Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

“അതുതന്നെ..വീണ പറഞ്ഞതാ ശരി..കുറച്ചു കഴിഞ്ഞിട്ടൊക്കെ പോകാം …അല്ലേടീ റോസാപൂ ?”
റോസിമോളെ നോക്കി ശ്യാമിന്റെ അമ്മച്ചി ചോദിച്ചു .

“ആഹ് …”
അതിനു പെണ്ണ് സമ്മതം മൂളികൊണ്ട് കാർട്ടൂണിലെക്ക് തന്നെ കണ്ണുനട്ടു. അതോടെ ശ്യാമിന്റെ അമ്മച്ചി കിച്ചണിലേക്ക് നീങ്ങി .

“ഈ നേരത്താണോടി കുളിക്കുന്നെ ?”
ശ്യാമിന്റെ അമ്മ പോയതും ഞാൻ വീണയോടായി തിരക്കി. പിന്നെ ടീപ്പോയിൽ കിടന്ന് ന്യൂസ് പേപ്പർ ഒന്ന് നിവർത്തി .

“കുളിക്കാൻ ഇപ്പൊ സമയം ഒകെ ഉണ്ടോ ?”
അടുത്തിരുന്ന റോസ്‌മോളുടെ തലയിൽ തോണ്ടിക്കൊണ്ട് വീണ ചിരിച്ചു .

“ശ്ശ്..”
അതോടെ ശല്യം ചെയ്ത വീണയെ നോക്കി റോസിമോള് ഒന്ന് കണ്ണുരുട്ടി .

“നിന്റെ അമ്മായിയമ്മേടെ അടുത്തും ഈ തറുതല ആണോ ?”
വീണയുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ തിരക്കി .

“ഏയ് ..ആ സാധനത്തിനെ എനിക്ക് ഇപ്പോഴും പേടിയാ…ഒന്നും പറഞ്ഞിട്ടൊന്നും അല്ല ..പിന്നെ ഒരു റെസ്‌പെക്ട് കൊടുക്കുന്നതാ…”
വീണ കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“ഹ്മ്മ്..നല്ലതാ …”
ഞാൻ അതുകേട്ടു ചിരിച്ചു .

“കൃഷ്ണൻ മാമ വിളിക്കാറില്ല ?”
ഞാൻ വീണ്ടും ഓരോ വിശേഷങ്ങൾ തിരക്കി .

“ഹ്മ്മ് ….കഴിഞ്ഞ ആഴ്ച ഇവിടെ വന്നിരുന്നു …”
അവള് നീട്ടിമൂളികൊണ്ട് പറഞ്ഞു..പിന്നെ റോസ്‌മോളുടെ കഴുത്തിലൂടെ കൈചുറ്റി അവളെ ചേർത്തുപിടിച്ചു .

“നീ എന്താടി മിണ്ടാത്തെ..അല്ലെങ്കില് നൂറു നാവണല്ലോ”
റോസ്‌മോളുടെ കവിളിൽ സ്വന്തം കവിള് ഉരുമ്മിക്കൊണ്ട് വീണ തിരക്കി .

“ന്റെ നാ..വ് പോയി …”
അതിനു മറുപടിയായി റോസിമോള് ഒന്ന് കൊഞ്ചി .

“ആഹാ… കൊള്ളാലോ ”
വീണ അതുകേട്ടു ഒന്ന് ചിരിച്ചു .

“എവിടെക്കാ പോയെ ?”
റോസിമോളെ ദേഷ്യം പിടിപ്പിക്കാനായി വീണ പിന്നെയും തോണ്ടി .

“കാക്ക കൊണ്ടു..പോ…യി…”
അതിനു റോസിമോള് സ്വല്പം ദേഷ്യത്തോടെ ആണ് മറുപടി പറഞ്ഞത് . ടി.വി കാണുമ്പോ ആരേലും ശല്യം ചെയ്യുന്നത് പെണ്ണിന് തീരെ ഇഷ്ടമല്ല. അവള് കാർട്ടൂൺ കാണുന്ന സമയത്തു അഞ്ജുവോ മഞ്ജുവോ ചാനെൽ മാറ്റിയാൽ പിന്നെ പിണങ്ങി കിടക്കും…ചോറ് കഴിക്കാൻ വിളിച്ചാൽ പോലും വരില്ല…ഒടുക്കം മഞ്ജുസ് വടി എടുത്താൽ ആണ് എണീറ്റ് ഓടുന്നത് …ചൂരൽ ഒകെ വീട്ടിൽ പേടിപ്പിക്കാൻ ആയിട്ട് മഞ്ജു വാങ്ങിച്ചു വെച്ചിട്ടുണ്ട് .

“അതേത് കാക്ക ?”
വീണ ചിരിയോടെ വീണ്ടും തിരക്കി .

“ചാച്ചാ..ഹ്ഹ്ഹ് ”
അതോടെ റിമോർട്ട് സോഫയിലേക്കിട്ടു പെണ്ണ് എന്നെ നോക്കി അലറി .

“സ്സ് ..കാറല്ലേ പെണ്ണെ …”
വീണ അതുകണ്ടു ചിരിച്ചു അവളെ കെട്ടിപ്പിടിക്കാൻ നോക്കി. പക്ഷെ റോസിമോള് അവളുടെ കൈ തട്ടിക്കളഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025