ്മച്ചി ടി.വി കാണുന്നതിനിടെ ആണ് ഞങ്ങള് കേറിചെന്നത് . ഉച്ച സമയത്തും സീരിയൽ റീ-ടെലികാസ്റ്റ് ഉണ്ടല്ലോ !

“ഡീ പൊന്നു …മാറ്റല്ലേ..ആന്റിക്കു അത് കാണണം ”
ഞാൻ പെണ്ണിന്റെ സ്വാതന്ത്ര്യം കണ്ടു കണ്ണുരുട്ടി.

“അത് കുഴപ്പമില്ല കവിനെ …അവള് കുട്ടി അല്ലെ …”
ശ്യാമിന്റെ അമ്മച്ചി അത് സാരമില്ലെന്ന് പറഞ്ഞു ചിരിച്ചു .

അങ്ങനെ അവള് മാറ്റി മാറ്റി ഒടുക്കം ഏതോ ഒരു കാർട്ടൂൺ ചാനെൽ കണ്ടുപിടിച്ചു . അതോടെ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് സോഫയിലേക്ക് ചാരി റിമോട്ടും കെട്ടിപിടിച്ചിരുന്നു .

അതോടെ ഞാനും ശ്യാമിന്റെ അമ്മയും ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു .അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു വേഷം മാറി വീണ താഴേക്ക് ഇറങ്ങി വന്നു . ഒരു ചുവന്ന ചുരിദാറും കറുത്ത ബോട്ടവും ആണ് അവളുടെ വേഷം . മുൻവശത്തു തന്നെ സിബ്ബ് ഉള്ള ടൈപ്പ് ചുരിദാർ ആണ് . കുഞ്ഞിന് മുല കൊടുക്കുനുള്ള സൗകര്യം ആലോച്ചിട്ടാകും അങ്ങനെ ഉള്ള ഒരു വേഷം !

ഒന്ന് പ്രസവിച്ചതോടെ വീണ സ്വല്പം ഒന്ന് തടിച്ചിരുന്നെങ്കിലും ഇപ്പൊ ഏറെക്കുറെ പഴയ രൂപത്തിലേക്ക് വന്നിട്ടുണ്ട് . നനഞ്ഞ മുടിയിഴകൾ തോളിലൂടെ ഒരുവശത്തേക്കിട്ടു അത് തുവർത്തിക്കൊണ്ടാണ് അവള് സ്റ്റെയർ കേസ് ഇറങ്ങിവന്നത് . ഞാനും മോളും വന്നത് ഒരു സർപ്രൈസ് ആയിരുന്നതുകൊണ്ട് വീണ ഞങ്ങളെ അമ്പരപ്പോടെ നോക്കി…

“ഇതെപ്പോ വന്നു ?”
അവള് ടവ്വലുകൊണ്ട് തല തുവർത്തികൊണ്ട് വേഗം സ്റ്റെപ്പുകൾ ചാടി ഇറങ്ങി .

“ഒരു അഞ്ചു മിനുട്ട് ആയെടി …”
ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു .

“ഡീ പൊന്നു …”
ടി.വി യിലേക്ക് കണ്ണും നട്ടിരുന്ന റോസിമോളെ വീണ ഉറക്കെ വിളിച്ചു . അതോടെ പെണ്ണ് ടി.വി യിൽ നിന്നും കണ്ണെടുത്തു വീണയെ ശ്രദ്ധിച്ചു .

“വാവ ?”
റോസിമോള് വീണയെ കണ്ടതും സംശയം പ്രകടിപ്പിച്ചു .

“വാവ ഉറങ്ങിയെടി ….”
വീണ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ റോസ്‌മോളുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് കവിളിൽ ഒരുമ്മ നൽകി…

“ഉമ്മ്ഹ ..ഇനി ആന്റിക്ക് താ ”
വീണ കവിൾ തൊട്ടു കാണിച്ചുകൊണ്ട് റോസിമോളെ നോക്കി . അതോടെ പെണ്ണ് തിരിച്ചും ഒരുമ്മ നൽകി .
ഞാനും ശ്യാമിന്റെ അമ്മയും അതൊക്കെ നോക്കി ഒന്ന് പുഞ്ചിരിച്ചു .

“എനിക്ക് ഇതിനെ കാണുമ്പോ ഒക്കെ അത്ഭുതാ ..മഞ്ജുചേച്ചിനെ അച്ചിലിട്ടു വാർത്ത പോലെ ആണ് ”
വീണ ചിരിച്ചുകൊണ്ട് റോസ്‌മോളുടെ അടുത്തായി സോഫയിൽ ഇരുന്നു .

“ഹ്മ്മ്…ശരിയാ …”
ശ്യാമിന്റെ അമ്മയും അത് തലയാട്ടി സമ്മതിച്ചു .

“എന്ന നിങ്ങള് സംസാരിക്ക് കവിനെ..ഇനി എന്തായാലുംഊണൊക്കെ കഴിച്ചിട്ട് പോകാം ”
ശ്യാമിന്റെ അമ്മച്ചി കസീറയിൽ നിന്നും എഴുനേറ്റു എന്നോടായി പറഞ്ഞു .

‘അയ്യോ അതൊന്നും വേണ്ട ആന്റി ..എനിക്ക് വേഗം പോണം ”
ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട് ചിരിച്ചു .

“ഓഹ് പിന്നെ ..വീട്ടിൽ ചെന്നിട്ട് മലമറിക്കുവല്ലേ …ഇവിടന്നു കഴിച്ചെന്ന് വെച്ചിട്ട് ചാവുവൊന്നുമില്ല ”
വീണ എന്റെ പോസ് കണ്ടു കളിയാക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025